Saturday, 9 February 2008

സ്ലിം ബ്യൂട്ടി മാക്‌ ബുക്‌ എയര്‍

‍സ്ലിം ബ്യൂട്ടി ആയ ഒരു നോട്ട്‌ബുക്കുമായാണ്‌ ആപ്പിള്‍ ഇക്കുറി നമ്മെ അമ്പരപ്പിക്കുന്നത്‌. ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന മാക്‌ ബുക്‌ എയര്‍ എന്ന ഈ നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടര്‍ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും സ്ലിം ആയതെന്നാണ്‌ നിര്‍മാതാക്കളുടെ അവകാശവാദം. ഒരു വിരല്‍ വണ്ണത്തെക്കാള്‍ കുറഞ്ഞ കനമാണ്‌ മാക്‌ബൂക്‌ എയറിനുള്ളത്‌. നിരവധി സവിശേഷതകളുമായി പുറത്തിറങ്ങിയിരിക്കുന്ന മാക്‌ബുക്‌ എയര്‍, നോട്ട്‌ബുക്കുകളുടെ ലോകത്ത്‌ ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ വഴിമരുന്നിടും.വെറും 1.36 കിലോഗ്രാം മാത്രം ഭാരമുള്ള മാക്‌ബുക്‌ എയറിന്റെ പൊക്കം 0.4-1.94 സെന്റിമീറ്റര്‍ മാത്രമാണ്‌.വീതിയാകട്ടെ 32.5 സെന്റീമീറ്റര്‍ മാത്രവും.ഇന്റല്‍ കോര്‍ 2 ഡ്യുവോ പ്രോസസറാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. മെമ്മറി 2 ജി.ബി യും. 80 ജി.ബി 4200 ആര്‍.പി.എം എ.ടി.എ ഹാര്‍ഡ്‌ ഡിസ്‌കാണ്‌ മാക്‌ ബുകിലുള്ളതെങ്കിലും 64 ജി.ബി കൂടി വീണ്ടും ഉപയോഗിക്കാം.തികച്ചും പരിസ്ഥിതിക്ക്‌ ഇണങ്ങുന്ന തരത്തിലാണ്‌ ഇതിന്റെ നിര്‍മാണമെന്നാണ്‌ ആപ്പിള്‍ അവകാശപ്പെടുന്നത്‌. റീസൈക്കിള്‍ ചെയ്യാനാകുന്ന അലൂമിനിയമാണ്‌ ഇതിന്റെ പുറംചട്ടക്കുപയോഗിച്ചിരിക്കുന്നത്‌.മെര്‍ക്കുറിയില്ലാത്ത എല്‍.സി.ഡി ഡിസ്‌പ്ലെയും പി.വി.സിയില്ലാത്ത ഇന്റേണല്‍ കേബിളുമാണ്‌ മാക്‌ബുക്‌ എയറിലുള്ളത്‌. 13.3" വൈഡ്‌ സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ്‌ ഇതിന്റെത്‌. ഇന്റല്‍ ജി.എം.എ X3100 ഗ്രാഫിക്‌ പ്രോസസര്‍, ഐ സൈറ്റ്‌ ബില്‍റ്റ്‌ ഇന്‍ ക്യാമറ, ഡി.വി.ഐ, വി.ജി.എ, കോംപോസിറ്റ്‌, എസ്‌-വീഡിയോ ഔട്ട്‌പുട്ടുകള്‍ തുടങ്ങിയ പ്രത്യേകതകളും മാക്‌ബുക്‌ എയറിനുണ്ട്‌്‌. IEEE 802.11n വയര്‍ലെസ്‌ സംവിധാനമാണ്‌ ഉള്ളത്‌. എന്നാല്‍ 802.11a/b/g എന്നിവയും സപ്പോര്‍ട്ട്‌ ചെയ്യും. 2.1 ബില്‍റ്റ്‌ ഇന്‍ ബ്ലൂടുത്തും ഇതിലുണ്ട്‌്‌.റിമോട്ട്‌ ഡിസ്‌ക്‌ സംവിധാനം, വയര്‍ലെസ്‌ ബാക്കപ്‌ തുടങ്ങിയവ എയറിന്റെ പ്രത്യേകതയാണ്‌.സാധാരണപോലുള്ള സ്‌റ്റാന്‍ഡേര്‍ഡ്‌ കീബോര്‍ഡ്‌ തന്നെയാണ്‌ മാക്‌ബുക്‌ എയറിലുമുള്ളത്‌; 12 ഫംഗ്‌ഷന്‍ കീയും 4 ആരോ കീയും ഉള്‍പ്പടെ 70 കീകള്‍. ഇതിന്റെ 37 വാട്ട്‌ പോളിമര്‍ ലിത്തിയം ബാറ്ററി 5 മണിക്കൂര്‍വരെ തുടര്‍ച്ചയായി ഉപയോഗിക്കാനുതകുന്നതാണെന്ന്‌ ആപ്പിള്‍ അവകാശപ്പെടുന്നു.ടൈം മെഷീന്‍, ക്വിക്‌ ലുക്‌, സ്‌്‌പേസസ്‌, സ്‌പോട്ട്‌ലൈറ്റ്‌, ഡാഷ്‌ബോഡ്‌, മെയില്‍, ഐചാറ്റ്‌, സഫാരി, അഡ്രസ്സ്‌ ബുക്‌, ക്വിക്‌ ടൈം, ഐകാള്‍, ഫോട്ടോബൂത്ത്‌, ഫ്രണ്ട്‌റോ തുടങ്ങിയവ ഉള്‍പ്പടെ മാക്‌ OS X v10.5 ലെപ്പാഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ മാക്‌ബുക്‌ എയറിലുണ്ടാവുക.96,100 രൂപയാണ്‌ മാക്‌ബുക്‌ എയറിന്റെ ഇന്ത്യന്‍ വില.

No comments: