Thursday, 25 December 2008

സാംസങില്‍ നിന്ന്‌ പുതുനിര നോട്ട്‌ബുക്കുകള്‍

ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ പ്രീമിയം എക്‌സ്‌ സീരീസ്‌, മൊബൈല്‍ ഒാപ്‌ടിമം ക്യു സീരീസ്‌, മെയിന്‍സ്‌ട്രീം ആര്‍ സീരീസ്‌ നോട്ട്‌ബുക്കുകള്‍ സാംസങ്‌ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. നോട്ട്‌ബുക്ക്‌, അള്‍ട്ര മൊബൈല്‍ ശ്രേണിയിലെ പുതിയ അവതാരങ്ങളാണിവ. പ്രവര്‍ത്തമക്ഷമതയെ ഒട്ടും അവഗണിക്കാതെ, ഡിസൈനിലും പോര്‍ട്ടബിലിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ്‌ എക്‌സ്‌ സീരീസ്‌ നോട്ട്‌ബുക്കുകള്‍. 13.3 ഇഞ്ച്‌ എക്‌സ്‌360,14.1 ഇഞ്ച്‌ എക്‌സ്‌460 നോട്ട്‌ബുക്കുകളില്‍ ഇന്റല്‍ സെന്‍ട്രിനോ 2 പ്രോസസര്‍ സാങ്കേതികതയിലുള്ള കോര്‍ 2 ഡ്യുവോ പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒപ്പം ഇന്റലിന്റെ പുതിയ വയര്‍ലെസ്‌ ലാന്‍ ( 802.11n) സംവിധാനവുമുണ്ട്‌. മെഗ്നീഷ്യം അലോയ്‌ ചേസിസ്‌ ആണെന്നതിനാല്‍ ഭാരം വളരെ കുറവുമാണ്‌. എക്‌സ്‌360ലും എക്‌സ്‌460ലും ഉപയോഗിച്ചിരിക്കുന്നത്‌ സാംസങിന്റെ 300 നിറ്റ്‌സ്‌ സൂപ്പര്‍ ബ്രൈറ്റ്‌ എല്‍ഇഡി ബ്ലാക്ക്‌ലിറ്റ്‌ ഡിസ്‌പ്ലെയാണ്‌. ഇത്‌ പകല്‍ വെളിച്ചത്തിലും വ്യക്തമായ ഡിസ്‌പ്ലെ സാധ്യമാക്കുമെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എസ്‌ക്‌360 1,15,014 രുപക്കും എക്‌സ്‌460 80,614 രുപക്കുമാണ്‌ വിപണിയില്‍ ലഭ്യമാവുക. ഈ രണ്ട്‌ നോട്ട്‌ ബുക്കുകളിലും 1.3 എം പി വെബ്‌ കാം, ബ്ലൂ ടൂത്ത്‌ 2.0, എച്ച്‌ ഡി എം ഐ, സില്‍വര്‍ നാനോ കീബോഡ്‌ എന്നീ സവിശേഷതകളുമുണ്ട്‌.സാംസങ്‌ എച്ച്‌ഡിടിവി, ഡെസ്‌ക്‌ടോപ്പ്‌ മോണിട്ടറുകളിലെ സവിശേഷതകളടങ്ങിയതാണ്‌ ക്യൂ, ആര്‍ സീരീസ്‌ നോട്ട്‌ബുക്കുകളിലെ മോണിട്ടര്‍. അള്‍ട്ര പോര്‍ട്ടബിള്‍ ആയ Q310-ല്‍ 13.3 ഇഞ്ച്‌ വൈഡ്‌ എല്‍ സി ഡി ഡിസ്‌പ്ലെയാണുള്ളത്‌. ആര്‍610 നോട്ട്‌ബുക്കില്‍ ഹൈ ഡെഫിനിഷന്‍ സാധ്യമാകുന്ന 16 ഇഞ്ച്‌ വൈഡ്‌ എല്‍സിഡിയാണുള്ളത്‌. രണ്ടിലും 512 എംബി മെമ്മറിയും ഫുള്‍ സൈസ്‌ ന്യൂമെറിക്‌ കീബോര്‍ഡുമുണ്ട്‌. ഇന്റല്‍ സെന്‍ട്രിനോ മൊബൈല്‍ പ്രോസസറുകളാണിതില്‍. Q310 61,694 രൂപയ്‌ക്കും R സീരീസ്‌ 34,604-62,339 വിലകളിലും വിപണിയില്‍ ലഭ്യമാണ്‌.ഇതുകൂടാതെ, 10.2 ഇഞ്ച്‌ വൈഡ്‌ എല്‍ഇഡി ഉള്ള NC10 നോട്ട്‌ബുക്കും സാംസങ്‌ വിപണിയില്‍ എത്തിച്ചിട്ടുണ്ട്‌. ഇന്റല്‍ N270 ആറ്റം പ്രോസസര്‍, 160 ജിബി ഹാര്‍ഡ്‌ ഡ്രൈവ്‌, 3 ഇന്‍ 1 മള്‍ട്ടി മെമ്മറി സ്ലോട്ട്‌, ബ്ലൂ ടൂത്ത്‌ 2.0+ ഇഡിആര്‍, ബില്‍ട്ട്‌ ഇന്‍ 1.3 എംപി വെബ്‌കാം, 93% ഫുള്‍സൈസ്‌ കീബോഡ്‌ തുടങ്ങിയ സവിശേഷതകളാണ്‌ ഇതിലുള്ളത്‌. ഇതിലുപയോഗിച്ചിരിക്കുന്ന സ്‌റ്റാന്‍ഡേഡ്‌ 5200nMH ഹൈ കപ്പാസിറ്റി 6 സെല്‍ ലിത്തിയം ബാറ്ററി എട്ടു മണിക്കൂര്‍ വരെ ചാര്‍ജ്‌ നല്‍കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. NC10 ന്റെ വില 28,477 രൂപയാണ്‌.

No comments: