സാങ്കേതികതയും സ്‌റ്റൈലും ഒത്തു ചേര്‍ന്നപ്പോള്‍ അത് മോട്ടോറോളയുടെ 'ഓറ'യായി. ഒരു ഡിസൈനര്‍ ഫോണിനായി കാത്തിരുന്നവരുടെ ആകാംക്ഷക്ക് വിരാമമായാണ് ഈ സ്‌റ്റൈലന്‍ ഫോണ്‍ എത്തുന്നത്. ഓറയുടെ ലോകത്തിലെ ആദ്യത്തെ പ്രദര്‍ശനം ഈയിടെ മുംബൈയില്‍ നടന്നു. മോട്ടോറോള ബ്രാന്റ് അംബാസിഡറും പ്രശസ്‌ത നടനുമായ അഭിഷേക് ബച്ചനാണ് ഫോണ്‍ പ്രദര്‍ശിപ്പിച്ചത്.
ലക്ഷ്വറി വാച്ചുളുടെ രൂപകല്‍പനയോട് സാദൃശ്യമുള്ളതാണ് ഓറയുടെ രൂപകല്‍പനയും. 16ദശലക്ഷം നിറങ്ങളും വൃത്താകൃതിയിലുള്ള ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലെയും 300 ഡിപിഐ റെസല്യൂഷനുമുള്ള ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണാണ് ഓറയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഈ ലക്ഷ്വറി ഹാന്റ് സെറ്റിന്റെ പുറംചട്ട സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുള്ളതാണ്. ഇതിലുള്ള 62 കാരറ്റ് ഗ്രേഡ്1 ക്രിസ്‌റ്റല്‍ ലെന്‍സ് നിലവില്‍ ലഭ്യമായിട്ടുള്ള പോറലേല്‍ക്കാത്ത ഏറ്റവും നല്ല വസ്‌തുവാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഫിക്‌സഡ് ഫോക്കസോടെയുള്ള 2 മെഗാപിക്‌സല്‍ കാമറ, 2ജി.ബി ഓണ്‍ബോഡ് മെമ്മറി എന്നിവ മോട്ടോറോള ഓറയുടെ പ്രത്യേകതയാണ്.സ്റ്റീരിയോ ബ്ലൂടൂത്ത് 2.0, എഡിപി2, യുഎസ്‌ബി 2.0 എന്നിവ അതിവേഗത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കും. ഇതോടൊപ്പം സിംഫണി ബ്രൗസര്‍, ജിഎസ്‌എം 850/900/1800/1900 സപ്പോര്‍ട്ട്, ക്ലാസ്സ് 12 എഡ്‌ജ് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്. 7.3 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 400 മണിക്കൂര്‍ സ്‌റ്റാന്‍ഡ്‌ബൈയും നല്‍കാന്‍ ബാറ്ററിക്കാവുമെന്നും മോട്ടോറോള അവകാശപ്പെടുന്നു. ഇവ കൂടാതെ മോട്ടോറോള ഫോണില്‍ സജ്ജമാക്കിയിരിക്കുന്ന ക്രിസ്‌റ്റല്‍ ടോക്ക് സംവിധാനം ശബ്ദ വ്യക്തതയും സംഗീത ശ്രവണത്തില്‍ പുതിയൊരു അനുഭവവും സമ്മാനിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഇതൊരു ലക്ഷ്വറി ഫോണാണെന്നതിനാല്‍ ഇതിന്റെ വില സാധാരണക്കാരന് താങ്ങുന്നതിനുമപ്പുറമാണ്. മാര്‍ച്ച് പകുതിയോടെ ഓറ ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളില്‍ വില്‍പനക്കെത്തും.
Sunday, 8 March 2009
മോട്ടോറോളയുടെ ഓറ
Sunday, 8 February 2009
സോണി വയോ പി നെറ്റ്‌ബുക്ക്
സോണിയുടെ വയോ പി നെറ്റ്‌ബുക്ക് ഇന്‍ഡ്യന്‍ വിപണിയിലുമെത്തി. 19.8 എം.എം കനവും വെറും 594 ഗ്രാം മാത്രം ഭാരവുമുള്ള സോണി വയോ പി നിരവധി സവിശേഷതകളുമായാണ് ഇന്‍ഡ്യന്‍ വിപണിയിലെത്തുന്നത്.ഇന്‍സ്റ്റന്റ് ഓണ്‍. 20.3 സെന്റീ മീറ്റര്‍ എല്‍ ഇ ഡി ബ്ലാക്ക്‌ലിറ്റ് സ്‌്‌ക്രീന്‍ എന്നിവ നെറ്റ്‌ബുക്കിന്റെ പ്രത്യേകതകളാണ്. വണ്‍ ബട്ടണ്‍ ക്വിക്ക് ബൂട്ട് സംവിധാനം വെബ്, ഇ-മെയില്‍, ഫോട്ടോ തുടങ്ങിയവയില്‍ വളരെ വേഗത്തില്‍ എത്തുന്നത് സാധ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതോടൊപ്പം, വിവിധ ആപ്ലിക്കേഷനുകളിലേക്കും ഡോക്യുമെന്റുകളിലേക്കും എളുപ്പത്തില്‍ എത്തുന്നതിനുള്ള സ്‌പെഷ്യല്‍ വിന്‍ഡോ അറേഞ്ച്‌മെന്റ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ഈ പോക്കറ്റ് സ്‌റ്റൈല്‍ പി സിയുടെ കീബോര്‍ഡാകട്ടെ ടൈപ്പിംഗ് സുഖകരമാക്കുന്ന അകലം പാലിക്കുന്ന കീകള്‍ ഉള്ളതുമാണ്.ഇവ കൂടാതെ, മോഷന്‍ ഐ വെബ്‌കാം ഇന്‍ബില്‍റ്റ് ആയുള്ളതാണ് സോണി വയോ പി നെറ്റ്‌ബുക്ക്. ഒപ്പം മൈക്രോ ഫോണ്‍, മറ്റു ശബ്ദങ്ങള്‍ ഒഴിവാക്കുന്ന ഹെഡ്‌ഫോണ്‍ എന്നിവയുമുണ്ട്. മൂന്ന് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഇതിന്റെ ബാറ്ററിക്ക് ശേഷിയുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.ഗാര്‍നെറ്റ് റെഡ്, ഒലിവൈന്‍ ഗ്രീന്‍, ഒബ്‌സീഡിയന്‍ ബ്ലാക്ക്, ക്രിസ്റ്റല്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് സോണി വയോ പി നെറ്റ്‌ബുക്ക് വിപണിയിലുള്ളത്. 49,990 ( VGN P13G ), 64,990 ( VGN P15G ) എന്നീ വിലകളില്‍ വയോ പി നെറ്റ്‌ബുക്ക് ഇന്‍ഡ്യന്‍ വിപണിയില്‍ ലഭ്യമാകും.
Thursday, 22 January 2009
നാലാം തലമുറ ഐപോഡ് നാനോ
കയ്യിലൊതുങ്ങുന്ന, തീരെ ഭാരം കുറഞ്ഞ ആപ്പിളിന്റെ പുതിയ ഐപോഡ് നാനോ വിപണിയില്‍. 8,16 ജിബിയുടെ സംഭരണ ശേഷിയുമായി എത്തുന്ന ഈ സുന്ദരന്‍ മറ്റു മോഡലുകള്‍പോലെത്തന്നെ മുന്‍പന്തിയിലെത്തുമെന്നാണ് വിശ്വാസം. ചതുരത്തില്‍ രൂപകല്‍പന ചെയ്‌തതാണ് മൂന്നാം തലമുറ ഐപോഡ് നാനോ എങ്കില്‍ നാലാം തലമുറ വീണ്ടും നീളന്‍ സ്വഭാവത്തിലേക്ക് തന്നെ മടങ്ങി. പക്ഷേ, കുറച്ചുകൂടി ഒതുക്കമുള്ളതും കൂടുതല്‍ സവിശേഷതകളോടെയുമാണ് നാലാം തലമുറയുടെ വരവ്.പുതിയ ഐപോഡിന്റെ മുകള്‍ഭാഗത്ത് സ്വിച്ചുകളെല്ലാം ഒതുങ്ങുമ്പോള്‍, താഴെ ഭാഗത്ത് ഡോക്ക് കണക്ടറും ഹെഡ്‌ഫോണ്‍ ജാക്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മെനുവിലൂടെ നാവിഗേറ്റു ചെയ്യുമ്പോള്‍ മുന്‍തലമുറയില്‍ നിന്ന് വ്യത്യസ്‌തമായി 'ആക്‌സിലറേറ്റര്‍' മാത്രമാണുള്ളത്. മറ്റു മോഡലുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ രണ്ട് ഇഞ്ച് സ്‌ക്രീന്‍ കുടുതല്‍ അനുയോജ്യമായതും കൂടുതല്‍ വ്യക്തതയുള്ള കാഴ്‌ചയും സമ്മാനിക്കുന്നു.വീഡിയോ കാണുമ്പോള്‍, ഐപോഡ് ചരിക്കുന്നതിനനുസരിച്ച് ചിത്രങ്ങളും ലാന്‍ഡ്‌സ്‌കേപ്പ്, വൈഡ് സ്‌ക്രീന്‍ മോഡുകളിലേക്ക് മാറും.ഈ നാലാം തലമുറ ഐപോഡിന്റെ സംഭരണ ശേഷി 8, 16 ജിബി ആണെന്നതിനാല്‍ കൂടുതല്‍ ചിത്രങ്ങളും പാട്ടുകളും വീഡിയോയുമൊക്കെ ശേഖരിക്കാനാകും. അതുപോലെ ഒരു പാട്ടില്‍ നിന്ന് അടുത്തതിലേക്ക് പോകുന്നതിനുള്ള ഷഫിള്‍ സംവിധാനവും ഈ പുതു തലമുറക്കാരനിലെ പ്രത്യേകതയാണ്. അതോടൊപ്പം മേസ്, വോര്‍ട്ടോക്‌സ് തുടങ്ങിയ ഗെയിമുകളും ഇതിലുണ്ട്. നാലാം തലമുറയിലെ ഈ 8 ജിബി ഐപോഡിന് ഇന്‍ഡ്യന്‍ വില 8200 രൂപയും നികുതിയുമാണ്.
Subscribe to:
Posts (Atom)
