Thursday, 22 May 2008

വീട്ടിലേക്കൊരു ഹാന്‍ഡികാം

അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ അതേപടി പകര്‍ത്തുന്നതിന്‌ ഏതൊരാളും ആഗ്രഹിക്കും. അത്‌ വീഡിയോ ചിത്രങ്ങളായി ആണെങ്കില്‍ കൂടുതല്‍ ആഹ്ലാദകരമായിരിക്കും. വിപണിയില്‍ വിവിധ വില നിലവാരത്തിലുള്ള നിരവധി ബ്രാന്‍ഡ്‌ ഹാന്‍ഡി കാമുകള്‍ ലഭ്യമാണ്‌. ഇത്തരത്തില്‍ സാധാരണ വിലക്ക്‌ വാങ്ങാവുന്ന, അവശ്യം വേണ്ട ഗുണങ്ങളുള്ള ഹാന്‍ഡി കാമാണ്‌ സോണിയുടെ DCR-HC52 മിനി ഡിവി കാംകോര്‍ഡര്‍.
ഒട്ടേറെ സവിശേഷതകളുള്ള മിനി ഡിവി റെക്കോര്‍ഡിംഗാണ്‌ എച്ച്‌.സി 52 വാഗ്‌ദാനം ചെയ്യുന്നത്‌. 2.5 ഇഞ്ച്‌ ടച്ച്‌ പാനല്‍ സൈ്വവല്‍ എല്‍ സി ഡി സ്‌ക്രീന്‍ 270 ഡിഗ്രിവരെ തിരിക്കാമെന്ന പ്രത്യേകത ഇതിനുണ്ട്‌. 40x ഒപ്‌ടിക്കല്‍ സൂമും 2000x ഡിജിറ്റല്‍ സൂമും ഇതിനുണ്ട്‌. കാള്‍സീസ്‌ വാരിയോ ടെസ്സാര്‍ ലെന്‍സുകളാണ്‌ DCR HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇത്‌ കൂടുതല്‍ ഷാര്‍പ്‌നെസ്സും കോണ്‍ട്രാസ്‌റ്റും നല്‍കുമെന്നും നിര്‍മാതാക്കളായ സോണി അവകാശപ്പെടുന്നുന്നു.
IEEE 1394 ഇന്റര്‍ഫേസിലുടെ കാംകോഡര്‍ ഇമേജുകളെ വളരെ പെട്ടന്നുതന്നെ വീഡിയോ പ്ലെയറുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ ഒക്കെ മാറ്റാനാകും. ലിത്തിയം ലോണ്‍ ബാറ്ററിയാണ്‌ HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിലുള്ള പവര്‍ മീറ്റര്‍ ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്‌. ബാറ്ററി എത്ര സമയം കൂടിയുണ്ടാകുമെന്ന്‌ മിനിറ്റ്‌ കണക്കില്‍ കാണിക്കുന്ന സംവിധാനമാണിത്‌. വ്യൂഫൈന്‍ഡറിലൂടെയോ, എല്‍ സി ഡി സ്‌ക്രീനിലൂടെയോ ഇത്‌ കാണാനുമാകും. സ്‌റ്റാമിന ബാറ്ററി പവര്‍ സംവിധാനവും ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്‌.
ഇതിലെ ബട്ടണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമായ രീതിയിലാണെന്ന്‌ സോണി അവകാശപ്പെടുന്നു. ആവശ്യമുള്ള ബട്ടണുകള്‍ മാത്രം ഉപയോഗിക്കുകയും ബാക്കിയുള്ളവ 'ലോക്ക്‌' ചെയ്യാനുമാകുന്ന സംവിധാനമുണ്ട്‌. വീഡിയോകളില്‍ ചില ഫേഡര്‍ ഇഫക്ട്‌ നല്‍കുന്നതിനുള്ള സംവിധാനവും HC 52 ന്റെ പ്രത്യേകതയാണ്‌.
മള്‍ട്ടി ലാംഗ്വേജ്‌ മെനു, നൈറ്റ്‌ ഷോട്ട്‌, ഇന്‍ഫ്രാ റെഡ്‌ സിസ്റ്റം, സീന്‍ സെലക്ഷന്‍ മോഡ്‌, പിക്‌ചര്‍ ഇഫക്ട്‌സ്‌ സവിശേഷതകളും സോണി ഹാന്‍ഡികാം DCR HC 52ല്‍ ഉണ്ട്‌. ഇതിന്റെ കൊച്ചിയിലെ വില 14990 രൂപ.

2 comments:

Anonymous said...

A very good post about an economy camcorder. Thank you very much for providing such valuable informations.

Can you please furnish the details of the good and cheap HDD camcorder. I heard that JVC is first came up with HDD camcorder technique. So, can you please provide the details about the camcorder in these order?

Have a wonderful day.

kumar

Vishnuprasad R (Elf) said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.