Thursday, 25 December 2008
സാംസങില്‍ നിന്ന് പുതുനിര നോട്ട്‌ബുക്കുകള്‍
Friday, 12 December 2008
പുതുവര്‍ഷത്തില്‍ എന്‍97 ഉം
Sunday, 30 November 2008
എക്‌സ്‌പീരിയ എക്‌സ്1 എത്തി
Thursday, 13 November 2008
അസ്യൂസിന്റെ 12 ഇഞ്ച് ലാപ്ടോപ്
Thursday, 30 October 2008
പുനര്‍രൂപകല്‍പന ചെയ്‌ത് ആപ്പിള്‍ കമ്പ്യൂട്ടറുകള്‍
Friday, 17 October 2008
നോക്കിയ 5800 എക്‌സ്‌പ്രസ്സ്‌മ്യൂസിക് ഉടന്‍
നോക്കിയയുടെ ആദ്യ സിമ്പിയന്‍ എസ്60 ടച്ച് സ്‌ക്രീന്‍മോഡല്‍ ഫോണ്‍ പുറത്തിറങ്ങുന്നു. ഡിസംബറോടെ വിപണിയില്‍ ലഭ്യമാകുന്ന നോക്കിയ5800 എക്‌സ്‌പ്രസ്സ് മ്യൂസിക്കാണിത്. ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടൊപ്പം നിരവധി സവിശേഷതകള്‍ അവകാശപ്പെടുന്ന ഈ ഫോണിന്റെ വില മിക്കവാറും 20000നും 25000നും ഇടക്കായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക. s60 ന്റെ അഞ്ചാമത്തെ എഡിഷനായിരിക്കും നോക്കിയ 5800 എക്‌സ്‌പ്രസ്സ് മ്യൂസിക്.സിംബിയന്‍ 9.4 വെര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഇതിലുണ്ടാവുക. 16 ജി.ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന 5800 ല്‍ HSDPA, WCDMA, EGPRS, HSCSD, CSD തുടങ്ങിയ ഡാറ്റാ സപ്പോര്‍ട്ടുമുണ്ടാകും. ബ്ലൂടൂത്ത്2.0, WLAN 802.11 b/g തുടങ്ങിയ ലോക്കല്‍ കണക്ടിവിറ്റിയുമുണ്ടാകും. ജി പി എസ് സംവിധാനവും ഈ ഫോണിലുണ്ടാകുമെന്ന് നോക്കിയ അവകാശപ്പെടുന്നുണ്ട്.3x ഡിജിറ്റല്‍ സൂമുള്ള 3.2 മെഗാപിക്‌സല്‍ കാമറയുണ്ടാകും. 3GPP, ഫ്‌ളാഷ് വീഡിയോ,H.264/AVC, MPEG-4, റിയല്‍ വീഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന വീഡിയോ റെക്കോഡിംഗും സാധ്യമാകും. എക്‌സല്‍, പി ഡി എഫ്, പവര്‍ പോയിന്റ്, വേഡ്, സിപ് ഡോകുമെന്റ് ഫോര്‍മാറ്റുകള്‍ക്കൊപ്പം ബി എം പി, ജിഫ്, ഡബ്ല്യു എം എഫ് തുടങ്ങിയ ഗ്രാഫിക് ഫോര്‍മാറ്റുകളും നോക്കിയ 5800 സപ്പോര്‍ട്ട് ചെയ്യും.ആക്‌സിലറോമീറ്റര്‍ സെന്‍സര്‍, നോക്കിയ മാപ്‌സ് 2.0, പ്രോക്‌സിമിറ്റി സെന്‍സര്‍, സ്‌റ്റീരിയോ എഫ് എം ആര്‍ ഡി എസ് റേഡിയോ. ടിവി ഔട്ട്, സ്‌റ്റില്‍ ഇമേജ് എഡിറ്റര്‍ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ടാകും.109 ഗ്രാം ഭാരം മാത്രമുള്ള ഫോണില്‍ 8.8 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലഭിക്കുമെന്നാണ് നോക്കിയ അവകാശപ്പെടുന്നത്. നീല, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാകും.
Sunday, 17 August 2008
ആറ്റം പ്രോസസറുമായി എം എസ് ഐ വിന്‍ഡ് നോട്ട്‌ബുക്ക്
Thursday, 17 July 2008
5എം പി കാമറയുമായി സി 902
Wednesday, 9 July 2008
ഓംനിയ വരുന്നു
Saturday, 5 July 2008
അസ്യൂസ് ലാംബോര്‍ഗിനി പി.ഡി.എ
ലാംബോര്‍ഗിനി ശ്രേണിയിലെ നോട്ട്‌ബുക്കുകള്‍ക്ക് പിന്നാലെ ഉന്നത ശ്രേണിയിലെ പി.ഡി.എ യും പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ അസ്യൂസ് പുറത്തിറക്കിക്കഴിഞ്ഞു. അസ്യൂസ് ലാംബോര്‍ഗിനി സെഡ് എക്‌സ് വണ്‍ പി.ഡി.എ, സാങ്കേതികോന്നതികൊണ്ടും രൂപകല്‍പനകൊണ്ടും മറ്റു പി.ഡി.എകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു.കാര്‍ബണ്‍ ഫൈബര്‍കൊണ്ടുള്ള പുറംചട്ടയും കാമറ ഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സ്റ്റെയിന്‍ലെസ് കെയ്‌സും ഒരു സ്വിസ്സ് വാച്ചിന്റെ ഭംഗിയാണ് നല്‍കുന്നത്. ഇതൊക്കെയാണെങ്കിലും ബാറ്ററി ഉള്‍പ്പടെ വെറും 119 ഗ്രാം ഭാരം മാത്രമാണ് ലാംബോര്‍ഗിനി സെഡ് എക്‌സ് വണ്ണിനുള്ളത്.
2ജി സംവിധാനത്തില്‍ 2-3 മണിക്കൂറും 3ജിയില്‍ 4-5 മണിക്കൂറും ടോക്ക് ടൈം ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സ്റ്റാന്റ്‌ബൈ ടൈം 150-200 മണിക്കൂര്‍ ലഭിക്കും.1100m ലിത്തിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. WLAN 802.11b+g, USB v2.0, bluetooth 2.0+ EDR കണക്ടിവിറ്റിയാണ് ഈ പി.ഡി.എയിലുള്ളത്. 256mb ഫ്‌ളാഷ് മെമ്മറിയും 128mb എസ്.ഡി റാമും ഉണ്ട്.HTTP, WAP 2.0 ആണ് ബ്രൗസര്‍. 3മെഗാ പിക്‌സല്‍ കാമറ, വീഡിയോ റെക്കോഡിംഗ് എന്നിവയുമുണ്ട്.
ടാസ്‌ക്‌സ്, കലണ്ടര്‍, വോയിസ് നോട്ട്‌സ്, ഫയല്‍ എക്‌സ്‌പോര്‍ട്ടര്‍, എംഎസ് ഓഫീസ്, എംഎസ്‌എന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കൊപ്പം എനിടൈം ലോഞ്ചര്‍, അസ്യൂസ് സിപ്, ബിസിനസ് കാര്‍ഡ് റെക്കഗ്നിഷന്‍, വോയിസ് കമാന്‍ഡര്‍, യൂടൂബ്/ ഫ്‌്‌ളിക്കര്‍ അപ്‌ലോഡര്‍ നെറ്റ്‌വര്‍ക്ക് ആട്ടോ കോണ്‍ഫിഗറേഷന്‍ തുടങ്ങിയ അസ്യൂസ് ആപ്‌ളിക്കേഷനുകളും ലാംബോര്‍ഗിനി സെഡ് എക്‌സ് വണ്ണിലുണ്ട്.
Tuesday, 1 July 2008
വെള്ളമൊഴിക്കാം ഈ പി.സിയില്‍
ഒടുവില്‍ ഒരു വാട്ടര്‍പ്രൂഫ് പി.സി കൂടി. അള്‍ട്ര മൊബൈല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശ്രേണിയില്‍പെടുന്ന പാനസോണിക്കിന്റെ സി.എഫ്-യു1 ടഫ്‌ബുക്കാണ് ഈ പ്രത്യേകതയുമായി എത്തിയിരിക്കുന്നത്.അവതരണവേളയില്‍ അവര്‍ ഈ ലാപ്‌ടോപ്പില്‍ വെള്ളമൊഴിച്ച് കാട്ടുകയും ചെയ്‌തു. അതുപോലെ, ഒരു മീറ്റര്‍ പൊക്കത്തില്‍ നിന്ന് നിലത്തുവീണാലും ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന് ഒന്നും സംഭവിക്കില്ലെന്നാണ് പാനസോണിക്കിന്റെ വാദം. ഇന്റലിന്റെ ലോ എനര്‍ജി പ്രോസസറായ ആറ്റം ആണ് ഇതില്‍ ഉപോയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
1ജി.ബി റാമും 16 ജി.ബി ഹാര്‍ഡ് ഡ്രൈവുമാണ് ഇതിലുള്ളത്. 7 ഇഞ്ച് ടച്ച് സ്‌ക്രീനും ക്വര്‍ട്ടി കീ ബോഡും ഇതിനെ മറ്റു യു.എം.പി.സികളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നു. ബാര്‍കോഡ്/ ആര്‍ എഫ് ഐ ഡി റീഡര്‍, 2 മെഗാപിക്‌സല്‍ കാമറ, വൈഫൈ, ബ്ലൂടൂത്ത്,3ജി സപ്പോര്‍ട്ട് ഒക്കെയുള്ള ഈ ടഫ്‌ബുക്ക് വിന്‍ഡോസ് എക്‌സ്‌പി, വിന്‍ഡോസ് വിസ്‌ത ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
Thursday, 5 June 2008
വേഗമേറിയ ഡി.വി.ഡി റൈറ്റര്‍
Thursday, 22 May 2008
വീട്ടിലേക്കൊരു ഹാന്‍ഡികാം
ഒട്ടേറെ സവിശേഷതകളുള്ള മിനി ഡിവി റെക്കോര്‍ഡിംഗാണ് എച്ച്.സി 52 വാഗ്‌ദാനം ചെയ്യുന്നത്. 2.5 ഇഞ്ച് ടച്ച് പാനല്‍ സൈ്വവല്‍ എല്‍ സി ഡി സ്‌ക്രീന്‍ 270 ഡിഗ്രിവരെ തിരിക്കാമെന്ന പ്രത്യേകത ഇതിനുണ്ട്. 40x ഒപ്‌ടിക്കല്‍ സൂമും 2000x ഡിജിറ്റല്‍ സൂമും ഇതിനുണ്ട്. കാള്‍സീസ് വാരിയോ ടെസ്സാര്‍ ലെന്‍സുകളാണ് DCR HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ ഷാര്‍പ്‌നെസ്സും കോണ്‍ട്രാസ്‌റ്റും നല്‍കുമെന്നും നിര്‍മാതാക്കളായ സോണി അവകാശപ്പെടുന്നുന്നു.
IEEE 1394 ഇന്റര്‍ഫേസിലുടെ കാംകോഡര്‍ ഇമേജുകളെ വളരെ പെട്ടന്നുതന്നെ വീഡിയോ പ്ലെയറുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ ഒക്കെ മാറ്റാനാകും. ലിത്തിയം ലോണ്‍ ബാറ്ററിയാണ് HC 52 ല്‍ ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം ഇതിലുള്ള പവര്‍ മീറ്റര്‍ ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്. ബാറ്ററി എത്ര സമയം കൂടിയുണ്ടാകുമെന്ന് മിനിറ്റ് കണക്കില്‍ കാണിക്കുന്ന സംവിധാനമാണിത്. വ്യൂഫൈന്‍ഡറിലൂടെയോ, എല്‍ സി ഡി സ്‌ക്രീനിലൂടെയോ ഇത് കാണാനുമാകും. സ്‌റ്റാമിന ബാറ്ററി പവര്‍ സംവിധാനവും ഈ ഹാന്‍ഡികാമിന്റെ പ്രത്യേകതയാണ്.
ഇതിലെ ബട്ടണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമായ രീതിയിലാണെന്ന് സോണി അവകാശപ്പെടുന്നു. ആവശ്യമുള്ള ബട്ടണുകള്‍ മാത്രം ഉപയോഗിക്കുകയും ബാക്കിയുള്ളവ 'ലോക്ക്' ചെയ്യാനുമാകുന്ന സംവിധാനമുണ്ട്. വീഡിയോകളില്‍ ചില ഫേഡര്‍ ഇഫക്ട് നല്‍കുന്നതിനുള്ള സംവിധാനവും HC 52 ന്റെ പ്രത്യേകതയാണ്.
മള്‍ട്ടി ലാംഗ്വേജ് മെനു, നൈറ്റ് ഷോട്ട്, ഇന്‍ഫ്രാ റെഡ് സിസ്റ്റം, സീന്‍ സെലക്ഷന്‍ മോഡ്, പിക്‌ചര്‍ ഇഫക്ട്‌സ് സവിശേഷതകളും സോണി ഹാന്‍ഡികാം DCR HC 52ല്‍ ഉണ്ട്. ഇതിന്റെ കൊച്ചിയിലെ വില 14990 രൂപ.
Sunday, 4 May 2008
വാര്‍ ഡ്രൈവിങ്ങ്
വീടുകളും ഓഫീസുകളും വൈഫൈ ആക്കുന്നതിനുള്ള ചെലവ് വളരെ കുറഞ്ഞത്ോടെ ഇവിടെയും ഹോട്ട് സ്പോട്ടുകള്‍ പെരുകുകയാണ്. ഈ സാഹചര്യത്തില്‍ വാര്‍ ഡ്രൈവിംഗ് എന്നതിനും പ്രസക്തി കൂടുന്നു.യുദ്ധ മേഘലയിലൂടെയുള്ള കാര്‍ ഓടിക്കലല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്, ഹോട്ട് സ്പോട്ടുകളില്‍ നിന്നുള്ള കണക്ഷന്‍ ചൂഷണമാണിത്.വന്‍കിട നഗരങ്ങളില്‍,ഹോട്ട് സ്പോട്ട് മേഖലകളില്‍ വാഹനങ്ങളില്‍ ഇരുന്നു ലാപ്ടോപ് ഉപയോഗിച്ച് ഇത്തരത്തില്‍ കണക്ഷന്‍ ചോര്‍ത്തുന്നതിനെയാണ് വാര്‍ ഡ്രൈവിംഗ് എന്നു പറയുന്നത്. യഥാര്‍ഥത്തില്‍ ഈ വാക്ക് വാര്‍ ഡലിംഗ് എന്നതില്‍നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. നമ്മുടെ നാട്ടിലും ഹോട്ട് സ്പോട്ടുക വ്യാപകമായതോടെ നെറ്റ് ചോര്‍ത്തുന്നതും വ്യാപിക്കുകയാണ്. മലയാളികള്‍ ലാപ്ടോപ് ഉപയോഗിക്കുന്നത് വ്യാപകമായതതോടെയും നഗരങ്ങളില്‍ പലയിടങ്ങളും ഹൊട്ട് സ്പോട്ട് ആയതതോടെയുമാണിത്. വേണ്ടത്ര സുരക്ഷാ സജ്ജീകരണകളില്ലാത്ത ഹോട്ട് സ്പോട്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ നെറ്റ് ചോര്‍ച്ച നടക്കുന്നത്. പലപ്പോഴും താരതമ്യേന വിലകുറഞ്ഞ റൌട്ടറുകള് ഉപയോഗിച്ച് ഹോട്ട് സ്പോട്ട് സംവിധാനം ഒരുക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാം എന്നത് സ്വാഭാവികമാണ്. അതേസമയം, ആവശ്യത്തിനു സുരക്ഷ ഒരുക്കി ഈ ചോര്‍ച്ച ഒഴിവാക്കുന്ന റൌത്തറുകളും മറ്റു സംവിധാനങ്ങളും ഇന്നു വിപണിയില്‍ ഉണ്ടുതതാനും. ഇതിനാകട്ടെ പതിനായിരത്തില്‍ താഴെ മാത്രമേ വില വരൂ. ഒരു ഹോം നെറ്റ്‌വര്‍ക്കില്‍ മറ്റൊരാള്‍ കടന്നുകായറുന്നത് പലപ്പോഴും നെറ്റ്‌വര്‍ക്ക് ഉടമയ്ക്ക് അറിയാനകുന്നില്ല എന്നതാണു സത്യം . ഇത്തരത്തില്‍ കടന്നുകായറുന്നവര്‍ ചെയ്യുന്നത് എന്തെന്നും അറിയാനകില്ല. അതുകൊണ്ടുതന്നെ ഇത്തരം ചോര്‍ത്താലുകള്‍ പല സൈബര്‍ കുറ്റങ്ങള്‍ക്കും വഴിവക്കും.
ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്ക് ചോര്‍ത്തലുകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ആവശ്യത്തിനു സുരക്ഷയൊരുക്കി മാത്രം ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കുക. വയേഡ് ഇക്വലന്റ് പ്രൈവസി, എന്‍ക്രിപ്‌ഷന്‍ സ്റ്റാന്‍ഡേഡ്, വൈഫൈ പ്രൊട്ടക്ടഡ് ആക്‌സസ് തുടങ്ങിയവ ഫയര്‍വാളിനൊപ്പം തന്നെ ഉപയോഗിച്ചാല്‍ നമ്മുടെ സ്വകാര്യ നെറ്റ്‌വര്‍ക്കിലേക്ക് മറ്റൊരാള്‍ കടന്നുകയറുന്നത് തടയാം. അല്ലെങ്കില്‍ വെറുമൊരു വൈഫൈ സംവിധാനമുള്ള ലാപ്‌ടോപ്പ് ഉപയോഗിച്ച് നമ്മുടെ ഹോം നെറ്റ്‌വര്‍ക്കിലേക്ക് മറ്റൊരാള്‍ കടന്നുകറി ചെയ്‌ത്‌കൂട്ടുന്നവക്ക് നാം മറുപടി പറയേണ്ടിവന്നേക്കും.
Friday, 2 May 2008
അസ്യൂസിന്റെ മൊബൈല്‍ ഫോണുകള്‍
പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ അസ്യൂസ് പുറത്തിറക്കിയ മൊബൈല്‍ ഫോണുകള്‍ കേരള വിപണിയിലും എത്തിക്കഴിഞ്ഞു. ഹൈ എന്‍ഡ് മൊബൈല്‍ ഫോണുകളുടെ കൂട്ടത്തില്‍ അസ്യൂസിന്റെ പി750, പി526 മോഡലുകള്‍ കേരള വിപണിലും ഇഷ്ട ഫോണുകളായി മാറുകയാണ്. ഹൈ സ്‌പീഡ് വിവര കൈമാറ്റം, വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്‌സസ്, കൂടുതല്‍ കാര്യക്ഷമത എന്നീ മുഖമുദ്രകളുമായാണ് അസ്യൂസ് വിപണി കീഴടക്കാനെത്തുന്നത്. ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജി.പി.എസ് സംവിധാനം രണ്ടു മോഡലുകളെയും വ്യത്യസ്‌തമാക്കുന്നു.
പി750 3.5ജി ഫോണ്‍ ആണെന്നാണ് അസ്യൂസ് അവകാശപ്പെടുന്നത്. വിന്‍ഡോസ് മൊബൈല്‍6 പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും അനുബന്ധ മൈക്രോസോഫ്‌റ്റ് ആപ്ലിക്കേഷനുകളും ബിസിനസ് ഫംഗ്‌ഷന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഫോണിലെ ജി.പി.എസ് സംവിധാനം ഒരു സ്ഥലം പെട്ടന്നു കണ്ടുപിടിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഇതിലുള്ള ബില്‍ട്ട് ഇന്‍ ട്രാവലോഗ് സംവിധാനം യാത്രയിലെ ചിത്രങ്ങള്‍, റൂട്ട്, മെമ്മോസ്, തുടങ്ങിയവയൊക്കെ റെക്കോഡ് ചെയ്യാന്‍ സഹായിക്കുന്നു. ഇതൊക്കെ ഗൂഗിള്‍ എര്‍ത്ത് സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റിലാക്കി പി.സിയില്‍ സൂക്ഷിക്കുകയുമാകാം.ശേഷം ബ്ലോഗിലോ മറ്റോ വേണമെങ്കില്‍ അപ്‌ലോഡ് ചെയ്യുകയുമാകാം.
hsdpa 3.6 mbps, umts 2100, edge,gprs, gsm 900/1800/1900; class 10 നെറ്റ് വര്‍ക്കിംഗ് സംവിധാനമാണ് ഇതിന്റെത്. 2.6" സ്‌ക്രീനുള്ള പി750-ല്‍ 256mb ഫ്‌ളാഷ് മെമ്മറിയും 64mb എസ് ഡി. റാമും ഉണ്ട്. മൈക്രോ എസ്.ഡി. കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും. 3mp കാമറയാണ് ഇതിലുള്ളത്. mpeg4, വീഡിയോ സ്‌ട്രീമിംഗ്, വീഡിയോ കാള്‍ സംവിധാനങ്ങളുമുണ്ട്. ബാറ്ററി ഉള്‍പ്പടെ 120 ഗ്രാം മാത്രം ഭാരമുള്ള പി750 ക്ക് 5മണിക്കൂര്‍ വരെ ടോക്ക് ടൈം കിട്ടുമെന്ന് അസ്യൂസ് അവകാശപ്പെടുന്നുണ്ട്.
വേഡ്, എക്‌സല്‍, പവര്‍ പോയിന്റ്, വിന്‍ഡോസ് ലൈവ്, എംഎസ്‌എന്‍, വോയിസ് കമാന്‍ഡര്‍ എന്നിവക്കൊപ്പം തന്നെ ട്രാവലോഗ്, റിമോട്ട് പ്രെസന്റര്‍,ബിസിനസ് കാര്‍ഡ് റെക്കഗ്‌നിഷന്‍,ന്യൂസ് സ്റ്റേഷന്‍, ലൊക്കേഷന്‍ കൊറിയര്‍, ഓട്ടോക്ലീനര്‍ തുടങ്ങിയ സംവിധാനങ്ങളും അസ്യൂസ് പി750-യില്‍ ഉണ്ട്. ഇതിന്റെ കൊച്ചിയിലെ വില 27900 രൂപ. അസ്യൂസ് പി526ന് 15900 ആണ് വില.
Thursday, 17 April 2008
ലാപ്‌ടോപ്പിനെ തണുപ്പിക്കാന്‍
ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് ധാരാളം അനുബന്ധ ഉപകരണങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. അവയ്‌ക്കൊക്കെത്തന്നെ നല്ല ഡിമാന്റുമുണ്ട്. അത്തരത്തിലൊന്നാണ് ലാപ്‌ടോപ്പിന്റെ ചൂടകറ്റാന്‍ സഹായിക്കുന്ന കൂളിംഗ് പാഡ്. സാധാരണ ഏറെ നേരം ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകള്‍ അമിതമായി ചൂടാകുന്നത് തടയുന്ന ഈ ചെറു ഉപകരണത്തിന് നമ്മുടെ വിപണിയിലും ഏറെ പ്രിയമാണ്.
ലാപ്‌ടോപ്പിന്റെ വലിപ്പത്തിനനുലസരിച്ചുള്ള ചെറിയൊരു സ്‌റ്റാന്‍ഡാണിത്.ഇതിനു മുകളിലായിരിക്കും ലാപ്‌ടോപ്പ് വയ്‌ക്കുന്നത്.ഈ പാഡിലുള്ള രണ്ട് ഫാനുകള്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടിനെ ഒരു പരിധിവരെ അകറ്റുന്നു. ഇങ്ങനെ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്ന നോട്ട്‌ബുക്കുകള്‍ കൂടുതല്‍ ചൂടാകുന്നത് തടയുമ്പോള്‍ ഇവയുടെ കാലാവധിയും വര്‍ധിക്കുന്നു. ഈ കൂളിംഗ് പാഡുകള്‍ക്ക് നോട്ട്‌ബുക്ക് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചൂടിനെ 20 ശതമാനം വരെ കുറയ്‌്‌ക്കാനാവുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മിക്ക കൂളിംഗ് പാഡുകള്‍ക്കും ഒരു പവര്‍ അഡാപ്‌റ്റര്‍ ഉണ്ടാകും. പക്ഷെ ഇത് യു.എസ്.ബി രൂപത്തിലാണെന്ന് മാത്രം. അതുകോണ്ട് തന്നെ ഇവ പ്രവര്‍ത്തിപ്പിക്കുവാന്‍ വൈദ്യുതി നേരിട്ട് ആവശ്യമില്ല. സിസ്റ്റത്തിലെ ഏതെങ്കിലുമൊരു യു.എസ്.ബി പോര്‍ട്ടുമായി ബന്ധിപ്പിച്ചാല്‍ ഇവ പ്രവര്‍ത്തിച്ചുകൊള്ളും. പവര്‍ ആവശ്യമില്ലാത്ത കൂളിംഗ് പാഡുകളും വിപണിയിലുണ്ട്.
സാധാരണയായി രണ്ട് ഫാനുകളാകും പാഡുകളിലുണ്ടാവുക. ചില പാഡുകളിലാകട്ടെ മൂന്ന് ഫാനുകളുമുണ്ട്.ഒപ്പം എല്‍.ഇ.ഡി ലൈറ്റുകളുള്ള പാഡുകളും സാധാരണമാണ്. പാഡിലെ ഫാന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദം വളരെ നേര്‍ത്തതാണെന്നതിനാല്‍ ഉപയോഗിക്കിമ്പോള്‍ അത് ശല്യമാകുന്നുമില്ല.
കൂളിംഗ് പാഡുകള്‍ വ്യത്യസ്‌ത വലിപ്പത്തിലും നിറത്തിലും ലഭിക്കും. വ്യത്യസ്‌ത മെറ്റീരിയലുകളിലുള്ള പാഡുകളും വിപണിയുല്‍ ലഭ്യമണ്. ശരാശരി 3000rpm ഫാന്‍ സ്‌പീഡുള്ളതോ അതിനെക്കാള്‍ കൂടുതലുള്ളതോ ആയ ലാപ്‌ടോപ്പ് കൂളിംഗ് പാഡുകളുണ്ട്.
ചൈനീസ് നിര്‍മിതമായതും ചില പ്രമുഖ ഇന്‍ഡ്യന്‍ ബ്രാന്‍ഡുകളുടെതുമായ പാഡുകള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്. കൊച്ചിയില്‍ ഇത്തരം പാഡുകള്‍ 450 രൂപ മുതല്‍ക്ക് ലഭിക്കും.
Thursday, 3 April 2008
ആപ്പിളിന്റെ ഐപോഡ് ടച്ച്
ആപ്പിള്‍ ഇന്‍കോര്‍പറേഷന്റെ വൈഫൈ മൊബൈല്‍ പ്ലാറ്റ്‌ഫോമുള്ള പോര്‍ട്ടബിള്‍ മീഡിയാ പ്ലെയറാണ് ഐപോഡ് ടച്ച്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ഈ മള്‍ട്ടി ടച്ച് ഐപോഡ് 8, 16, 32ജി.ബി. ഫ്‌ളാഷ് മെമ്മറികളിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. സഫാരി വെബ് ബ്രൗസര്‍ അടങ്ങിയ ഈ ഐപോഡ് ഐട്യൂണ്‍ സ്‌റ്റോറുമായി വയര്‍ലെസ്സ് ബന്ധം സാധ്യമാക്കുന്ന ആദ്യത്തെതാണ്.
ഐഫോണിലുള്ള മള്‍ട്ടി് ടച്ച് ഇന്റര്‍ഫേസ് തന്നെയാണ് ഐപോഡ് ടച്ചിലുമുള്ളത്. എങ്കിലും ഐഫോണിനെക്കാള്‍ ഭാരവും വലിപ്പവും കുറഞ്ഞതാണ് ഐപോഡ് ടച്ച്. രണ്ടും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെങ്കിലും ഇതൊരു ഫോണല്ല എന്നതാണ് സത്യം. ഒപ്പം, ഇന്റേണല്‍ സ്‌പീക്കറുകള്‍,ക്യാമറ, ശബ്ദം നിയന്ത്രിക്കാനുള്ള ഫിസിക്കല്‍ ബട്ടണുകള്‍, ബ്ലൂടൂത്ത് സംവിധാനം എന്നിവയുമില്ല. അതേസമയം വൈഫൈ സംവിധാനം ഇതിലുണ്ട്‌്.
3.5 ഇഞ്ച് വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണിതിന്റെത്. 8 ജി.ബിയിലാണെങ്കില്‍ 1750 പാട്ടുകളും 16 ജി.ബി യിലാണെങ്കില്‍ 3500 പാട്ടുകളും ഉള്‍ക്കൊള്ളിക്കാം.അതോടൊപ്പം ഫോട്ടോ, വീഡിയോ തുടങ്ങിയവയും ഇതില്‍ സൂക്ഷിക്കാം. ജെ.പി.ഇ.ജി, ബി.എം.പി, ജി.ഐ.എഫ്, ടി.ഐ.എഫ്.എഫ്, പി.എസ്.ഡി, പി.എന്‍.ജി ഫോര്‍മാറ്റുകളിലുള്ള ഫോട്ടകളായിരിക്കും ഇത് സപ്പോര്‍ട്ട് ചെയ്യുക.120 ഗ്രാം മാത്രം ഭാരമുള്ള ഐപോഡ് ടച്ചില്‍ മ്യൂസിക് പ്ലേബാക്കില്‍ 22 മണിക്കൂറും വീഡിയോ പ്ലേബാക്കില്‍ 5 മണിക്കൂറും ബാറ്ററി ചാര്‍ജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
8 ജി.ബി മെമ്മറിയുള്ള ഐപോഡ് ടച്ചിന് കൊച്ചിയിലെ വില 17700 രൂപയാണ്. 23600 രൂപ നല്‍കിയാല്‍ 16 ജി.ബിയും 29300 രൂപ നല്‍കിയാല്‍ 32 ജി.ബിയും വാങ്ങാനാകും. ഇയര്‍ഫോണ്‍സ്‌്, യു.എസ്.ബി കേബിള്‍, ഡോക്ക് അഡാപ്‌റ്റര്‍, പോളിഷിങ് തുണി, സ്‌റ്റാന്‍ഡ് എന്നിവ ഇതിനോടൊപ്പം ഉണ്ടാകും.
ലാപ്‌ടോപ് വാങ്ങുമ്പോള്‍...
മുമ്പ് മൊബൈല്‍ ഫോണിനുണ്ടായിരുന്ന പ്രചാരമാണ് ഇപ്പോള്‍ ലാപ്‌ടോപ്പുകള്‍ക്ക് കൈവന്നിരിക്കുന്നത്. ഒരു ഹൈഎന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങുന്ന വില കൊടുത്താല്‍ നല്ലൊരു ലാപ്‌ടോപ്പു വാങ്ങാനാകുന്ന ഇക്കാലത്ത്, തിരഞ്ഞെടുക്കലാണ് ഒരു കീറാമുട്ടിയാകുന്നത്. എപ്പോഴും, നമ്മുടെ ആവശ്യം എന്താണെന്ന് ആലോചിച്ച് തീരുമാനിച്ച ശേഷം വാങ്ങാന്‍ പുറപ്പെടുന്നതായിരിക്കും നല്ലത്.
ലാപ്‌ടോപ്പുകളെ അടിസ്ഥാനപരമായി വേണമെങ്കില്‍ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം; ബിസിനസ്സ് ലാപ്‌ടോപ്പുകളെന്നും വിനോദാവശ്യങ്ങള്‍ക്കുള്ള ലാപ്‌ടോപ്പുകളെന്നും. യഥാര്‍ത്ഥത്തില്‍ ഇത് നമ്മുടെ ഉപയോഗങ്ങള്‍ക്കനുസരിച്ചുള്ള ഒരു തരംതിരിക്കല്‍ മാത്രമാണ്. സബ് വൂഫറുകള്‍, ഹൈഡെഫിനീിഷന്‍ മൂവികളും മറ്റും പ്ലേ ചെയ്യാനുതകുന്ന സോഫ്‌റ്റ്‌വെയറുകള്‍,ഫോട്ടോ ഷെയറിങ് സംവിധാനങ്ങള്‍, നല്ല ശബ്ദ സംവിധാനം ഇങ്ങനെയുള്ള സവിശേഷതകള്‍ക്കായിരിക്കും വിനോദാവശ്യങ്ങള്‍ക്കുള്ള ലാപ്‌ടോപ്പില്‍ പ്രാമുഖ്യം. അതേസമയം ബിസിനസ്സ് ലാപ്‌ടോപ്പുകളാകട്ടെ, മറ്റ് ചില സവിശേഷതകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ബാറ്ററി ബാക്കപ്, ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങള്‍, കൂടുതല്‍ കണക്ടിവിറ്റി സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെയായിരിക്കുമിത്.
ബിസിനസ്സ് ലാപ്‌ടോപ്പുകളാകട്ടെ, അള്‍ട്രാ പോര്‍ട്ടബിള്‍, ടാബ്‌ലെറ്റ് പി.സികള്‍, ഡോസ്‌ക്ടോപ്പിന് പകരം വയ്‌ക്കാവുന്നത്, സാധാരണ ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുണ്ട്. വളരെ ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ അള്‍ട്രാ പോര്‍ട്ടബിളുകള്‍ നമ്മുടെ ട്രാവല്‍ ബാഗിനുള്ളില്‍തന്നെ കൊണ്ടുനടക്കാവുന്നതാണ്. ഡെസ്‌ക്‌ടോപ്പിന് പകരം വയ്‌ക്കാവുന്ന ലാപ്‌ടോപ്പുകളുമുണ്ട്. ഇവയുടെ കോണ്‍ഫിഗറേഷന്‍, സ്‌ക്രീന്‍ വലിപ്പം എന്നിവയൊക്കെ പലപ്പോഴും ഡെസ്‌ക്‌ടോപ്പിന് സമാനവുമായിരിക്കും. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം ലാപ്‌ടോപ്പുകള്‍ അനുയോജ്യമല്ല.സാധാരണ ലാപ്‌ടോപ്പുകളാകട്ടെ വിവിധ വിലകളിലും സവിശേഷതകളിലും മോഡലുകളിലും ലഭിക്കും. ഇതില്‍ നിന്നുള്ള തിരഞ്ഞെടുപ്പാണ് പലപ്പോഴും ബുദ്ധിമുട്ടാകുന്നത്.
ലാപ്‌ടോപ്പുകളിലെ പ്രോസസറുകളെ കുറിച്ചുള്ള ഒരു ഏദേശ ധാരണ സിസ്‌റ്റം തെരഞ്ഞടുക്കലിനെ എളുപ്പമാക്കും. ഇന്റല്‍ പ്രോസസറുകള്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണുള്ളത്; ഇന്റല്‍ കോര്‍, പെന്റിയം, സെല്‍റോണ്‍. ഇന്റല്‍ സെന്‍ട്രിനോ മൊബൈല്‍ ടെക്‌നോളജിക്കു കീഴിലാണ് ഇന്റല്‍ പെന്റിയം, കോര്‍ ഫാമിലി പ്രോസസറുകള്‍ വരുന്നത്. കോര്‍ ഫാമിലി പ്രോസസറുകളാകട്ടെ പെന്റിയം ഫാമിലി പ്രോസസറുകളെക്കാള്‍ കുറഞ്ഞ പവര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കോര്‍ 2 എക്‌സ്‌ട്രീം, കോര്‍ 2 ഡ്യുവോ, കോര്‍ 2 സോളോ, കോര്‍ സോളോ എന്നിവയാണ് കോര്‍ പ്രോസസര്‍ ഫാമിലിയില്‍ വരുന്നത്.
പഴയ തലമുറ പ്രോസസറുകളില്‍പെട്ട പെന്റിയം എം, പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുകള്‍ ഇപ്പോഴും ചില നോട്ട്‌ബുക്കുകളില്‍ വരുന്നുണ്ട്. സെല്‍റോണ്‍ ഫാമിലിയിലെ എക പ്രോസസറായ സെല്‍റോണ്‍ എം ആകട്ടെ എന്‍ട്രി ലെവല്‍ നോട്ട്‌ബുക്കുകളെ ഉദ്ദേശിച്ചുള്ളതാണ്.
എ.എം.ഡിയുടെ ട്യൂറിയോണ്‍ 64x2 ഡ്യുവല്‍ കോര്‍, ട്യൂറിയോണ്‍ 64, മൊബൈല്‍ എ.എം.ഡി അത്‌ലോണ്‍ 64, മൊബൈല്‍ എ.എം.ഡി സെംപ്‌ട്രോണ്‍ പ്രോസസറുകളടങ്ങിയ നോട്ട്‌ബുക്കുകളും വിപണിയില്‍ സുലഭമാണ്.
പലപ്പോഴും സിസറ്റത്തിനു പുറത്ത് പതിച്ചിരിക്കുന്ന സ്റ്റിക്കര്‍ മാത്രം കണ്ട് സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസര്‍ എതാണെന്ന് തീരുമാനിക്കാതിരിക്കുക. വില്‍പനക്കാരനോട് പ്രോസസര്‍ ഏതാണെന്ന് വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക.
ഇനി നോട്ട്‌ബുക്കുകളുടെ മെമ്മറി ആണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. നോട്ട്‌ബുക്കുകളില്‍ സാധാരണ രണ്ട് റാം സ്ലോട്ടുകളാണുണ്ടാവുക. വാങ്ങാന്‍ പോകുന്ന നോട്ട്‌ബുക്കിന്റെ റാം 512 എം.ബി ആണെന്ന് കരുതുക. അകെ രണ്ട് സ്ലോട്ടുകളിലായി 256 എം.ബി വീതമോ അല്ലെങ്കില്‍ ഒരു സ്ലോട്ടില്‍ 512 എം.ബി.യോ ആയിട്ടായിരിക്കും ഇത് ഉള്‍പ്പെടുത്തിയിരിക്കുക. രണ്ടാമത്തെ രീതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍, ഒഴിഞ്ഞുകിടക്കുന്ന മറ്റേ സ്ലോട്ടില്‍ കൂടുതല്‍ ശേഷിയുള്ള മറ്റൊരു റാം കൂടി ഉള്‍പ്പെടുത്തി സിസ്റ്റത്തിന്റെ മെമ്മറി വര്‍ധിപ്പിക്കാനുമാകും.
ഹാര്‍ഡ് ഡിസ്‌ക് അപ്‌ഗ്രേഡ് ചെയ്യുക എന്നത് നോട്ട്‌ബുക്കുകളെ സംബന്ധിച്ച്‌് ചെലവു കൂട്ടുന്നതാണ്. അതുകോണ്ട് സിസ്റ്റം വാങ്ങുന്ന സമയത്തു തന്നെ ആവശ്യത്തിനനുസരിച്ച് സംഭരണ ശേഷിയുള്ള സിസ്‌റ്റം തിരഞ്ഞെടുക്കണം. അതുപോലെ ആര്‍.പി.എം സ്‌പീഡ് കൂടുതലുള്ള സിസ്റ്റം തിരഞ്ഞടുക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള വീഡിയോ കാര്‍ഡായിരിക്കണം സിസ്‌റ്റത്തിലുണ്ടാകേണ്ടത്.
ലിനക്‌സ്, വിന്‍ഡോസ് എക്‌സ്‌പി, വിന്‍ഡോസ് വിസ്‌റ്റ ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആണ്‌് സാധാരണ ഉപയോഗിക്കന്നത്. ഇതില്‍ നിങ്ങളുടെ ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക.
ഈ പറഞ്ഞവയൊക്കെ ഒരു നോട്ട്‌ബുക്കിനെ സംബന്ധിച്ചുള്ള പ്രാധമിക കാര്യങ്ങള്‍ മാത്രമാണ്. അത്‌കൊണ്ട് തന്നെ നിങ്ങളുടെ അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചുള്ള സിസ്റ്റം വാങ്ങാനായിരിക്കണം ശ്രദ്ധിക്കേണ്ടത്.
Monday, 31 March 2008
അള്ട്ര വൈഡ് ബാന്ഡ്
വയര്ലെസ്സ് സാന്കെതികതയുടെ ലോകത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കാന് ഒരുങ്ങുകയാണ്. അള്ട്ര വൈഡ് ബാന്ഡ്. നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യക്കും പകരം വയ്ക്കാവുന്ന യു.ഡബ്ലിയു. ബി ആയിരിക്കും നാളെയുടെ സാന്കെതികത എന്നാണ് കരുതപ്പെടുന്നത്. വയര് ലെസ്സ് സ്പോട്ടുകള് കൂണുകള് പോലെയാണ് മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും അവിടെയെല്ലാം വയറുകള് കാണനകുമെന്നത് രസകരമായ് മറ്റൊരു കാര്യം. പി.സിയെ മോനിറ്റരുമായി ബന്ധിപ്പിച്ചിരിക്കുന്ന വയറുകള്, പ്രിന്റര്, സ്കാന്നര് , ഹെഡ് സെറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന വയറുകള്... അങ്ങനെ വയര് ലെസ്സ് മേഘലയില് തന്നെ വയറുകളുടെ പ്രളയം യു.ഡബ്ലിയു. ബി എന്ന റേഡിയോ സിഗ്നല് രംഗപ്രവേശം ചെയ്യുംബോഴേക്കും ഈ വയരുകളൊക്കെ പൂര്ണമായും ഒഴിവാക്കാനകുമെന്നതിന്റെ സൂചനകള് വിവിധ കമ്പനികള് നല്കി കഴിഞ്ഞു.
യു.ഡബ്ലിയു. ബി പുതിയൊരു സാങ്കേതിക വിദ്യയൊന്നുമല്ല. സൈനിക ആവശ്യങ്ങള്ക്കും റഡാറുകളുടെ ഉപയോഗത്തിനുമായി 1960 കളുടെ അന്ത്യത്തില് വികസിപ്പിചെടുതതാണ് ഇത്. iതുവരെ സൈനിക ആവശ്യങ്ങള്ക്ക് മാത്രം ഉപയോഗിച്ചിരുന്നത് ഇപ്പോള് പൊതു ആവശ്യത്തിനും ചെറിയൊരു അളവില് ഉപയോഗിക്കാമെന്ന് വന്നതോടെയാണ് ഡിജിറ്റല് ലോകത്ത് ഇതിന്റെ സാധ്യതകള്‍ പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്.
വിശാലമായൊരു സ്പെക്ട്രത്തില് ചെറിയ പള്സുകളിലായി ഡാറ്റ വയര് ലെസ്സ് കമ്യൂണികേഷന്‍ വിദ്യ ആണ് അള്ട്ര വൈഡ് ബാന്ഡ് . ഒരു സിംഗിള് ഫ്രീക്വേന്സി അല്ല ഇത് ഉപയോഗിക്കുന്നത് എന്നതിനാല് ഇതിന്റെ ഗുണങ്ങളും കൂടുതലാണ്. ഇതില് ഒരേസമയം നിരവധി ചാന്നലുകളിലൂടെയാണ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം ഇതില് എളുപ്പമാകുന്നു. അതുപോലെ മറ്റു ആപ്ലികാശനുകള് ഉപയോഗിക്കുന്ന ഫ്രീക്വന്സ്യകളെ പന്കുവക്കാനും ഇതിന് സാധിക്കും. എങ്കിലും ഇതിന്റെ ഡാറ്റ കൈമാറ്റം ചെറിയ സമയതെക്കയതിനാല് മറ്റു ഫ്റീക്വന്‍സികളുമായി കൂടിക്കുഴയുകയുമില്ല.
സെക്കണ്ടില് ഒരു ജി.ബി വരെയുള്ള ഡാറ്റ ട്രാന്സ്മിഷന് സാധ്യമാക്കാന് ഇതിന് കഴിയും. അതുകൊണ്ടുതന്നെ വീട് ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ കംമുനികശന് അനുയോജ്യമാണ് ഇതെന്ന് കരുതപ്പെടുന്നു. ഒരു യു.ഡബ്ലിയു. ബി ഉപകരണം കൊണ്ടുതന്നെ ഹൈ സ്പീഡ് ഇന്റര്നെറ്റ് , വീഡിയോ സ്ട്രീമിംഗ് , ഫോണ് തുടങ്ങിയവ സപ്പോര്ട്ട് ചെയ്യാനാകും.
ചെറിയ ദൂര പരിധിയിലെ വയര് ലെസ്സ് മള്‍ടിമീഡിയ നെററ്വര്‍കിങില്‍ വന് സാധ്യതകളാണ് ഇത് തുറന്നിടുന്നത്. വളരെ ചെറിയ പവര് ഉപയോഗിച്ചു തന്നെ ഇലക്ട്രോണിക് ഉപകരണങ്ങള് കമ്പ്യൂട്ടര് അനുബന്ധ ഉപകരണങ്ങള് ഫോണ് എന്നിവയിലെ ഡാറ്റ കൈമാറ്റം ഇത് സാധ്യമാക്കിയേക്കും. ഈ ഡാറ്റ കൈമാറ്റം സാധ്യമാകുന്നത് പൂര്ണമായും വയരുകളെ ഒഴിവാക്കി കൊണ്ടുമായിരിക്കും.
യു.ഡബ്ലിയു. ബിയെ പൊതുജനങ്ങളിലെക്ക് എത്തിക്കാന് നിരവധി കമ്പനികള് ശ്രമം തുടങ്ങി കഴിഞ്ഞു. എക്സ്ട്രീം, ഇന്റല്, ലൂസേന്ട്ട്, എ. ടി. ആണ്ട്. ടി എന്നിവര് യു.ഡബ്ലിയു. ബി ഉപകരണങ്ങള് വികസിപ്പിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമായികഴിഞ്ഞാല്‍ വയര് ലെസ്സ് ലോകമെന്നത് കുറച്ചുകൂടി വിശാലമാകും
Saturday, 29 March 2008
This blog is in Malayalam language.Please install any Unicode Font to read the content given in Malayalam.Here is a step-by-step guide to download a Malayalam Font.1. Download Anjali Old Lipi font. CLICK HERE2.Go to the Fonts folder: Start>>Settings>>Control panel>>Fonts folder3.Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi, that you downloaded earlier. 4. Start Internet Explorer5. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font6. Now you can read the Malayalam script in this Blog.
Monday, 10 March 2008
തരംഗമാകുന്ന പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌ക്
കമ്പ്യൂട്ടറില്‍ സംഭരിച്ചു വക്കേണ്ട ഫയലുകളുടെ വലിപ്പം വര്‍ധിച്ചു തുംങ്ങിയതോടെ കമ്പ്യൂട്ടറിനു പുറത്ത് ഒരു സംഭരണ സംവിധാനത്തെക്കുറിച്ച് പലരും ചിന്തിച്ചു തുടങ്ങി. ഇതിനുള്ള ഉത്തരമായിരുന്നു കൊണ്ടുനടക്കാവുന്ന ഹാര്‍ഡ് ഡിസ്‌ക് അഥവാ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌ക്. പെന്‍ ഡ്രൈവുകളുടെ സംഭരണ ശേഷി പോലും 256 എം.ബി യില്‍ നിന്ന് 8 ജി.ബി യിലേക്ക് കടന്ന ഇക്കാലത്ത് ഒരു ടെറാബൈറ്റുവരെ സംഭരണ ശേഷിയുള്ള പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കുകളാണ് രംഗം അടക്കി വാഴുന്നത്.
നാം പോക്കറ്റിലിട്ടു നടക്കുന്ന ഒരു ഡിജിറ്റല്‍ ഡയറിയുടെ വലിപ്പംപോലുമില്ലാത്ത പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കൊണ്ടുനടക്കാന്‍ ഏറെ സൗകര്യമുള്ളതാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു പെന്‍ഡ്രൈവ് ഉപയോഗിക്കുന്നപോലെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിക്കാനാകുന്ന ഇവ 80ജി.ബി മുതല്‍ 500 ജി.ബി വരെ വിവിധ ബ്രാന്റുകളില്‍ ലഭ്യമാണ്.
സാധാരണ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കിനൊപ്പം ഒരു യു.എസ്.ബി കേബിള്‍ മാത്രമാണുണ്ടാവുക.500 ജി.ബി ഹാര്‍ഡിസ്‌കിനൊപ്പം പവര്‍ അഡാപ്‌റ്റര്‍ കൂടിയുണ്ടാകും. ഒരു പെന്‍ഡ്രൈവ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നപോലെ ഈ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കിനെയും സിസ്‌റ്റവുമായി ബന്ധിപ്പിക്കാനാകും. വേണമെങ്കില്‍ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കിനെ പാര്‍ട്ടീഷന്‍ ചെയ്‌തിരിക്കുന്നപോലെ ഇതിനെയും പാര്‍ട്ടീഷന്‍ ചെയ്‌തും ഉപയോഗിക്കാം.
ഓണ്‍ലൈന്‍ സിനിമകളും പാട്ടുകളും ഗെയിമുകളും മറ്റും ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിക്കുന്നവരുടെ എണ്ണം കുടിയതോടെ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കിനും ആവശ്യക്കര്‍ കുടിയെന്ന് കൊച്ചിയിലെ ഐ.ടി നെറ്റ് ഇന്‍ഫോകോം സെയില്‍സ് ഡയറക്ടര്‍ ഫൈസല്‍ സാക്ഷ്യപ്പെടുത്തുന്നു. 500ജി.ബി പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പോലും നന്നായി വിറ്റുപോകുന്നുവെന്നാണ് വില്‍പനക്കാര്‍ അവകാശപ്പെടുന്നത്.
പെന്‍ഡ്രൈവുകളുടെ കഥയും മറ്റൊന്നല്ല. 512 എം.ബി പെന്‍ ഡ്രൈവുകള്‍ അന്വേഷിച്ചു വന്നിരുന്നവരുടെ സ്ഥാനത്ത് ഇപ്പോള്‍ 8 ജി.ബി അന്വേഷിച്ച് വരുന്നവരെയാണ് കാണാനാവുക. ഒരു വര്‍ഷം മുമ്പ് ഒരു ജി.ബി പെന്‍ഡ്രവ് വാങ്ങാന്‍ ചെലവാക്കിയിരുന്ന പണം കൊടുത്താല്‍ ഇന്ന് 8ജി.ബി പെന്‍ഡ്രൈവ് ലഭിക്കും എന്നതുതന്നെ കാരണം.
സീഗേറ്റിന്റെ 500 ജി.ബി പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌കിന് കൊച്ചിയിലെ വില 7500 രുപയാണ്.4000 രുപ കൊടുത്താല്‍ 120 ജി.ബിയും 5000 രൂപ കൊടുത്താല്‍ 160 ജി.ബിയും വാങ്ങാനാകും. വെസ്‌റ്റേണ്‍ ഡിജിറ്റല്‍ എലിമെന്റ്‌സിന്റെ 160 ജി.ബിക്ക് 4300 രൂപയാണ് വില. 120 ജി.ബിക്ക് 3300 രുപയും.
പെന്‍ ഡ്രൈവുകളാകട്ടെ 1ജി.ബി 300 രൂപക്കും 2 ജി.ബി 500 രൂപക്കും കിട്ടും. 850 രൂപ കൊടുത്താല്‍ 4 ജി.ബിയും 1800 രൂപ കൊടുത്താല്‍ 8 ജി.ബിയും വാങ്ങാനാകും. ഇവയുടെ വ്യത്യസ്ഥ ബ്രാന്റുകളില്‍ നേരിയ വില വ്യത്യാസം ഉണ്ടാകാം.
Sunday, 24 February 2008
നാനോ ലാപ്‌ടോപ്പുകള്‍ക്ക് പ്രിയം
എന്തിലും ഏതിലും 'നാനോ' പരീക്ഷിക്കുന്ന ഇക്കാലത്ത്, ലാപ്‌ടോപ്പുകളും മാറ്റി നിര്‍ത്തപ്പെടുന്നില്ല. വലിപ്പം കുറഞ്ഞ ലാപ്‌ടോപ്പുകള്‍ വിപണിക്ക് പുതുമയല്ലെങ്കിലും കുറഞ്ഞ വലിപ്പത്തിനൊപ്പം വിലയും കുറഞ്ഞിരിക്കുന്നത് വിപണിയില്‍ കണ്ടത് അടുത്തിടെ മാത്രം. ഒന്നു രണ്ടു കമ്പനികള്‍ തങ്ങളുടെ വലിപ്പവും വിലയും കുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെ പ്രമുഖ കമ്പനികളും ഇത്തരം പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. വരും ദിനങ്ങളില്‍ വിലയിലും വലിപ്പത്തിലുമുള്ള വിപ്ലവവും കാണാനാകും. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ ഇത്തരം അള്‍ട്ര മൊബൈല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണി കീഴടക്കിത്തുടങ്ങിയിരുന്നു.
എച്ച്.സി.എല്‍ ഇത്തരത്തിലുള്ള മൂന്ന് മോഡലുകള്‍ പുറത്തിറക്കിയിരുന്നു. മൈലീപ് എക്‌സ്, മൈലീപ് വൈ, മൈലീപ് സെഡ് എന്നിവയാണവ. മൈലീപ് എക്‌സില്‍ 900MHz ഇന്റല്‍ സെല്‍റോണ്‍ എം പ്രോസസറാണുള്ളത്. 512 MB DDR II റാമുള്ള ഇതിന്റെ സ്‌്‌ക്രീനാകട്ടെ 7 ഇഞ്ച് (17.7 സെ.മീ.) മാത്രമാണ്. 30 ജി.ബി ഹാര്‍ഡ് ഡിസ്‌കും ഇതിലുണ്ട്. 2 യു.എസ്.ബി പോര്‍ട്ട്, എസ്.ഡി കാര്‍ഡ് സ്ലോട്ട്, ലാന്‍ പോര്‍ട്ട്, വയര്‍ലെസ്, ബില്‍ട്ട് ഇന്‍ മൈക്ക് തുടങ്ങിയ സംവിധാനങ്ങളുള്ള ഈ കുഞ്ഞ് ലാ്‌പ്‌ടോപ്പിന്റെ ഭാരമാകട്ടെ വെറും 1.44 കിലോഗ്രാം മാത്രമാണ്.6 സെല്‍ ബാറ്ററിയുള്ള ഇത് 4 മണിക്കൂര്‍ ബാക്കപ് തരുമെന്ന് നിര്‍മാത്‌ാക്കള്‍ അവകാശപ്പെടുന്നു. 16990 രൂപ വിലയുള്ള മൈലീപ് എക്‌സിന് ഒരു വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
മൈലീപ് വൈ യുടെ സ്‌്‌ക്രീനും 7 ഇഞ്ച് മാത്രമാണെങ്കിലും ഇതിന്റെ വിലയാകട്ടെ മൈലീപ് എക്‌സിന്റെ ഇരട്ടി വരും. ഇന്റല്‍ എ 110 പ്രോസസറാണ് ഇതിന്റെത്. 1 ജി.ബി DDR II റാമും 80 ജി.ബി ഹാര്‍ഡ് ഡിസ്‌കുമാണ് ഇതിലുള്ളത്. ഇന്റഗ്രേറ്റഡ് കാമറ ആന്റ് ബ്ലൂടൂത്ത്, ബില്‍റ്റ് ഇന്‍ മൈക്ക് തുടങ്ങിയവയൊക്കെയുള്ള ഇതിനു ഭാരം 980 ഗ്രാം മാത്രമാണ്. വിലയാകട്ടെ 31990 രൂപയും.
മൈലീപ് സെഡിന്റെ സ്‌ക്രീനും 7 ഇഞ്ച് തന്നെയാണ്. ടച്ച് സ്‌ക്രീന്‍ സംവിധാനമൊക്കെയുള്ള ഈ സിസ്‌റ്റത്തിനൊപ്പം വിന്‍ഡോസ് വിസ്‌റ്റ ഹോം പ്രീമിയവും ഉണ്ടാകും. ഇതിന്റെ വില 35490 ആണ്.
തൈവാന്‍ കമ്പനിയായ എയ്‌സസ് പുറത്തിറക്കിയ ഈപീസി (EeePC)യ്‌ക്കും സ്‌്‌ക്രീന്‍ വലിപ്പം 7 ഇഞ്ച് തന്നെയാണ്. ലിനക്‌സ് അടിസ്ഥാനമായുള്ള ഈപീസിയില്‍ 512 എം.ബി റാമുണ്ടെങ്കിലും 4 ജി.ബി സംഭരണ ശേഷി മാത്രമാണുള്ളത്. വൈഫൈ, ബില്‍റ്റ് ഇന്‍ സ്റ്റീരിയോ സ്‌പീക്കറുകള്‍ മൈക്രോഫോണ്‍ എന്നിവയുള്ള ഈപീസീക്ക് ഭാരം 920 ഗ്രാം. വിലയാകട്ടെ 18000 രൂപയും നികുതിയും വരും..
മുംബൈ കേന്ദ്രമായുള്ള ്‌അലൈഡ് കമ്പ്യൂട്ടേഴ് ഇന്റര്‍നാഷണലിന്റെ എ.സി.ഐ ഈത്തോസ് (ACi ethos) 512 എം.ബി റാമും 40 ജി.ബി സംഭരണശേഷിയുമുള്ള 7 ഇഞ്ച്‌് സ്‌ക്രീന്‍ പി.സിയാണ്. ലിനക്‌സ് ഒാപ്പറേറ്റിംഗ് സിസ്റ്റമാണ് സിസ്റ്റത്തിനൊപ്പമുള്ളതെങ്കിലും വിന്‍ഡോസ് എക്‌സ്‌പിയിലും പ്രവര്‍ത്തിപ്പിക്കാനാകും. ഇതിനും 15000ത്തോളമാണ് വില.
സി.ഡി/ ഡി.വി.ഡി ഡ്രൈവുകളില്ല എന്നത് ഈ പറഞ്ഞ ശ്രേണികളിലെ കമ്പ്യൂട്ടറുകളുടെ പ്രധാന പോരായ്‌മയാണ്. മറ്റേതെങ്കിലും ഒരു ആപ്ലിക്കേഷന്‍ ഇത്തരം പി.സികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഇന്റേണല്‍ ഒപ്‌റ്റിക്കല്‍ ഡ്രൈവുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
എങ്കിലും വിലയിലും വലിപ്പത്തിലും വിപ്ലവം സ്യഷ്ടിച്ച് ഇത്തരം അള്‍ട്ര മൊബൈല്‍ പി.സികള്‍ ഇനി രംഗത്തെത്തുന്നത് പരമാവധി പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും. പുതിയ സാഹചര്യങ്ങളില്‍ അത് കാത്തിരുന്ന് കാണാം.
കൊണ്ട് നടക്കാന്‍ ഇവിഡിഒ
ലാപ്‌ടോപ്പില്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനും, അത് എവിടെയും കൊണ്ടുപോകാന്‍ സൗകര്യമുള്ളതുമായിരുന്നെങ്കില്‍ എന്ന് നാം പലപ്പോഴും ആഗ്രഹിച്ചുട്ടുണ്ട്. കൊണ്ടുനടക്കാവുന്ന ഒരു ചെറു ഉപകരണത്തിലൂടെ ബ്രൊഡ്‌ബാന്റ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനുതകുന്ന സംവിധാനമാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. EVDO എന്ന എന്ന ഈ ചെറു ഉപകരണം വഴി ബ്രോഡ്‌ബാന്റ ഇന്റര്‍നെറ്റ് നല്‍കുന്നതിലൂടെ ബി.എസ്.എന്‍ എല്‍-ഉം കേരളത്തില്‍ 3G സാങ്കേതികത ഉപഭോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങിക്കഴിഞ്ഞു.യു.എസ്.ബി പോര്‍ട്ടില്‍ ഈ ഉപകരണം ബന്ധിപ്പിച്ച് ് വളരെ എളുപ്പത്തില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം.
2.4 എം.ബി.പി.എസ് വരെയാണ് ഇവിഡിഒ വഴിയുള്ള ഇന്റര്‍നെറ്റ് സ്‌പീഡ്. സി.ഡി.എം.എ സാങ്കേതികത അടിസ്ഥാനമാക്കി പ്രവര്‍ ത്തിക്കുന്ന ഈ സംവിധാനം വഴി ശരാശരി 400-600 കെ.ബി.പി.എസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും സി.ഡി.എം.എ ട വറുകള്‍ക്ക് സമീപത്താണെങ്കില്‍ വേഗത ഇതിനെക്കള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. ടവറുകളില്‍ നിന്ന് അകലുന്തോറും വേഗത കുറയുകയും ചെയ്യും.
നിലവില്‍ കേരളത്തിനകത്ത് മാത്രമെ EVDO ലഭ്യമാകുകയുള്ളൂ. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ശരാശരരി നല്ല വേഗതയില്‍തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. നഗരത്തിനു പുറത്ത് ഇത് കണക്ട് ചെയ്യാനായെന്ന് വരില്ല. അതിനാല്‍ കണക്ഷന്‍ എടുക്കുന്നതിനു മുന്‍പ് നിങ്ങളുടെ പ്രദേശത്ത് ഇത് കണക്ട് ചെയ്യാനാകുമോയെന്ന് അറിഞ്ഞ ശേഷം കണക്ഷന്‍ എടുക്കുന്നതാകും നന്ന്.
നഗര പരിധിക്ക് പുറത്ത് ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും ബി.എസ്.എന്‍.എല്‍-ന്റെ സംവിധാനമുണ്ട്. എന്‍.ഐ.സി (network interface card) കാര്‍ഡ് മുഖേന ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനാകും. പക്ഷെ, ഇതിന്റെ പരമാവധി വേഗത 144kbps മാത്രമാണ്. WLL സംവിധാനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത് ഒരു ടെലികോം സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കി ളില്‍ കൊണ്ടുപോയി ഉപയോഗിക്കാനാവില്ല.
EVDO കണക്ഷന്‍ രണ്ടുതരത്തിലെടുക്കാം. ഒന്നുകില്‍ കാര്‍ഡിന്റെ വില നല്‍കി അത് വാങ്ങാം. അല്ലെങ്ങില്‍ കാര്‍ഡിന്റെ വാടക നല്‍കിയുമാകാം. കാര്‍ഡിന്റെ മുഴുവന്‍ വില നല്‍കിയാണ് വാങ്ങുന്നതെങ്കില്‍ ആദ്യം 4820 രൂപയും പ്രതിമാസം550 രൂപയും നികു തിയുമാകും. കാര്‍ഡിന് വാടക നല്‍കുന്ന രീതിയിലാണ് കണക്ഷന്‍ എടുക്കുന്നതെങ്കില്‍ ആദ്യം 2405 രൂപയും പ്രതിമാസം 750 രൂപയും നികുതിയുമാകും.
Saturday, 9 February 2008
സ്ലിം ബ്യൂട്ടി മാക് ബുക് എയര്‍
സ്ലിം ബ്യൂട്ടി ആയ ഒരു നോട്ട്‌ബുക്കുമായാണ് ആപ്പിള്‍ ഇക്കുറി നമ്മെ അമ്പരപ്പിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന മാക് ബുക് എയര്‍ എന്ന ഈ നോട്ട്‌ബുക്ക് കമ്പ്യൂട്ടര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും സ്ലിം ആയതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഒരു വിരല്‍ വണ്ണത്തെക്കാള്‍ കുറഞ്ഞ കനമാണ് മാക്‌ബൂക് എയറിനുള്ളത്. നിരവധി സവിശേഷതകളുമായി പുറത്തിറങ്ങിയിരിക്കുന്ന മാക്‌ബുക് എയര്‍, നോട്ട്‌ബുക്കുകളുടെ ലോകത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടും.വെറും 1.36 കിലോഗ്രാം മാത്രം ഭാരമുള്ള മാക്‌ബുക് എയറിന്റെ പൊക്കം 0.4-1.94 സെന്റിമീറ്റര്‍ മാത്രമാണ്.വീതിയാകട്ടെ 32.5 സെന്റീമീറ്റര്‍ മാത്രവും.ഇന്റല്‍ കോര്‍ 2 ഡ്യുവോ പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മെമ്മറി 2 ജി.ബി യും. 80 ജി.ബി 4200 ആര്‍.പി.എം എ.ടി.എ ഹാര്‍ഡ് ഡിസ്‌കാണ് മാക് ബുകിലുള്ളതെങ്കിലും 64 ജി.ബി കൂടി വീണ്ടും ഉപയോഗിക്കാം.തികച്ചും പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. റീസൈക്കിള്‍ ചെയ്യാനാകുന്ന അലൂമിനിയമാണ് ഇതിന്റെ പുറംചട്ടക്കുപയോഗിച്ചിരിക്കുന്നത്.മെര്‍ക്കുറിയില്ലാത്ത എല്‍.സി.ഡി ഡിസ്‌പ്ലെയും പി.വി.സിയില്ലാത്ത ഇന്റേണല്‍ കേബിളുമാണ് മാക്‌ബുക് എയറിലുള്ളത്. 13.3" വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിന്റെത്. ഇന്റല്‍ ജി.എം.എ X3100 ഗ്രാഫിക് പ്രോസസര്‍, ഐ സൈറ്റ് ബില്‍റ്റ് ഇന്‍ ക്യാമറ, ഡി.വി.ഐ, വി.ജി.എ, കോംപോസിറ്റ്, എസ്-വീഡിയോ ഔട്ട്‌പുട്ടുകള്‍ തുടങ്ങിയ പ്രത്യേകതകളും മാക്‌ബുക് എയറിനുണ്ട്‌്. IEEE 802.11n വയര്‍ലെസ് സംവിധാനമാണ് ഉള്ളത്. എന്നാല്‍ 802.11a/b/g എന്നിവയും സപ്പോര്‍ട്ട് ചെയ്യും. 2.1 ബില്‍റ്റ് ഇന്‍ ബ്ലൂടുത്തും ഇതിലുണ്ട്‌്.റിമോട്ട് ഡിസ്‌ക് സംവിധാനം, വയര്‍ലെസ് ബാക്കപ് തുടങ്ങിയവ എയറിന്റെ പ്രത്യേകതയാണ്.സാധാരണപോലുള്ള സ്‌റ്റാന്‍ഡേര്‍ഡ് കീബോര്‍ഡ് തന്നെയാണ് മാക്‌ബുക് എയറിലുമുള്ളത്; 12 ഫംഗ്‌ഷന്‍ കീയും 4 ആരോ കീയും ഉള്‍പ്പടെ 70 കീകള്‍. ഇതിന്റെ 37 വാട്ട് പോളിമര്‍ ലിത്തിയം ബാറ്ററി 5 മണിക്കൂര്‍വരെ തുടര്‍ച്ചയായി ഉപയോഗിക്കാനുതകുന്നതാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.ടൈം മെഷീന്‍, ക്വിക് ലുക്, സ്‌്‌പേസസ്, സ്‌പോട്ട്‌ലൈറ്റ്, ഡാഷ്‌ബോഡ്, മെയില്‍, ഐചാറ്റ്, സഫാരി, അഡ്രസ്സ് ബുക്, ക്വിക് ടൈം, ഐകാള്‍, ഫോട്ടോബൂത്ത്, ഫ്രണ്ട്‌റോ തുടങ്ങിയവ ഉള്‍പ്പടെ മാക് OS X v10.5 ലെപ്പാഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മാക്‌ബുക് എയറിലുണ്ടാവുക.96,100 രൂപയാണ് മാക്‌ബുക് എയറിന്റെ ഇന്ത്യന്‍ വില.
Thursday, 7 February 2008
ടൈപ്പ് ചെയ്യണ്ട, 'പറഞ്ഞ്' അയക്കാം
കുഞ്ഞ് ക്വര്‍ട്ടി കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാതെ, പറഞ്ഞ് ഒരു മെസേജ് മെയില്‍ ചെയ്യാനുള്ള സംവിധാനം മൊബൈല്‍ ഫോണിലുണ്ടെങ്കില്‍ എത്ര സൗകര്യമായിരിക്കും? ഈ സൗകര്യമാണ് എച്ച്.പി ഐപാക് 512 വോയിസ് മെസ്സന്‍ജര്‍ നല്‍കുന്നത്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ നിര്‍മാതാക്കളായ ഹ്യൂലററ് പക്കാഡ് കുടുംബത്തില്‍ നിന്നുള്ള മൊബൈല്‍ ഫോണാണ് എച്ച്.പി ഐപാക് 512 വോയിസ് മെസ്സന്‍ജര്‍. നിരവധി സവിശേഷതകളുള്ള ഈ മൊബൈല്‍ ഫോണ്‍ ഒരു ചെറു കമ്പ്യൂട്ടര്‍ എന്നുതന്നെ പറയാം. ബിസിനസ് ക്ലാസ്സിനെ ഉദ്ദേശിച്ചുള്ള ഐപാക് ഇവിടെയും ഹരമാകുകയാണ്.
വോയിസ് കമാന്‍ഡ്‌സ് ആണ്‌് ഐപാകിന്റെ പ്രധാന സവിശേഷത. കോള്‍ ചെയ്യാനും കമ്പോസ് ചെയ്യാനും അപ്പോയിന്‍മെന്റ് ഫിക്‌സ് ചെയ്യാനുമൊക്കെ ഈ വോയിസ് കമാന്‍ഡിലൂടെ കഴിയും. അതോടൊപ്പം മൈക്രോസോഫ്‌റ്റ് ഓഫീസ് ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഐപാകിലൂടെ കഴിയും.
വിന്‍ഡോസ് മൊബൈല്‍ 6.0 ആണ്‌് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഔട്ട്‌ലുക്ക് എക്‌സ്‌പ്രസ്സ്, ഓഫീസ് മൊബൈല്‍, ഇന്‍്‌റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നിവയുടെ സ്‌ററാന്‍ഡേര്‍ഡ് പോക്കറ്റ് വെര്‍ഷനുകളും ഫോണിനൊപ്പമുണ്ട്‌്‌്. WPA2 സെക്ക്യൂരിറ്റിയോടെയുള്ള ഇന്റഗ്രേറ്റഡ്‌് വൈഫൈ (WIFI) ആണ്‌്‌് മറ്റൊരു പ്രത്യേകത. അതോടൊപ്പം 12 കീയും 10 ഷോട്ട് കട്ടുകളും ഐപാക്‌്‌് ഉപയോഗിക്കാന്‍ എളുപ്പമാക്കുന്നു. അതുപോലെ VoIP സംവിധാനവും ഐപാക് 512ല്‍ ഉണ്ട്‌്‌്‌്.
1.3 മെഗാപിക്‌്‌സല്‍ ക്യാമറയാണ് ഇതിനുള്ളത്. GIF, JPEG, BMP, PNG ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട്‌്‌് ചെയ്യും. അതോടൊപ്പം, QCIF, CIF, QVGA, VGA എന്നിവയും ഇത്‌്‌് സപ്പോര്‍ട്ട് ചെയ്യും.
വെറും 102ഗ്രാം മാത്രം ഭാരമുള്ള ഐപാക് 512 ന്റെ ബാറ്ററിക്ക് 6.5 മണിക്കൂര്‍ ടോക്ക് ടൈമും 188 മണിക്കൂര്‍ സ്‌്‌റ്റാന്റ്‌്‌്‌ബൈ ടൈമും ലഭിക്കുമെന്നാണ് എച്ച്. പി അവകാശപ്പെടുന്നത്.
ഫൈവ് വേ നാവിഗേഷന്‍ കീ, 2 സോഫ്‌റ്റ് കീ, 12 ന്യൂമെറിക് കീ ബോഡ് എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വെയര്‍ ബട്ടണുകള്‍. ഇതുകൂടാതെ എച്ച്.പി യുടെ എക്‌സ്‌ക്ലൂസീവ് ആപ്ലിക്കേഷനുകളായ എച്ച്. പി ഐപാക് ഡാറ്റാ കണക്ട്, ക്വിക് സ്റ്റാര്‍ട്ട് ഗൈഡ്‌്, ടിപ്‌സ്, സെറ്റപ് അസിസ്റ്റന്റ്‌് സര്‍ട്ടിഫിക്കേറ്റ് എന്‍റോളര്‍, അസറ്റ് വ്യൂവര്‍ തുടങ്ങിയവയും ഫോണിലുണ്ട്‌്.
വീട്ടിലൊരു കാമറ
വീട്ടിലൊരു ഡിജിറ്റല്‍ കാമറ എന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. ഏഴായിരം രൂപമുതല്‍ നല്‍കിയാല്‍ നല്ല കമ്പനികളുടെ നല്ല ഡിജിറ്റല്‍ കാമറകള്‍ ലഭിക്കുകയും ചെയ്യും. എങ്കിലും അത്യാവശ്യം നല്ല റിസള്‍ട്ട് കിട്ടുന്ന കാമറകളാണ് ഇന്ന് പലരും സ്വന്തമാക്കുന്നത്. ഇത്തരത്തിലുള്ളതിന് ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലയിലും വ്യത്യാസങ്ങളുണ്ടാകാം.ശരാശരി വിലക്ക് വാങ്ങാനാകുന്ന, നല്ല റിസള്‍ട്ട് കിട്ടുന്ന കാമറകളിലൊന്നായ കാനണ്‍ പവര്‍ ഷോട്ട് എ 550 ആണ് ഇക്കുറി പരിചയപ്പെടുത്തുന്നത്.
കാനണ്‍ ഡിജിറ്റല്‍ കാമറ ശ്രേണിയില്‍ സാധാരണക്കാരന് സ്വന്തമാക്കാവുന്ന, നല്ല റിസള്‍ട്ട് ലഭിക്കുന്ന മോഡലുകളിലൊന്നാണ് എ550. 7.1 മെഗാപിക്‌സലുള്ള ഈ കാമറയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗുണനിലവാരം നഷ്ടപ്പെടാതെതന്നെ സൂം ചെയ്‌ത് ചിത്രങ്ങളെടുക്കാന്‍ 4x സൂം ഇതിനുണ്ട്. ഇതിലുള്ള ഡിജിക് II പ്രോസസര്‍ കാമറ പ്രവര്‍ത്തനത്തെ ഉയര്‍ന്ന വേഗതയിലാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
2.0" എല്‍.സി.ഡി സ്‌ക്രീനാണ് എ550-ല്‍ ഉള്ളത്. ഇതില്‍തന്നെയുള്ള ഗ്രിഡ്‌ലൈന്‍ ഡിസ്‌പ്ലേയും നൈറ്റ് ഡിസ്‌പ്ലേയും കോംപോസിഷനെയും മറ്റും സഹായിക്കുന്നു. ഒരു നല്ല ഷോട്ട് ലഭിക്കുന്നതിന് സഹായകമാകുന്ന 13 ഷൂട്ടിംഗ് മോഡുകള്‍ ഇതിലുണ്ട്. അതോടൊപ്പം 8 സ്‌പെഷ്യല്‍ സീന്‍ മോഡുകളും കാമറയിലുണ്ട്. ISO 800 സെറ്റിംഗ്‌് ഇന്‍ഡോറിലും അല്‍പം ഇരുണ്ട സമയത്തും ഫ്‌ളാഷ് ഉപയോഗിക്കാതെ തന്നെ ഗുണനിലവാരമുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
വി.ജി.എ ക്വാളിറ്റിയില്‍ ശബ്ദത്തോടൊപ്പം തന്നെ വീഡിയോ ചിത്രീകരിക്കാനുമാകും. ഇതാകട്ടെ കാമറയുടെ എല്‍.സി.ഡി സ് ക്രീനിലോ, ടി.വി, പി.സി എന്നിവയിലോ പ്ലേബാക്ക് ചെയ്യാനുമാകും. പിക്‌ച് ബ്രിഡ്‌ജ് സംവിധാനമുള്ള ഏതു പ്രിന്ററിലും കാ മറ നേരിട്ട് ബന്ധപ്പെടുത്തി പ്രിന്റെടുക്കാനുമാകും.
8995 രൂപ വിലയുള്ള കാനണ്‍ പവര്‍ഷോട്ട് എ 550ന് ഒപ്പം 1 ജി.ബി മെമ്മറി കാര്‍ഡും ക്യാരി കെയ്‌സും സൗജന്യമായി ലഭിക്കും.
Wednesday, 6 February 2008
ഇനി സിഗ്‌ബിയും
This blog is in Malayalam language.Please install any Unicode Font to read the content given in Malayalam.Here is a step-by-step guide to download a Malayalam Font.1. Download Anjali Old Lipi font. CLICK HERE2.Go to the Fonts folder: Start>>Settings>>Control panel>>Fonts folder3.Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi, that you downloaded earlier. 4. Start Internet Explorer5. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font6. Now you can read the Malayalam script in this Blog.
നമ്മുടെ വീട്ടിലെ ഹോം തിയേററര്‍ യൂണിററ്, ഫയര്‍ അലാം ഉള്‍പ്പടെയുള്ള
സുരക്ഷാ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണര്‍, അടുക്കള ഉപകരണങ്ങള്‍എന്നിവയൊക്കെപവര്‍ത്തിപ്പിക്കുന്നത്‌ഒറററിമോട്ട്‌കണ്‍ട്രോളര്‍
ഉപയോഗിച്ചാണെങ്കില്‍ഏറെസൗകര്യപ്രദമായിരിക്കും.ഇന്നത്‌സാധ്യമല്ലെങ്കിലുംനാളെ
അത് സാധ്യമാക്കാന്‍ സിഗ്‌ബി സാങ്കേതികതയ്‌ക്ക് കഴിയും. ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ്
എന്നിവയ്‌ക്ക് ശേഷമുള്ള ആഗോള കമ്യൂണിക്കേഷന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡമാണ്
സിഗിബി. കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും തമ്മില്‍ ഡിജിററല്‍
റേഡിയോ തരംഗങ്ങളിലൂടെ ബന്ധപ്പെടു/ാവുന്ന വയര്‍ലെസ്സ് പെഴ്‌സണല്‍ ഏരിയാ
നെററ് വര്‍ക്കിംഗിന്റെ (WPAN) സ്‌പെസിഫിക്കേഷന്‍ ആണ് സിഗ്‌ബി. IEEE802.15.4
നെററ്‌വര്‍ക്കിംഗ്‌സ്‌ററാന്‍ഡേര്‍ഡിനുകീഴിലുള്ളതാണിത്.
ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ് എന്നിവയെ അപേക്ഷിച്ച് ഡാററാ കൈമാററ/ിന്റെ
തോത് സിഗ്‌ബി ഉപകരണങ്ങളില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഈ
ഉപകരണങ്ങളുടെ ബാറററി കാലാവധി കൂടുതലുമായിരിക്കും. സാധാരണ WPAN
സംവിധാനത്തിന്റെ പ്രവര്‍ത്തന പരിധി വളരെ കുറവാണ്. സിഗ്‌ബിയുടെ കാര്യത്തില്‍
അത് 30 അടി വരെയേ ഉണ്ടാകൂ.എങ്കിലും ഇതിന്റെ നെററ്‌വര്‍ക്കിന് നിരവധി
ലെയറുകളുണ്ടാകും. ഈ ലെയറുകളാകട്ടെ സിഗ്‌ബി സ്‌ററാന്‍ഡേര്‍ഡിലുള്ള
ഉപകരണങ്ങള്‍ക്ക് നിരവധി സൗകര്യങ്ങളായിരിക്കും ചെയ്‌തുകൊടുക്കുക;അതായത്
കുറഞ്ഞ ചെലവ്, സ്ഥായിയായ വിവരകൈമാററം, കുറഞ്ഞ ദൂര പരിധിയിലെ
പ്രവര്‍ത്തനം, കുറഞ്ഞ ഊര്‍ജ ഉപയോഗം, ആവശ്യമായ സുരക്ഷാ സംവിധാനം
എന്നിങ്ങനെ...
ബ്ലൂടൂത്ത് സാങ്കേതികത ഉള്ളപ്പോള്‍ പിന്നെന്തിന് സിഗ്‌ബി എന്ന ചോദ്യം
ഉയരാം. ഏററവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വയര്‍ലെസ്സ് സാങ്കേതികത
എന്നാണ് ഇതിന് ഉത്തരം നല്‍കാനാവുന്നത്. ബ്ലൂടൂത്തിന്റെ ബാന്‍ഡ്‌വിഡ്‌ത്ത് 1
എം.ബി.പി.എസ് ആയിരിക്കുമ്പോള്‍ സിഗ്‌ബിയുടേത് ഇതിന്റെ നാലിലൊന്നേ വരൂ.
അതുപോലെ ഇതിന്റെ പ്രോട്ടോക്കോള്‍ സ്‌ററാക്ക് സൈസും മററുള്ള വയര്‍ലെസ്
സാങ്കേതികതയെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമേ ഉണ്ടാകൂ. ഇതിലൊക്കെ
ഉപരിയായി,വയര്‍ലെസ് യു.എസ്.ബികള്‍, ഹാന്‍ഡ്‌സെററുകള്‍,ഹെഡ്‌സെററുകള്‍
എന്നിവയെയാണ് ബ്ലൂടൂത്ത് ലക്ഷ്യം വക്കുന്നതെങ്കില്‍ സിഗ്‌ബിയുടെ മേഖലയാകട്ടെ
സെന്‍സറുകള്‍, റിമോട്ട് കണ്‍ട്രോളുകള്‍, ബാറററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന
ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ്. എങ്കിലും ഇത് ബ്ലൂടൂത്തുമായി മത്സരിക്കാനുള്ളതോ
അല്ലെങ്കില്‍ അതിന് അനുബന്ധമാകുന്നതോ ആയ സാങ്കേതികത ആയിരിക്കില്ല. മറിച്ച്,
മറെറാരുമേഖലയിലെആപ്ലിക്കേഷനുകളെലക്ഷ്യംവച്ചുള്ളതായിരിക്കുമിത്.
സിഗ്‌ബി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ ഉത്‌പാദനത്തിനായി
ഒരുകൂട്ടം കമ്പനികള്‍ ചേര്‍ന്ന് ഒരു സിഗ്‌ബി അലയന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍
അംഗമായിക്കഴിഞ്ഞാല്‍ ആഗോള മാനദണ്ഡത്തിന് അനുസൃതമായി സിഗ്‌ബി
ചിപ്‌സെററുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കാം. ഫിലിപ്‌സ്, മോട്ടോറോള,
ഇന്റല്‍, എച്ച്.പി തുടങ്ങിയ വന്‍കിട കമ്പനികളുള്‍പ്പടെ ഇരുന്നൂറിലധികം കമ്പനികള്‍
ഈകൂട്ടായ്‌മയില്‍ഇപ്പോള്‍അംഗങ്ങളാണ്.
2008 അവസാനമാകുമ്പോഴേക്കും ഗൃഹോപകരണ നിര്‍മാണ മേഖലയിലേക്ക്‌്
മാത്രമായി 350 മില്യണ്‍ യൂണിററ് ചിപ്‌സെററുകളായിരിക്കും ഉപയോഗിക്കുക എന്ന്
പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെ താമസിയാതെ ടി.വിയും
ഫ്രിഡ്‌ജും മ്യൂസിക് സിസ്‌ററവുമൊക്കെ ഒററ റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് നമുക്ക്
നിയന്ത്രിക്കാനുമാകും.
ഗൂഗ്‌ള്‍ പ്രതിഭാസം.
ഗൂഗ്‌ള്‍ പ്രതിഭാസം.
ഇന്റെര്‍ നെററ് വല കൂടുതല്‍ വിസ്‌താരമേറിക്കൊണ്‍്‌ടിരിക്കുമ്പോള്‍ ഗൂഗ്‌ള്‍ ഒരു പ്രതിഭാസംത
ന്നെയായി മാറുകയാണ്. ദിനംപ്രതി കൂടുതല്‍ സേവനങ്ങള്‍ നല്‍കിക്കൊണ്‍ട് നെററ് ഉപയോ
ഗിക്കുന്നവരുടെ ഇടയിലേക്ക് ഗൂഗ്‌ള്‍ കൂടൂതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്.ഒട്ടനവധി
സേവനങ്ങളും ടൂളുകളും വാഗ്‌ദാനം നല്‍കി ഈരംഗത്ത് കൂടുകതല്‍ ആധിപത്യം ഉറപ്പിക്കുക
യാണ് ഗൂഗ്‌ള്‍. ഒരു സെര്‍ച്ച് എഞ്ചിന്‍ എന്നതില്‍ നിന്ന് സാധാരണ ഉരപയോക്താവിന്റെ മുത
ല്‍ വിശാരദന്‍മാരുടെ വരെ ആവശ്യങ്ങള്‍ നിറവേററുന്നതിന് ഗൂഗ്‌ള്‍ സന്നദ്ധമായിക്കൊണ്‍ടിരി
ക്കുന്നു.
സെര്‍ച്ച് സേവനത്തിന് പുറമെ മററു ചില സേവനങ്ങളും ഗൂഗ്‌ള്‍ നമുക്ക് മുന്നില്‍ അവ
തരിപ്പിക്കുന്നു. ഗൂഗ്‌ള്‍ ന്യൂസ്, ഗൂഗ്‌ള്‍ ഇമേജസ്, ഗൂഗ്‌ള്‍ വീഡിയോ എന്നിങ്ങനെ. എന്നാല്‍
ഈയടുത്ത് ഗൂഗ്‌ള്‍ കൂട്ടിച്ചേര്‍ത്ത മറെറാരു സേവനം ഗവേഷകര്‍ക്കും മററും കൂടുതല്‍ ഗുണക
രമാകാന്നു.ഈസേവനമുപയോഗച്ച് ബി.ബി.സി, ടൈം മാഗസിന്‍ പോലുള്ള വാര്‍ത്താ ഉറവിട
ങ്ങളില്‍ നിന്ന് പഴയ വാര്‍ത്തകളെ നിങ്ങള്‍ക്ക് കണ്‍ടെത്താനാകും.
ഇന്നത്തെക്കാലത്ത് ഗൂഗ്‌ള്‍ പോലുള്ള ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന്‌ആവശ്യമുള്ള വിവ
രങ്ങള്‍ തേടിപ്പിടിച്ചെടുക്കണമെന്‍കിലും ഒരു അന്വേഷണ വൈഭവം ആവശ്യമായിക്കുന്നു.ഈ
രംഗത്ത് എല്ലാ സെര്‍ച്ച് എഞ്ചിനുകളും കൂടുതല്‍ സേവനങ്ങള്‍ നല്‍കിത്തുടങ്ങിയപ്പോള്‍, ഈ
വൈഭവമുന്‍ണ്‍ടെന്‍കില്‍ ആവശ്യമുള്ള വിവവരങ്ങള്‍ ഏററവും കൃത്യതയോടെ എളുപ്പത്തില്‍
കണ്‍ടെത്താമെന്നായി. അല്ലാത്ത പക്ഷം മണിക്കൂറുകളോളം സെര്‍ച്ച് എഞ്ചിനുമുന്നിലിരുന്നാ
ലേ ആവശ്യമുള്ള വിവരങ്ങള്‍ കൃത്യമായി കണ്‍ടെത്താനാകൂ എന്ന അവസ്ഥയിലാണിന്നു കാ
ര്യങ്ങള്‍.
ഇത്തരത്തില്‍ ഗൂഗ്‌ള്‍ ഉപയോഗിക്കന്നവരെ, കൂടുതല്‍ വൈഭവമുള്ള ഉപയോക്താക്കളാ
ക്കാന്‍ ഗൂഗ്‌ള്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ഉല്‍പന്നങ്ങളും ട്യൂട്ടോറിയലുകളും വാഗ്‌ദാനം ചെയ്യു
ന്നുണ്‍ട്. ഗൂഗ്‌ള്‍ ലൈബ്രേറിയന്‍ എന്നത്‌ഇതിലൊന്നാണ്.(http:www.google.com/librariancentre/index.html).ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലൈ ബ്രേറിയന്‍ ന്യൂസ് ലെറററിന്റെ വരിക്കാരനാകാം. ഗൂഗ്‌ളുമായി ബന്ധപ്പെട്ട ടിപ്പുകളും വിവരങ്ങളും സ്ഥിര
മായി ഇത് നല്‍കിക്കൊണ്‍ടിരിക്കും. അതുപോലെ വെബ് സൈററ് നിര്‍മ്മിക്കുന്നവരാണെന്‍കി
ല്‍ ഗൂഗ്‌ള്‍ വെബ്‌മാസ്‌ററര്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.(http://www.google.com/webmasters/).
അതുപോലെ ഗൂഗ്‌ളുമായി ബന്ധപ്പെട്ട ബ്‌്‌ളോഗുകളുടെ വായന ഗൂഗ്‌ള്‍ ഉപയോഗ വൈഭവം
തീര്‍ച്ചയായും വര്‍ധിപ്പിക്കും
പിന്നെ,ഗൂഗ്‌ള്‍ കൃത്യത അളക്കുന്നതിനും ചില മാര്‍ഗങ്ങളുണ്‍ട്. ഇതില്‍,കൂടുതല്‍ പ്രചാരം നേ
ടിയ ഒരു ഗെയിമാണ്‌ഗ്വിഗ്‌ള്‍.(വേേു://ഴംശഴഹല.്‌മൃലേി.ില)േ. ഇത് ഒരു മള്‍ട്ടി ലെവല്‍ ഗെയിമാണ്. രസക
രമായ ഒന്നാണെന്‍കിലും ചില ലെവലുകളില്‍ ഇത് ഉപയോഗിക്കുന്നതിന് ചില വിഷയത്തില്‍
വൈഭവമുണ്‍ടാകണം. ഇത്തരത്തിലുള്ള ഗൂഗ്‌ള്‍ അടിസ്ഥാനമാക്കിയുള്ള നിരവധി ഗെയിമുക
ളാണുള്ളത്.http://blog.outer-court.com/archive/2006-08-13-n15.html ല്‍ നിന്ന് ഇവയുടെ ഒരു സമഗ്ര പട്ടിക തന്നെ ലഭിക്കും. ഗൂഗ്‌ള്‍ സേവനങ്ങളെക്കുറിച്ചും ഗൂഗ്‌ള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളെക്കുറിച്ചുംവിശദീ
കരിക്കുന്ന ഗൂഗ്‌ള്‍ ബുക്കാണ് മറെറാന്ന്. ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇത്
http://googlified.com/ssfun.php യില്‍ നി്‌ന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ഓണ്‍ ലൈനായി വായിക്കു
കയോ ചെയ്യാം.
ഗൂഗ്‌ള്‍ ഗ്യാപ് മൈന്‍ഡര്‍ എന്നത് സാമ്പത്തിക മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കും
മററും ഏറെ ഉപകാരപ്രദമാണ്.വിവിധ രാജ്യങ്ങളുടെ വികസന സൂചകങ്ങള്‍ ഉപയോഗിച്ചിരി
ക്കുന്ന ഗ്യാപ്‌മൈന്‍ഡര്‍ ഈ മേഘലയിലുള്ളവര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയാണ്. ഒപ്പം,
വിവിധ മേഘലകളില്‍ നന്നായി ഒട്ടനവധി ഫ്രീ സോഫ്‌ററ്‌വെയറുകളും ഗൂഗ്‌ള്‍ നല്‍കുന്നുണ്‍
ട്.ഇങ്ങനെ ഇന്റര്‍നെററിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കി സെര്‍ച്ച് എഞ്ചിന്‍ എന്നതി
ല്‍ നിന്നും പുതിയ മേഘലകളിലേക്ക് നീങ്ങുകയാണ് ഗൂഗ്‌ള്‍. അതുകൊണ്‍ടുതന്നെയാണ് നെ
ററിലെ അന്വേഷകര്‍ക്ക് ഗൂഗ്‌ള്‍ ഒരു പ്രതിഭാസമായി മാറുന്നതും.
എം.പി. ത്രി കണ്ണടകളും
നഗരത്തിലെ നിരത്തിലൂടെ അടിപൊളി സണ്‍ ഗ്ലാസും വച്ച് വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കണ്ണടയില്‍ നിന്ന് സംഗീതവും ശ്രവിച്ചു കൊണ്‍ടാകാം യാത്ര ചെയ്യുന്നത്. എം.പി. ത്രി സംവിധാനമുള്ള റിസ്‌ററു വാച്ചുകള്‍ കേരള വിപണിയിലെത്തിയതിനു പിന്നാലെ എം.പി ത്രി യും ശബ്ദം റെക്കാഡ് ചെയ്യുന്നതിനു സംവിധാനമുള്ള സണ്‍ഗ്ലാസുകളും വിപണിയിലെത്തിക്കഴിഞ്ഞു. വെറും 47 ഗ്രാം മാത്രം ഭാരമുള്ള ഈ സുന്ദരന്‍ കണ്ണട എം.പി ത്രി മോഡലുകളില്‍ പുതുതാണ്.
അള്‍ട്രാ വയലററ് കോട്ട് ചെയ്‌ത പോളറൈസ്‌ഡ് ലെന്‍സുകള്‍ കൊണ്‍ടു നിര്‍മിച്ചിരിക്കുന്ന ഈ കണ്ണടകളുടെ ഒപ്‌ടിക്കല്‍ ഫ്രെയിമില്‍ നിന്നും ഇയര്‍ ഫോണുകള്‍ ഘടിപ്പിച്ചിട്ടുണ്‍ട്. ഡിജിററല്‍ ഗുണമുള്ള ശബ്ദമാണ് ഇവ ലഭ്യമാക്കുന്നത്.
256 എം.ബി മുതല്‍ 2 ജി.ബി വരെ സംഭരണശേഷിയുള്ള എം.പി ത്രി കണ്ണടകളില്‍ 500 മുതല്‍ 600 പാട്ടുകള്‍ വരെ ഇവയുടെ ശേഷിയനുസരിച്ച് സൂക്ഷിക്കാനാകും. ഒപ്പം ശബ്ദം റെക്കാഡ് ചെയ്യുന്നതിനുള്ള സംവിധാനവും കണ്ണടയിലുണ്‍ട്. മിനി യു.എസ്.ബി കേബിള്‍ ഉപയോഗിച്ചാണ് ഇവയെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്. റീ ചാര്‍ജ് ചെയ്യാവുന്ന ബാറററി ഉപയോഗിച്ചിരിക്കുന്ന ഈ കണ്ണടയിലൂടെ 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പാട്ടു കേള്‍ക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓരോ പ്രാവശ്യം ഓണാക്കുമ്പോഴും അവസാനം കേട്ടുകൊണ്‍ടിരുന്ന പാട്ട് ഏതാണെന്നുള്ള സൂചന ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.എയ്‌ഗോ എന്ന തായ്‌ലന്റ് കമ്പനിയുടെ എം.പി ത്രി പ്ലെയര്‍ ഇറക്കുമതി ചെയ്‌താണ് ഇവിടെ വില്‍പന നടത്തുന്നത്.
ഈ എം.പി.ത്രി കണ്ണടക്ക് വില 4200 രൂപയോളം വരും. ചില വില്‍പന കേന്ദ്രങ്ങളില്‍ ഇവയ്‌ക്ക് ഒരു വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
