ഐഫോണ്‍ കില്ലര്‍ എന്ന ഓമനപ്പേരുമായി നോക്കിയയുടെ എന്‍97 പുറത്തിറങ്ങുന്നു. ടച്ച് സ്‌ക്രീനും സ്ലൈഡ് ഔട്ട് ഫുള്‍ ക്വര്‍ട്ടി കീബോഡ് സവിശേതകളുമുള്ള നോക്കിയയുടെ ആദ്യ സ്‌മാര്‍ട്ട് ഫോണായിരിക്കുമിത്. നോക്കിയ5800ന് ശേഷം നോക്കിയ പുറത്തിറക്കുന്ന ടച്ച്‌സ്‌ക്രിന്‍ ഫോണുമാണ് എന്‍ 97.
16:9 അനുപാതത്തിലുള്ള തിരിക്കാവുന്ന സ്‌ക്രീനുള്ള ഈഫോണ്‍ പ്രധാനമായും ഹൈ എന്‍ഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. ഐഫോണിന്റെയും റിം ബ്ലാക്ക്‌ബെറിയുടെയും മിക്ക സവിശേഷതകളെയും ഒന്നിച്ചു ചേര്‍ത്തിട്ടുള്ള എന്‍97 ഇ90ന് ശേഷമുള്ള കമ്യൂണിക്കേറ്റര്‍ ആയും കണക്കാക്കാം. നോക്കിയയുടെ വൈസ് പ്രസിഡന്റ് ജോനാസ് ജ്യൂസ്‌റ്റ് അഭിപ്രായപ്പെട്ടപോലെ ഡോസ്‌ക്‌ടോപ്പില്‍നിന്ന് ലാപ്‌ടോപിലേക്കും പിന്നെ കീശയിലൊതുങ്ങുന്ന ഉപകരണത്തിലേക്കുമുള്ള കമ്പ്യൂട്ടറുകളുടെ പ്രയാണമാണ് എന്‍97 ലൂടെ സാധ്യമായിരിക്കുന്നത്. അതായത് കീശയിലിട്ടു നടക്കാവുന്ന കമ്പ്യൂട്ടറായിത്തന്നെയാണ് നോക്കിയ എന്‍97 നെ കാണുന്നത്.
32 ജിബി സംഭരണശേഷിയുമായാണ് എന്‍ 97 രംഗപ്രവേശം ചെയ്യുന്നത്. 48 ജി ബി വരെ സംഭരണശേഷി വര്‍ധിപ്പിക്കാം. അസിസ്റ്റഡ് ജി.പി.എസ്, എഫ് എം റേഡിയോ, വൈഫൈ സംവിധാനങ്ങളുമുണ്ട്. 5 മെഗാപിക്‌സല്‍ കാമറയുള്‍പ്പടെ രണ്ട് കാമറകളാണുണ്ടാവുക. ഡ്യുവല്‍ എല്‍ ഇ ഡി ഫ്‌ളാഷ്, കാള്‍സീസ് ലെന്‍സ് എന്നിവയും എന്‍97 ന്റെ പ്രത്യേകതകളാണ്. ഫേസ്‌ബുക്ക്, മൈ സ്‌പേസ്, ട്വിറ്റര്‍, വെബ്‌സൈറ്റ്‌സ് എന്നിവയിലേക്കും ഓണ്‍ലൈന്‍ കണ്ടന്റുകളിലേക്കും എളുപ്പത്തില്‍ എത്താവുന്ന സംവിധാനവുമുണ്ടാകും. 2009ന്റെ തുടക്കത്തില്‍തന്നെ എന്‍97 വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നോക്കിയ കൈക്കെണ്ടിട്ടുള്ളത്.

No comments:
Post a Comment