Thursday, 22 May 2008

വീട്ടിലേക്കൊരു ഹാന്‍ഡികാം

അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ അതേപടി പകര്‍ത്തുന്നതിന്‌ ഏതൊരാളും ആഗ്രഹിക്കും. അത്‌ വീഡിയോ ചിത്രങ്ങളായി ആണെങ്കില്‍ കൂടുതല്‍ ആഹ്ലാദകരമായിരിക്കും. വിപണിയില്‍ വിവിധ വില നിലവാരത്തിലുള്ള നിരവധി ബ്രാന്‍ഡ്‌ ഹാന്‍ഡി കാമുകള്‍ ലഭ്യമാണ്‌. ഇത്തരത്തില്‍ സാധാരണ വിലക്ക്‌ വാങ്ങാവുന്ന, അവശ്യം വേണ്ട ഗുണങ്ങളുള്ള ഹാന്‍ഡി കാമാണ്‌ സോണിയുടെ DCR-HC52 മിനി ഡിവി കാംകോര്‍ഡര്‍.
ഒട്ടേറെ സവിശേഷതകളുള്ള മിനി ഡിവി റെക്കോര്‍ഡിംഗാണ്‌ എച്ച്‌.സി 52 വാഗ്‌ദാനം ചെയ്യുന്നത്‌. 2.5 ഇഞ്ച്‌ ടച്ച്‌ പാനല്‍ സൈ്വവല്‍ എല്‍ സി ഡി സ്‌ക്രീന്‍ 270 ഡിഗ്രിവരെ തിരിക്കാമെന്ന പ്രത്യേകത ഇതിനുണ്ട്‌. 40x ഒപ്‌ടിക്കല്‍ സൂമും 2000x ഡിജിറ്റല്‍ സൂമും ഇതിനുണ്ട്‌. കാള്‍സീസ്‌ വാരിയോ ടെസ്സാര്‍ ലെന്‍സുകളാണ്‌ DCR HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇത്‌ കൂടുതല്‍ ഷാര്‍പ്‌നെസ്സും കോണ്‍ട്രാസ്‌റ്റും നല്‍കുമെന്നും നിര്‍മാതാക്കളായ സോണി അവകാശപ്പെടുന്നുന്നു.
IEEE 1394 ഇന്റര്‍ഫേസിലുടെ കാംകോഡര്‍ ഇമേജുകളെ വളരെ പെട്ടന്നുതന്നെ വീഡിയോ പ്ലെയറുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ ഒക്കെ മാറ്റാനാകും. ലിത്തിയം ലോണ്‍ ബാറ്ററിയാണ്‌ HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിലുള്ള പവര്‍ മീറ്റര്‍ ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്‌. ബാറ്ററി എത്ര സമയം കൂടിയുണ്ടാകുമെന്ന്‌ മിനിറ്റ്‌ കണക്കില്‍ കാണിക്കുന്ന സംവിധാനമാണിത്‌. വ്യൂഫൈന്‍ഡറിലൂടെയോ, എല്‍ സി ഡി സ്‌ക്രീനിലൂടെയോ ഇത്‌ കാണാനുമാകും. സ്‌റ്റാമിന ബാറ്ററി പവര്‍ സംവിധാനവും ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്‌.
ഇതിലെ ബട്ടണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമായ രീതിയിലാണെന്ന്‌ സോണി അവകാശപ്പെടുന്നു. ആവശ്യമുള്ള ബട്ടണുകള്‍ മാത്രം ഉപയോഗിക്കുകയും ബാക്കിയുള്ളവ 'ലോക്ക്‌' ചെയ്യാനുമാകുന്ന സംവിധാനമുണ്ട്‌. വീഡിയോകളില്‍ ചില ഫേഡര്‍ ഇഫക്ട്‌ നല്‍കുന്നതിനുള്ള സംവിധാനവും HC 52 ന്റെ പ്രത്യേകതയാണ്‌.
മള്‍ട്ടി ലാംഗ്വേജ്‌ മെനു, നൈറ്റ്‌ ഷോട്ട്‌, ഇന്‍ഫ്രാ റെഡ്‌ സിസ്റ്റം, സീന്‍ സെലക്ഷന്‍ മോഡ്‌, പിക്‌ചര്‍ ഇഫക്ട്‌സ്‌ സവിശേഷതകളും സോണി ഹാന്‍ഡികാം DCR HC 52ല്‍ ഉണ്ട്‌. ഇതിന്റെ കൊച്ചിയിലെ വില 14990 രൂപ.

Sunday, 4 May 2008

വാര്‍ ഡ്രൈവിങ്ങ്

വീടുകളും ഓഫീസുകളും വൈഫൈ ആക്കുന്നതിനുള്ള ചെലവ്‌ വളരെ കുറഞ്ഞത്ോടെ ഇവിടെയും ഹോട്ട്‌ സ്പോട്ടുകള്‍ പെരുകുകയാണ്‌. ഈ സാഹചര്യത്തില്‍ വാര്‍ ഡ്രൈവിംഗ് എന്നതിനും പ്രസക്തി കൂടുന്നു.യുദ്ധ മേഘലയിലൂടെയുള്ള കാര്‍ ഓടിക്കലല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മറിച്ച്, ഹോട്ട്‌ സ്പോട്ടുകളില്‍ നിന്നുള്ള കണക്ഷന്‍ ചൂഷണമാണിത്‌.വന്‍കിട നഗരങ്ങളില്‍,ഹോട്ട്‌ സ്പോട്ട് മേഖലകളില്‍ വാഹനങ്ങളില്‍ ഇരുന്നു ലാപ്ടോപ് ഉപയോഗിച്ച്‌ ഇത്തരത്തില്‍ കണക്ഷന്‍ ചോര്‍ത്തുന്നതിനെയാണ് വാര്‍ ഡ്രൈവിംഗ് എന്നു പറയുന്നത്‌. യഥാര്‍ഥത്തില്‍ ഈ വാക്ക് വാര്‍ ഡലിംഗ് എന്നതില്‍നിന്ന് ഉരുത്തിരിഞ്ഞ്‌ വന്നതാണ്. നമ്മുടെ നാട്ടിലും ഹോട്ട്‌ സ്പോട്ടുക വ്യാപകമായതോടെ നെറ്റ് ചോര്‍ത്തുന്നതും വ്യാപിക്കുകയാണ്‌. മലയാളികള്‍ ലാപ്ടോപ് ഉപയോഗിക്കുന്നത്‌ വ്യാപകമായതതോടെയും നഗരങ്ങളില്‍ പലയിടങ്ങളും ഹൊട്ട് സ്പോട്ട് ആയതതോടെയുമാണിത്‌. വേണ്ടത്ര സുരക്ഷാ സജ്ജീകരണകളില്ലാത്ത ഹോട്ട്‌ സ്പോട്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ നെറ്റ് ചോര്‍ച്ച നടക്കുന്നത്‌. പലപ്പോഴും താരതമ്യേന വിലകുറഞ്ഞ റൌട്ടറുകള് ഉപയോഗിച്ച്‌ ഹോട്ട്‌ സ്പോട്ട് സംവിധാനം ഒരുക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാം എന്നത്‌ സ്വാഭാവികമാണ്. അതേസമയം, ആവശ്യത്തിനു സുരക്ഷ ഒരുക്കി ഈ ചോര്‍ച്ച ഒഴിവാക്കുന്ന റൌത്തറുകളും മറ്റു സംവിധാനങ്ങളും ഇന്നു വിപണിയില്‍ ഉണ്ടുതതാനും. ഇതിനാകട്ടെ പതിനായിരത്തില്‍ താഴെ മാത്രമേ വില വരൂ. ഒരു ഹോം നെറ്റ്‌വര്‍ക്കില്‍ മറ്റൊരാള്‍ കടന്നുകായറുന്നത്‌ പലപ്പോഴും നെറ്റ്‌വര്‍ക്ക് ഉടമയ്ക്ക്‌ അറിയാനകുന്നില്ല എന്നതാണു സത്യം . ഇത്തരത്തില്‍ കടന്നുകായറുന്നവര്‍ ചെയ്യുന്നത്‌ എന്തെന്നും അറിയാനകില്ല. അതുകൊണ്ടുതന്നെ ഇത്തരം ചോര്‍ത്താലുകള്‍ പല സൈബര്‍ കുറ്റങ്ങള്‍ക്കും വഴിവക്കും.
ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്ക്‌ ചോര്‍ത്തലുകളില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ ആവശ്യത്തിനു സുരക്ഷയൊരുക്കി മാത്രം ഹോട്ട്‌ സ്‌പോട്ടുകള്‍ ഒരുക്കുക. വയേഡ്‌ ഇക്വലന്റ്‌ പ്രൈവസി, എന്‍ക്രിപ്‌ഷന്‍ സ്റ്റാന്‍ഡേഡ്‌, വൈഫൈ പ്രൊട്ടക്ടഡ്‌ ആക്‌സസ്‌ തുടങ്ങിയവ ഫയര്‍വാളിനൊപ്പം തന്നെ ഉപയോഗിച്ചാല്‍ നമ്മുടെ സ്വകാര്യ നെറ്റ്‌വര്‍ക്കിലേക്ക്‌ മറ്റൊരാള്‍ കടന്നുകയറുന്നത്‌ തടയാം. അല്ലെങ്കില്‍ വെറുമൊരു വൈഫൈ സംവിധാനമുള്ള ലാപ്‌ടോപ്പ്‌ ഉപയോഗിച്ച്‌ നമ്മുടെ ഹോം നെറ്റ്‌വര്‍ക്കിലേക്ക്‌ മറ്റൊരാള്‍ കടന്നുകറി ചെയ്‌ത്‌കൂട്ടുന്നവക്ക്‌ നാം മറുപടി പറയേണ്ടിവന്നേക്കും.

