Wednesday, 6 February 2008

എം.പി. ത്രി കണ്ണടകളും



നഗരത്തിലെ നിരത്തിലൂടെ അടിപൊളി സണ്‍ ഗ്ലാസും വച്ച്‌ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കണ്ണടയില്‍ നിന്ന്‌ സംഗീതവും ശ്രവിച്ചു കൊണ്‍ടാകാം യാത്ര ചെയ്യുന്നത്‌. എം.പി. ത്രി സംവിധാനമുള്ള റിസ്‌ററു വാച്ചുകള്‍ കേരള വിപണിയിലെത്തിയതിനു പിന്നാലെ എം.പി ത്രി യും ശബ്ദം റെക്കാഡ്‌ ചെയ്യുന്നതിനു സംവിധാനമുള്ള സണ്‍ഗ്ലാസുകളും വിപണിയിലെത്തിക്കഴിഞ്ഞു. വെറും 47 ഗ്രാം മാത്രം ഭാരമുള്ള ഈ സുന്ദരന്‍ കണ്ണട എം.പി ത്രി മോഡലുകളില്‍ പുതുതാണ്‌.
അള്‍ട്രാ വയലററ്‌ കോട്ട്‌ ചെയ്‌ത പോളറൈസ്‌ഡ്‌ ലെന്‍സുകള്‍ കൊണ്‍ടു നിര്‍മിച്ചിരിക്കുന്ന ഈ കണ്ണടകളുടെ ഒപ്‌ടിക്കല്‍ ഫ്രെയിമില്‍ നിന്നും ഇയര്‍ ഫോണുകള്‍ ഘടിപ്പിച്ചിട്ടുണ്‍ട്‌. ഡിജിററല്‍ ഗുണമുള്ള ശബ്ദമാണ്‌ ഇവ ലഭ്യമാക്കുന്നത്‌.
256 എം.ബി മുതല്‍ 2 ജി.ബി വരെ സംഭരണശേഷിയുള്ള എം.പി ത്രി കണ്ണടകളില്‍ 500 മുതല്‍ 600 പാട്ടുകള്‍ വരെ ഇവയുടെ ശേഷിയനുസരിച്ച്‌ സൂക്ഷിക്കാനാകും. ഒപ്പം ശബ്ദം റെക്കാഡ്‌ ചെയ്യുന്നതിനുള്ള സംവിധാനവും കണ്ണടയിലുണ്‍ട്‌. മിനി യു.എസ്‌.ബി കേബിള്‍ ഉപയോഗിച്ചാണ്‌ ഇവയെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്‌. റീ ചാര്‍ജ്‌ ചെയ്യാവുന്ന ബാറററി ഉപയോഗിച്ചിരിക്കുന്ന ഈ കണ്ണടയിലൂടെ 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പാട്ടു കേള്‍ക്കാനാകുമെന്നാണ്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌. ഓരോ പ്രാവശ്യം ഓണാക്കുമ്പോഴും അവസാനം കേട്ടുകൊണ്‍ടിരുന്ന പാട്ട്‌ ഏതാണെന്നുള്ള സൂചന ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്‌.എയ്‌ഗോ എന്ന തായ്‌ലന്റ്‌ കമ്പനിയുടെ എം.പി ത്രി പ്ലെയര്‍ ഇറക്കുമതി ചെയ്‌താണ്‌ ഇവിടെ വില്‍പന നടത്തുന്നത്‌.
ഈ എം.പി.ത്രി കണ്ണടക്ക്‌ വില 4200 രൂപയോളം വരും. ചില വില്‍പന കേന്ദ്രങ്ങളില്‍ ഇവയ്‌ക്ക്‌ ഒരു വര്‍ഷത്തെ വാറണ്‍ടിയും ലഭിക്കും.

No comments: