ലാപ്‌ടോപ്പില്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനും, അത് എവിടെയും കൊണ്ടുപോകാന്‍ സൗകര്യമുള്ളതുമായിരുന്നെങ്കില്‍ എന്ന് നാം പലപ്പോഴും ആഗ്രഹിച്ചുട്ടുണ്ട്. കൊണ്ടുനടക്കാവുന്ന ഒരു ചെറു ഉപകരണത്തിലൂടെ ബ്രൊഡ്‌ബാന്റ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനുതകുന്ന സംവിധാനമാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. EVDO എന്ന എന്ന ഈ ചെറു ഉപകരണം വഴി ബ്രോഡ്‌ബാന്റ ഇന്റര്‍നെറ്റ് നല്‍കുന്നതിലൂടെ ബി.എസ്.എന്‍ എല്‍-ഉം കേരളത്തില്‍ 3G സാങ്കേതികത ഉപഭോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങിക്കഴിഞ്ഞു.യു.എസ്.ബി പോര്‍ട്ടില്‍ ഈ ഉപകരണം ബന്ധിപ്പിച്ച് ് വളരെ എളുപ്പത്തില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം.
2.4 എം.ബി.പി.എസ് വരെയാണ് ഇവിഡിഒ വഴിയുള്ള ഇന്റര്‍നെറ്റ് സ്‌പീഡ്. സി.ഡി.എം.എ സാങ്കേതികത അടിസ്ഥാനമാക്കി പ്രവര്‍ ത്തിക്കുന്ന ഈ സംവിധാനം വഴി ശരാശരി 400-600 കെ.ബി.പി.എസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും സി.ഡി.എം.എ ട വറുകള്‍ക്ക് സമീപത്താണെങ്കില്‍ വേഗത ഇതിനെക്കള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. ടവറുകളില്‍ നിന്ന് അകലുന്തോറും വേഗത കുറയുകയും ചെയ്യും.
നിലവില്‍ കേരളത്തിനകത്ത് മാത്രമെ EVDO ലഭ്യമാകുകയുള്ളൂ. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ശരാശരരി നല്ല വേഗതയില്‍തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. നഗരത്തിനു പുറത്ത് ഇത് കണക്ട് ചെയ്യാനായെന്ന് വരില്ല. അതിനാല്‍ കണക്ഷന്‍ എടുക്കുന്നതിനു മുന്‍പ് നിങ്ങളുടെ പ്രദേശത്ത് ഇത് കണക്ട് ചെയ്യാനാകുമോയെന്ന് അറിഞ്ഞ ശേഷം കണക്ഷന്‍ എടുക്കുന്നതാകും നന്ന്.
നഗര പരിധിക്ക് പുറത്ത് ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും ബി.എസ്.എന്‍.എല്‍-ന്റെ സംവിധാനമുണ്ട്. എന്‍.ഐ.സി (network interface card) കാര്‍ഡ് മുഖേന ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനാകും. പക്ഷെ, ഇതിന്റെ പരമാവധി വേഗത 144kbps മാത്രമാണ്. WLL സംവിധാനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത് ഒരു ടെലികോം സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കി ളില്‍ കൊണ്ടുപോയി ഉപയോഗിക്കാനാവില്ല.
EVDO കണക്ഷന്‍ രണ്ടുതരത്തിലെടുക്കാം. ഒന്നുകില്‍ കാര്‍ഡിന്റെ വില നല്‍കി അത് വാങ്ങാം. അല്ലെങ്ങില്‍ കാര്‍ഡിന്റെ വാടക നല്‍കിയുമാകാം. കാര്‍ഡിന്റെ മുഴുവന്‍ വില നല്‍കിയാണ് വാങ്ങുന്നതെങ്കില്‍ ആദ്യം 4820 രൂപയും പ്രതിമാസം550 രൂപയും നികു തിയുമാകും. കാര്‍ഡിന് വാടക നല്‍കുന്ന രീതിയിലാണ് കണക്ഷന്‍ എടുക്കുന്നതെങ്കില്‍ ആദ്യം 2405 രൂപയും പ്രതിമാസം 750 രൂപയും നികുതിയുമാകും.
Sunday, 24 February 2008
കൊണ്ട് നടക്കാന്‍ ഇവിഡിഒ
Subscribe to:
Post Comments (Atom)

No comments:
Post a Comment