Friday, 2 May 2008

അസ്യൂസിന്റെ മൊബൈല്‍ ഫോണുകള്‍

പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ അസ്യൂസ്‌ പുറത്തിറക്കിയ മൊബൈല്‍ ഫോണുകള്‍ കേരള വിപണിയിലും എത്തിക്കഴിഞ്ഞു. ഹൈ എന്‍ഡ്‌ മൊബൈല്‍ ഫോണുകളുടെ കൂട്ടത്തില്‍ അസ്യൂസിന്റെ പി750, പി526 മോഡലുകള്‍ കേരള വിപണിലും ഇഷ്ട ഫോണുകളായി മാറുകയാണ്‌. ഹൈ സ്‌പീഡ്‌ വിവര കൈമാറ്റം, വേഗത്തിലുള്ള ഇന്റര്‍നെറ്റ്‌ ആക്‌സസ്‌, കൂടുതല്‍ കാര്യക്ഷമത എന്നീ മുഖമുദ്രകളുമായാണ്‌ അസ്യൂസ്‌ വിപണി കീഴടക്കാനെത്തുന്നത്‌. ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജി.പി.എസ്‌ സംവിധാനം രണ്ടു മോഡലുകളെയും വ്യത്യസ്‌തമാക്കുന്നു.
പി750 3.5ജി ഫോണ്‍ ആണെന്നാണ്‌ അസ്യൂസ്‌ അവകാശപ്പെടുന്നത്‌. വിന്‍ഡോസ്‌ മൊബൈല്‍6 പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും അനുബന്ധ മൈക്രോസോഫ്‌റ്റ്‌ ആപ്ലിക്കേഷനുകളും ബിസിനസ്‌ ഫംഗ്‌ഷന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഫോണിലെ ജി.പി.എസ്‌ സംവിധാനം ഒരു സ്ഥലം പെട്ടന്നു കണ്ടുപിടിക്കുന്നതിന്‌ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഇതിലുള്ള ബില്‍ട്ട്‌ ഇന്‍ ട്രാവലോഗ്‌ സംവിധാനം യാത്രയിലെ ചിത്രങ്ങള്‍, റൂട്ട്‌, മെമ്മോസ്‌, തുടങ്ങിയവയൊക്കെ റെക്കോഡ്‌ ചെയ്യാന്‍ സഹായിക്കുന്നു. ഇതൊക്കെ ഗൂഗിള്‍ എര്‍ത്ത്‌ സപ്പോര്‍ട്ട്‌ ചെയ്യുന്ന ഫോര്‍മാറ്റിലാക്കി പി.സിയില്‍ സൂക്ഷിക്കുകയുമാകാം.ശേഷം ബ്ലോഗിലോ മറ്റോ വേണമെങ്കില്‍ അപ്‌ലോഡ്‌ ചെയ്യുകയുമാകാം.
hsdpa 3.6 mbps, umts 2100, edge,gprs, gsm 900/1800/1900; class 10 നെറ്റ്‌ വര്‍ക്കിംഗ്‌ സംവിധാനമാണ്‌ ഇതിന്റെത്‌. 2.6" സ്‌ക്രീനുള്ള പി750-ല്‍ 256mb ഫ്‌ളാഷ്‌ മെമ്മറിയും 64mb എസ്‌ ഡി. റാമും ഉണ്ട്‌. മൈക്രോ എസ്‌.ഡി. കാര്‍ഡുകള്‍ സപ്പോര്‍ട്ട്‌ ചെയ്യും. 3mp കാമറയാണ്‌ ഇതിലുള്ളത്‌. mpeg4, വീഡിയോ സ്‌ട്രീമിംഗ്‌, വീഡിയോ കാള്‍ സംവിധാനങ്ങളുമുണ്ട്‌. ബാറ്ററി ഉള്‍പ്പടെ 120 ഗ്രാം മാത്രം ഭാരമുള്ള പി750 ക്ക്‌ 5മണിക്കൂര്‍ വരെ ടോക്ക്‌ ടൈം കിട്ടുമെന്ന്‌ അസ്യൂസ്‌ അവകാശപ്പെടുന്നുണ്ട്‌.
വേഡ്‌, എക്‌സല്‍, പവര്‍ പോയിന്റ്‌, വിന്‍ഡോസ്‌ ലൈവ്‌, എംഎസ്‌എന്‍, വോയിസ്‌ കമാന്‍ഡര്‍ എന്നിവക്കൊപ്പം തന്നെ ട്രാവലോഗ്‌, റിമോട്ട്‌ പ്രെസന്റര്‍,ബിസിനസ്‌ കാര്‍ഡ്‌ റെക്കഗ്‌നിഷന്‍,ന്യൂസ്‌ സ്റ്റേഷന്‍, ലൊക്കേഷന്‍ കൊറിയര്‍, ഓട്ടോക്ലീനര്‍ തുടങ്ങിയ സംവിധാനങ്ങളും അസ്യൂസ്‌ പി750-യില്‍ ഉണ്ട്‌. ഇതിന്റെ കൊച്ചിയിലെ വില 27900 രൂപ. അസ്യൂസ്‌ പി526ന്‌ 15900 ആണ്‌ വില.