ഏറെ നാളെത്ത കാത്തിരിപ്പിനൊടുവില്‍ സോണി എറിക്‌സണ്‍ എക്‌സ്‌പീരിയ മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. എക്‌സ്‌പീരിയ എക്‌സ്1 എന്ന പേരിലുള്ള ഈ ഫോണ്‍ വെബ് കമ്യൂണിക്കേഷന്റെയും മള്‍ട്ടിമീഡിയ എക്‌സ്‌പീരിയന്‍സിന്റെയും വേറിട്ട അനുഭൂതിയാകും ഇത് സമ്മാനിക്കുകയെന്ന് സോണി എറിക്‌സണ്‍ ഉറപ്പുനല്‍കുന്നു.ആര്‍ക് സ്ലൈഡിംഗ് ഡിസൈനിലുള്ള എക്‌സ്‌പിരിയ എക്‌സ്1ല്‍ ഉപഭോക്താവിന് ഇഷ്ടാനുസരണം മാറ്റാനാകുന്ന ഒന്‍പതു പാനലുകല്‍ കൂടി ലഭ്യമാകും. മെറ്റല്‍ ഫിനിഷിലുള്ള ഈ ഹാന്‍ഡ് സെറ്റില്‍ 3 ഇഞ്ച് ഡിസ്‌പ്ലയാണുള്ളത്. ഫുള്‍ സൈസ് ക്വര്‍ട്ടി കീബോര്‍ഡ്, 4 വേ ഓപ്‌ഷണല്‍ ജോയ്‌സ്‌റ്റിക് എന്നിവയുമുണ്ട്. വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് എക്‌സപീരിയ എക്‌സ്1 ല്‍ ഉപയോഗിച്ചിരിക്കുന്നത്.ടച്ച് സ്‌ക്രീന്‍ സംവിധാനവും എക്‌സ്‌പീരിയ എക്‌സ് വണ്‍ നല്‍കുന്നുണ്ട്. ഹൈ സ്‌പീഡ് എച്ച് എസ് ഡി പി എ/ എച്ച് എസ് യു പി എ, എ-ജി പി എസ്, വൈഫൈ എന്നിവയും എക്‌സ്‌പീരിയയുടെ പ്രത്യേകതകളാണ്. എക്‌സ്‌പാന്‍ഡബിള്‍ മെമ്മറി, വോയിസ് ഡയലിംഗ് സംവിധാനം, 3.2 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് കാമറ എന്നിവയുമുണ്ട്. കാമറയോടൊപ്പമുള്ള ഫോട്ടോലൈറ്റ് സവിശേഷത വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനു സഹായിക്കും. ഒരു കാംകോഡര്‍ ആയി പ്രവര്‍ത്തിപ്പിക്കാം എന്ന പ്രത്യേകതയും എക്‌സ്‌പീരിയ എക്‌സ്1 ന് ഉണ്ട്.എഫ് എം റേഡിയോ, മള്‍ട്ടിപ്പിള്‍ വീഡിയോ പ്ലെയര്‍, മ്യൂസിക് ലൈബ്രറി എന്നിവയുമുള്ള എക്‌സ്‌പീരിയ എക്‌സ്1 ന്റെ ഇന്ത്യന്‍ വില 44500 രുപയാണ്. തിരഞ്ഞെടുത്ത വില്‍പനശാലകളില്‍ എക്‌സ്‌പീരിയ ലഭിക്കും.
Sunday, 30 November 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment