Thursday, 7 February 2008

ടൈപ്പ്‌ ചെയ്യണ്ട, 'പറഞ്ഞ്‌' അയക്കാം

കുഞ്ഞ്‌ ക്വര്‍ട്ടി കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യാതെ, പറഞ്ഞ്‌ ഒരു മെസേജ്‌ മെയില്‍ ചെയ്യാനുള്ള സംവിധാനം മൊബൈല്‍ ഫോണിലുണ്ടെങ്കില്‍ എത്ര സൗകര്യമായിരിക്കും? ഈ സൗകര്യമാണ്‌ എച്ച്‌.പി ഐപാക്‌ 512 വോയിസ്‌ മെസ്സന്‍ജര്‍ നല്‍കുന്നത്‌. കമ്പ്യൂട്ടര്‍, പ്രിന്റര്‍ നിര്‍മാതാക്കളായ ഹ്യൂലററ്‌ പക്കാഡ്‌ കുടുംബത്തില്‍ നിന്നുള്ള മൊബൈല്‍ ഫോണാണ്‌ എച്ച്‌.പി ഐപാക്‌ 512 വോയിസ്‌ മെസ്സന്‍ജര്‍. നിരവധി സവിശേഷതകളുള്ള ഈ മൊബൈല്‍ ഫോണ്‍ ഒരു ചെറു കമ്പ്യൂട്ടര്‍ എന്നുതന്നെ പറയാം. ബിസിനസ്‌ ക്ലാസ്സിനെ ഉദ്ദേശിച്ചുള്ള ഐപാക്‌ ഇവിടെയും ഹരമാകുകയാണ്‌.
വോയിസ്‌ കമാന്‍ഡ്‌സ്‌ ആണ്‌്‌ ഐപാകിന്റെ പ്രധാന സവിശേഷത. കോള്‍ ചെയ്യാനും കമ്പോസ്‌ ചെയ്യാനും അപ്പോയിന്‍മെന്റ്‌ ഫിക്‌സ്‌ ചെയ്യാനുമൊക്കെ ഈ വോയിസ്‌ കമാന്‍ഡിലൂടെ കഴിയും. അതോടൊപ്പം മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഐപാകിലൂടെ കഴിയും.
വിന്‍ഡോസ്‌ മൊബൈല്‍ 6.0 ആണ്‌്‌ ഇതിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. ഔട്ട്‌ലുക്ക്‌ എക്‌സ്‌പ്രസ്സ്‌, ഓഫീസ്‌ മൊബൈല്‍, ഇന്‍്‌റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ എന്നിവയുടെ സ്‌ററാന്‍ഡേര്‍ഡ്‌ പോക്കറ്റ്‌ വെര്‍ഷനുകളും ഫോണിനൊപ്പമുണ്ട്‌്‌്‌. WPA2 സെക്ക്യൂരിറ്റിയോടെയുള്ള ഇന്റഗ്രേറ്റഡ്‌്‌ വൈഫൈ (WIFI) ആണ്‌്‌്‌ മറ്റൊരു പ്രത്യേകത. അതോടൊപ്പം 12 കീയും 10 ഷോട്ട്‌ കട്ടുകളും ഐപാക്‌്‌്‌ ഉപയോഗിക്കാന്‍ എളുപ്പമാക്കുന്നു. അതുപോലെ VoIP സംവിധാനവും ഐപാക്‌ 512ല്‍ ഉണ്ട്‌്‌്‌്‌.
1.3 മെഗാപിക്‌്‌സല്‍ ക്യാമറയാണ്‌ ഇതിനുള്ളത്‌. GIF, JPEG, BMP, PNG ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട്‌്‌്‌ ചെയ്യും. അതോടൊപ്പം, QCIF, CIF, QVGA, VGA എന്നിവയും ഇത്‌്‌്‌ സപ്പോര്‍ട്ട്‌ ചെയ്യും.
വെറും 102ഗ്രാം മാത്രം ഭാരമുള്ള ഐപാക്‌ 512 ന്റെ ബാറ്ററിക്ക്‌ 6.5 മണിക്കൂര്‍ ടോക്ക്‌ ടൈമും 188 മണിക്കൂര്‍ സ്‌്‌റ്റാന്റ്‌്‌്‌ബൈ ടൈമും ലഭിക്കുമെന്നാണ്‌ എച്ച്‌. പി അവകാശപ്പെടുന്നത്‌.
ഫൈവ്‌ വേ നാവിഗേഷന്‍ കീ, 2 സോഫ്‌റ്റ്‌ കീ, 12 ന്യൂമെറിക്‌ കീ ബോഡ്‌ എന്നിവയാണ്‌ ഇതിന്റെ ഹാര്‍ഡ്‌വെയര്‍ ബട്ടണുകള്‍. ഇതുകൂടാതെ എച്ച്‌.പി യുടെ എക്‌സ്‌ക്ലൂസീവ്‌ ആപ്ലിക്കേഷനുകളായ എച്ച്‌. പി ഐപാക്‌ ഡാറ്റാ കണക്ട്‌, ക്വിക്‌ സ്റ്റാര്‍ട്ട്‌ ഗൈഡ്‌്‌, ടിപ്‌സ്‌, സെറ്റപ്‌ അസിസ്റ്റന്റ്‌്‌ സര്‍ട്ടിഫിക്കേറ്റ്‌ എന്‍റോളര്‍, അസറ്റ്‌ വ്യൂവര്‍ തുടങ്ങിയവയും ഫോണിലുണ്ട്‌്‌.

No comments: