Thursday, 7 February 2008

വീട്ടിലൊരു കാമറ



വീട്ടിലൊരു ഡിജിറ്റല്‍ കാമറ എന്നത
്‌ ഇന്ന്‌ സര്‍വ്വസാധാരണമാണ്‌. ഏഴായിരം രൂപമുതല്‍ നല്‍കിയാല്‍ നല്ല കമ്പനികളുടെ നല്ല ഡിജിറ്റല്‍ കാമറകള്‍ ലഭിക്കുകയും ചെയ്യും. എങ്കിലും അത്യാവശ്യം നല്ല റിസള്‍ട്ട്‌ കിട്ടുന്ന കാമറകളാണ്‌ ഇന്ന്‌ പലരും സ്വന്തമാക്കുന്നത്‌. ഇത്തരത്തിലുള്ളതിന്‌ ബ്രാന്‍ഡുകള്‍ക്കനുസരിച്ച്‌ വിലയിലും വ്യത്യാസങ്ങളുണ്ടാകാം.ശരാശരി വിലക്ക്‌ വാങ്ങാനാകുന്ന, നല്ല റിസള്‍ട്ട്‌ കിട്ടുന്ന കാമറകളിലൊന്നായ കാനണ്‍ പവര്‍ ഷോട്ട്‌ എ 550 ആണ്‌ ഇക്കുറി പരിചയപ്പെടുത്തുന്നത്‌.
കാനണ്‍ ഡിജിറ്റല്‍ കാമറ ശ്രേണിയില്‍ സാധാരണക്കാരന്‌ സ്വന്തമാക്കാവുന്ന, നല്ല റിസള്‍ട്ട്‌ ലഭിക്കുന്ന മോഡലുകളിലൊന്നാണ്‌ എ550. 7.1 മെഗാപിക്‌സലുള്ള ഈ കാമറയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കാനാവുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഗുണനിലവാരം നഷ്ടപ്പെടാതെതന്നെ സൂം ചെയ്‌ത്‌ ചിത്രങ്ങളെടുക്കാന്‍ 4x സൂം ഇതിനുണ്ട്‌. ഇതിലുള്ള ഡിജിക്‌ II പ്രോസസര്‍ കാമറ പ്രവര്‍ത്തനത്തെ ഉയര്‍ന്ന വേഗതയിലാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌.
2.0" എല്‍.സി.ഡി സ്‌ക്രീനാണ്‌ എ550-ല്‍ ഉള്ളത്‌. ഇതില്‍തന്നെയുള്ള ഗ്രിഡ്‌ലൈന്‍ ഡിസ്‌പ്ലേയും നൈറ്റ്‌ ഡിസ്‌പ്ലേയും കോംപോസിഷനെയും മറ്റും സഹായിക്കുന്നു. ഒരു നല്ല ഷോട്ട്‌ ലഭിക്കുന്നതിന്‌ സഹായകമാകുന്ന 13 ഷൂട്ടിംഗ്‌ മോഡുകള്‍ ഇതിലുണ്ട്‌. അതോടൊപ്പം 8 സ്‌പെഷ്യല്‍ സീന്‍ മോഡുകളും കാമറയിലുണ്ട്‌. ISO 800 സെറ്റിംഗ്‌്‌ ഇന്‍ഡോറിലും അല്‍പം ഇരുണ്ട സമയത്തും ഫ്‌ളാഷ്‌ ഉപയോഗിക്കാതെ തന്നെ ഗുണനിലവാരമുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
വി.ജി.എ ക്വാളിറ്റിയില്‍ ശബ്ദത്തോടൊപ്പം തന്നെ വീഡിയോ ചിത്രീകരിക്കാനുമാകും. ഇതാകട്ടെ കാമറയുടെ എല്‍.സി.ഡി സ്‌ ക്രീനിലോ, ടി.വി, പി.സി എന്നിവയിലോ പ്ലേബാക്ക്‌ ചെയ്യാനുമാകും. പിക്‌ച്‌ ബ്രിഡ്‌ജ്‌ സംവിധാനമുള്ള ഏതു പ്രിന്ററിലും കാ മറ നേരിട്ട്‌ ബന്ധപ്പെടുത്തി പ്രിന്റെടുക്കാനുമാകും.
8995 രൂപ വിലയുള്ള കാനണ്‍ പവര്‍ഷോട്ട്‌ എ 550ന്‌ ഒപ്പം 1 ജി.ബി മെമ്മറി കാര്‍ഡും ക്യാരി കെയ്‌സും സൗജന്യമായി ലഭിക്കും.

No comments: