Wednesday, 6 February 2008

ഇനി സിഗ്‌ബിയും

This blog is in Malayalam language.Please install any Unicode Font to read the content given in Malayalam.Here is a step-by-step guide to download a Malayalam Font.1. Download Anjali Old Lipi font. CLICK HERE2.Go to the Fonts folder: Start>>Settings>>Control panel>>Fonts folder3.Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi, that you downloaded earlier. 4. Start Internet Explorer5. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font6. Now you can read the Malayalam script in this Blog.
നമ്മുടെ വീട്ടിലെ ഹോം തിയേററര്‍ യൂണിററ്‌, ഫയര്‍ അലാം ഉള്‍പ്പടെയുള്ള
സുരക്ഷാ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണര്‍, അടുക്കള ഉപകരണങ്ങള്‍എന്നിവയൊക്കെപവര്‍ത്തിപ്പിക്കുന്നത്‌ഒറററിമോട്ട്‌കണ്‍ട്രോളര്‍
ഉപയോഗിച്ചാണെങ്കില്‍ഏറെസൗകര്യപ്രദമായിരിക്കും.ഇന്നത്‌സാധ്യമല്ലെങ്കിലുംനാളെ
അത്‌ സാധ്യമാക്കാന്‍ സിഗ്‌ബി സാങ്കേതികതയ്‌ക്ക്‌ കഴിയും. ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌
എന്നിവയ്‌ക്ക്‌ ശേഷമുള്ള ആഗോള കമ്യൂണിക്കേഷന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡമാണ്‌
സിഗിബി. കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും തമ്മില്‍ ഡിജിററല്‍
റേഡിയോ തരംഗങ്ങളിലൂടെ ബന്ധപ്പെടു/ാവുന്ന വയര്‍ലെസ്സ്‌ പെഴ്‌സണല്‍ ഏരിയാ
നെററ്‌ വര്‍ക്കിംഗിന്റെ (WPAN) സ്‌പെസിഫിക്കേഷന്‍ ആണ്‌ സിഗ്‌ബി. IEEE802.15.4
നെററ്‌വര്‍ക്കിംഗ്‌സ്‌ററാന്‍ഡേര്‍ഡിനുകീഴിലുള്ളതാണിത്‌.
ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌ എന്നിവയെ അപേക്ഷിച്ച്‌ ഡാററാ കൈമാററ/ിന്റെ
തോത്‌ സിഗ്‌ബി ഉപകരണങ്ങളില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഈ
ഉപകരണങ്ങളുടെ ബാറററി കാലാവധി കൂടുതലുമായിരിക്കും. സാധാരണ WPAN
സംവിധാനത്തിന്റെ പ്രവര്‍ത്തന പരിധി വളരെ കുറവാണ്‌. സിഗ്‌ബിയുടെ കാര്യത്തില്‍
അത്‌ 30 അടി വരെയേ ഉണ്ടാകൂ.എങ്കിലും ഇതിന്റെ നെററ്‌വര്‍ക്കിന്‌ നിരവധി
ലെയറുകളുണ്ടാകും. ഈ ലെയറുകളാകട്ടെ സിഗ്‌ബി സ്‌ററാന്‍ഡേര്‍ഡിലുള്ള
ഉപകരണങ്ങള്‍ക്ക്‌ നിരവധി സൗകര്യങ്ങളായിരിക്കും ചെയ്‌തുകൊടുക്കുക;അതായത്‌
കുറഞ്ഞ ചെലവ്‌, സ്ഥായിയായ വിവരകൈമാററം, കുറഞ്ഞ ദൂര പരിധിയിലെ
പ്രവര്‍ത്തനം, കുറഞ്ഞ ഊര്‍ജ ഉപയോഗം, ആവശ്യമായ സുരക്ഷാ സംവിധാനം
എന്നിങ്ങനെ...
ബ്ലൂടൂത്ത്‌ സാങ്കേതികത ഉള്ളപ്പോള്‍ പിന്നെന്തിന്‌ സിഗ്‌ബി എന്ന ചോദ്യം
ഉയരാം. ഏററവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വയര്‍ലെസ്സ്‌ സാങ്കേതികത
എന്നാണ്‌ ഇതിന്‌ ഉത്തരം നല്‍കാനാവുന്നത്‌. ബ്ലൂടൂത്തിന്റെ ബാന്‍ഡ്‌വിഡ്‌ത്ത്‌ 1
എം.ബി.പി.എസ്‌ ആയിരിക്കുമ്പോള്‍ സിഗ്‌ബിയുടേത്‌ ഇതിന്റെ നാലിലൊന്നേ വരൂ.
അതുപോലെ ഇതിന്റെ പ്രോട്ടോക്കോള്‍ സ്‌ററാക്ക്‌ സൈസും മററുള്ള വയര്‍ലെസ്‌
സാങ്കേതികതയെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ മാത്രമേ ഉണ്ടാകൂ. ഇതിലൊക്കെ
ഉപരിയായി,വയര്‍ലെസ്‌ യു.എസ്‌.ബികള്‍, ഹാന്‍ഡ്‌സെററുകള്‍,ഹെഡ്‌സെററുകള്‍
എന്നിവയെയാണ്‌ ബ്ലൂടൂത്ത്‌ ലക്ഷ്യം വക്കുന്നതെങ്കില്‍ സിഗ്‌ബിയുടെ മേഖലയാകട്ടെ
സെന്‍സറുകള്‍, റിമോട്ട്‌ കണ്‍ട്രോളുകള്‍, ബാറററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന
ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ്‌. എങ്കിലും ഇത്‌ ബ്ലൂടൂത്തുമായി മത്സരിക്കാനുള്ളതോ
അല്ലെങ്കില്‍ അതിന്‌ അനുബന്ധമാകുന്നതോ ആയ സാങ്കേതികത ആയിരിക്കില്ല. മറിച്ച്‌,
മറെറാരുമേഖലയിലെആപ്ലിക്കേഷനുകളെലക്ഷ്യംവച്ചുള്ളതായിരിക്കുമിത്‌.
സിഗ്‌ബി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ ഉത്‌പാദനത്തിനായി
ഒരുകൂട്ടം കമ്പനികള്‍ ചേര്‍ന്ന്‌ ഒരു സിഗ്‌ബി അലയന്‍സ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതില്‍
അംഗമായിക്കഴിഞ്ഞാല്‍ ആഗോള മാനദണ്ഡത്തിന്‌ അനുസൃതമായി സിഗ്‌ബി
ചിപ്‌സെററുകള്‍ ഉപയോഗിച്ച്‌ ഉപകരണങ്ങള്‍ നിര്‍മിക്കാം. ഫിലിപ്‌സ്‌, മോട്ടോറോള,
ഇന്റല്‍, എച്ച്‌.പി തുടങ്ങിയ വന്‍കിട കമ്പനികളുള്‍പ്പടെ ഇരുന്നൂറിലധികം കമ്പനികള്‍
ഈകൂട്ടായ്‌മയില്‍ഇപ്പോള്‍അംഗങ്ങളാണ്‌.
2008 അവസാനമാകുമ്പോഴേക്കും ഗൃഹോപകരണ നിര്‍മാണ മേഖലയിലേക്ക്‌്‌
മാത്രമായി 350 മില്യണ്‍ യൂണിററ്‌ ചിപ്‌സെററുകളായിരിക്കും ഉപയോഗിക്കുക എന്ന്‌
പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ താമസിയാതെ ടി.വിയും
ഫ്രിഡ്‌ജും മ്യൂസിക്‌ സിസ്‌ററവുമൊക്കെ ഒററ റിമോട്ട്‌ കണ്‍ട്രോള്‍ കൊണ്ട്‌ നമുക്ക്‌
നിയന്ത്രിക്കാനുമാകും.





No comments: