Thursday, 30 October 2008

പുനര്‍രൂപകല്‍പന ചെയ്‌ത്‌ ആപ്പിള്‍ കമ്പ്യൂട്ടറുകള്‍

ആപ്പിള്‍ മാക്‌ബുക്ക്‌ ഫാമിലിയിലെ ആപ്പിള്‍ മാക്‌ബുക്ക്‌, മാക്‌ബുക്ക്‌ പ്രൊ, മാക്‌ബുക്ക്‌ എയര്‍ എന്നിവയുടെ പുനര്‍രൂപകല്‍പനചെയ്‌ത മോഡലുകള്‍ ആപ്പിള്‍ ഇന്‍കോര്‍പറേഷന്‍ കഴിഞ്ഞയാഴ്‌ച അവതരിപ്പിച്ചു.അതോടൊപ്പം, ആപ്പിളിന്റെ 24 ഇഞ്ച്‌ എല്‍ ഇ ഡി സിനിമാ ഡിസ്‌പ്ലെയും അവതരിപ്പിക്കപ്പെട്ടു. നവംബര്‍ പകുതിയോടെ ഇവയൊക്കെ നമ്മുടെ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.ഇന്‍ബില്‍റ്റ്‌ ഐസൈറ്റ്‌ വീഡിയോ കാമറ, മൈക്ക്‌, സ്‌പീക്കറുകള്‍ എന്നിവയടങ്ങിയതാണ്‌ ഈ സിനിമാ ഡിസ്‌പ്ലെ. പ്രധാനമായും മാക്‌ബുക്ക്‌ ഫാമിലിക്ക്‌ അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്‌തിരിക്കുന്ന ഇതിന്‌ 61,000 രൂപയോളം വിലവരുമെന്നാണ്‌ കണക്കാക്കുന്നത്‌.പുതിയ 15 ഇഞ്ച്‌ മാക്‌ബുക്ക്‌ പ്രൊ യും 17ഇഞ്ച്‌ മാക്‌ ബുക്ക്‌ പ്രൊയും നിലവില്‍ ലഭിച്ചു തുടങ്ങുമെങ്കിലും മാക്‌ബുക്ക്‌ എയര്‍ നവംബര്‍ മാസത്തോടെ മാത്രമെ ലഭിച്ചു തുടങ്ങുള്ളൂ.13 ഇഞ്ച്‌ അലൂമിനിയം മാക്‌ബുക്കില്‍ 2.0 ഇന്റല്‍ കോര്‍2 ഡ്യുവോ പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 5400ആര്‍ പി എം ഉള്ള 160 ജിബി സീരിയല്‍ എ ടി എ ഹാര്‍ഡ്‌ ഡിസ്‌കാണുള്ളത്‌. സഡന്‍ മോഷന്‍ സെന്‍സറുള്ള ഈ മെഷീന്റെ വില 79700 രൂപ ആയേക്കും.96500 രൂപ കൊടുത്താല്‍ 250 ജിബി ഹാര്‍ഡ്‌ ഡിസ്‌കുള്ള, സഡന്‍ മോഷന്‍ സെന്‍സറും ഇല്യൂമിനേറ്റഡ്‌ കീബോര്‍ഡുമുള്ള മാക്‌ബുക്ക്‌ ലഭിക്കും.പുതിയ സൂപ്പര്‍ സ്ലിം മാക്‌ബുക്ക്‌ എയര്‍ രണ്ട്‌ മോഡലുകളിലായിരിക്കും ലഭിക്കുക. ഒന്നിന്റെ വില 1,07,000 രൂപയും അടുത്തതിന്റെ വില 1,62,600 രൂപയുമായിട്ടായിരിക്കും വിപണിയില്‍ ലഭിക്കുക. രണ്ട്‌ മോഡലുകള്‍ക്കും ഒരുപോലുള്ള ചില സവിശേഷതകളുണ്ട്‌.13.3 വൈഡ്‌ സ്‌ക്രീന്‍,1066MHz ഫ്രണ്ട്‌ സൈഡ്‌ ബസ്‌, 1066MHz DDR3 SDRAM, NVIDIA ഗ്രാഫിക്‌സ്‌, 120 ജിബി എ ടി എ ഹാര്‍ഡ്‌ ഡ്രൈവ്‌, സഡന്‍ മോഷന്‍ സെന്‍സര്‍, വീഡിയോ ഔട്ട്‌പുട്ടിനായുള്ള മിനി ഡിസ്‌പ്ലെ പോര്‍ട്ട്‌, ബില്‍ട്ട്‌ ഇന്‍ എയര്‍പോര്‍ട്ട്‌ എക്‌സ്‌ട്രീം 802.11n നെറ്റ്‌വര്‍ക്കിംഗ്‌, ബ്ലൂടുത്ത്‌2.1, ബില്‍ട്ട്‌ ഇന്‍ ഐസൈറ്റ്‌ വീഡിയോ കാമറ, മള്‍ട്ടി ടച്ച്‌ ട്രാക്ക്‌പാഡ്‌, ഇല്യൂമിനേറ്റഡ്‌ കീബോര്‍ഡ്‌ തുടങ്ങിയവയാണത്‌.17ഇഞ്ച്‌ വൈഡ്‌ സ്‌ക്രീനുള്ള പുതിയൊരു മാക്‌ബുക്ക്‌ പ്രൊ മോഡലും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.2.5GHz ഇന്റല്‍ കോര്‍ ടു ഡ്യുവോ പ്രോസസര്‍, 800MHz ഫ്രണ്ട്‌ സൈഡ്‌ ബസ്‌, 4ജിബി റാം, 320 ജിബി ഹാര്‍ഡ്‌ ഡ്രൈവ്‌, സഡന്‍ മോഷന്‍ സെന്‍സര്‍, ഡബിള്‍ ലെയര്‍ സപ്പോര്‍ട്ടോടെയുള്ള 8x സൂപ്പര്‍ ഡ്രൈവ്‌, വീഡിയോ ഔട്ട്‌പുട്ടിനായി ഡിവിഐ ഔട്ട്‌പുട്ട്‌ പോര്‍ട്ട്‌, ബില്‍ട്ട്‌ ഇന്‍ ഐസൈറ്റ്‌ വീഡിയോ കാമറ, ഫയര്‍വയര്‍ പോര്‍ട്ട,്‌ മള്‍ട്ടി ടച്ച്‌ ട്രാക്ക്‌പാഡ്‌, ഇല്യൂമിനേറ്റഡ്‌ കീപാഡ്‌, 85 വാട്ട്‌ മാഗ്‌സേഫ്‌ പവര്‍ അഡാപ്‌റ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്‌. വില 1,62,600 രൂപയോളമാകും.

Friday, 17 October 2008

നോക്കിയ 5800 എക്‌സ്‌പ്രസ്സ്‌മ്യൂസിക്‌ ഉടന്‍

നോക്കിയയുടെ ആദ്യ സിമ്പിയന്‍ എസ്‌60 ടച്ച്‌ സ്‌ക്രീന്‍മോഡല്‍ ഫോണ്‍ പുറത്തിറങ്ങുന്നു. ഡിസംബറോടെ വിപണിയില്‍ ലഭ്യമാകുന്ന നോക്കിയ5800 എക്‌സ്‌പ്രസ്സ്‌ മ്യൂസിക്കാണിത്‌. ടച്ച്‌ സ്‌ക്രീന്‍ സംവിധാനത്തോടൊപ്പം നിരവധി സവിശേഷതകള്‍ അവകാശപ്പെടുന്ന ഈ ഫോണിന്റെ വില മിക്കവാറും 20000നും 25000നും ഇടക്കായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക. s60 ന്റെ അഞ്ചാമത്തെ എഡിഷനായിരിക്കും നോക്കിയ 5800 എക്‌സ്‌പ്രസ്സ്‌ മ്യൂസിക്‌.സിംബിയന്‍ 9.4 വെര്‍ഷന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായിരിക്കും ഇതിലുണ്ടാവുക. 16 ജി.ബി മെമ്മറി കാര്‍ഡ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്ന 5800 ല്‍ HSDPA, WCDMA, EGPRS, HSCSD, CSD തുടങ്ങിയ ഡാറ്റാ സപ്പോര്‍ട്ടുമുണ്ടാകും. ബ്ലൂടൂത്ത്‌2.0, WLAN 802.11 b/g തുടങ്ങിയ ലോക്കല്‍ കണക്ടിവിറ്റിയുമുണ്ടാകും. ജി പി എസ്‌ സംവിധാനവും ഈ ഫോണിലുണ്ടാകുമെന്ന്‌ നോക്കിയ അവകാശപ്പെടുന്നുണ്ട്‌.3x ഡിജിറ്റല്‍ സൂമുള്ള 3.2 മെഗാപിക്‌സല്‍ കാമറയുണ്ടാകും. 3GPP, ഫ്‌ളാഷ്‌ വീഡിയോ,H.264/AVC, MPEG-4, റിയല്‍ വീഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന വീഡിയോ റെക്കോഡിംഗും സാധ്യമാകും. എക്‌സല്‍, പി ഡി എഫ്‌, പവര്‍ പോയിന്റ്‌, വേഡ്‌, സിപ്‌ ഡോകുമെന്റ്‌ ഫോര്‍മാറ്റുകള്‍ക്കൊപ്പം ബി എം പി, ജിഫ്‌, ഡബ്ല്യു എം എഫ്‌ തുടങ്ങിയ ഗ്രാഫിക്‌ ഫോര്‍മാറ്റുകളും നോക്കിയ 5800 സപ്പോര്‍ട്ട്‌ ചെയ്യും.ആക്‌സിലറോമീറ്റര്‍ സെന്‍സര്‍, നോക്കിയ മാപ്‌സ്‌ 2.0, പ്രോക്‌സിമിറ്റി സെന്‍സര്‍, സ്‌റ്റീരിയോ എഫ്‌ എം ആര്‍ ഡി എസ്‌ റേഡിയോ. ടിവി ഔട്ട്‌, സ്‌റ്റില്‍ ഇമേജ്‌ എഡിറ്റര്‍ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ടാകും.109 ഗ്രാം ഭാരം മാത്രമുള്ള ഫോണില്‍ 8.8 മണിക്കൂര്‍ ബാറ്ററി ചാര്‍ജ്‌ ലഭിക്കുമെന്നാണ്‌ നോക്കിയ അവകാശപ്പെടുന്നത്‌. നീല, ചുവപ്പ്‌, കറുപ്പ്‌ നിറങ്ങളില്‍ ഇത്‌ ലഭ്യമാകും.