12.1 ഇഞ്ച് മോണിട്ടറുമായി അസ്യൂസ്‌ടെക് തങ്ങളുടെ പുതിയ അള്‍ട്ര പോര്‍ട്ടബിള്‍ നോട്ട്‌ബുക്ക് പുറത്തിറക്കി. അസ്യൂസ് എന്‍ 20എ എന്ന ഈ നോട്ട്‌ബുക്ക് ഒട്ടേറെ സവിശേഷതകളുള്ളതാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ബിസിനസ്സ്, പെഴ്‌സണല്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ N20A ആള്‍ടെക് ലാന്‍സിംഗ് സൗണ്ട് സിസ്‌റ്റമാണ് ഉപയോഗിക്കുന്നത്. ഇത് ശബ്ദത്തിന്റെ ഉയര്‍ന്ന നിലവാരവും വ്യക്തതയും പ്രധാനം ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൊടിയെയും ഈര്‍പ്പത്തെയും തടയുന്ന കവചത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന eSATA ഹാര്‍ഡ് ഡിസ്‌കും എന്‍20എ യുടെ പ്രത്യേകതയാണ്.അസ്യൂസിന്റെ ഈ എന്‍ സീരീസ് നോട്ട്‌ബുക്കില്‍ ചില സാങ്കേതിക വിദ്യകള്‍ അവര്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിലുപയോഗിച്ചിട്ടുള്ള പോറലേല്‍ക്കാത്ത പാനല്‍ കാലപ്പഴക്കത്തിലും നോട്ട്‌ബുക്കിന്റെ പുതുമ നിലനിര്‍ത്തുന്നു. മുന്തിയ പ്രവര്‍ത്തനക്ഷമതക്കൊപ്പം തന്നെ രൂപകല്‍പനയിലെ വൈവിധ്യവും നിലനിര്‍ത്താന്‍ അസ്യൂസ് എന്‍20എ യില്‍ ശ്രദ്ധിച്ചിട്ടുണ്ട്. സാങ്കേതികതയിലെ വൈവിധ്യവും സോഫ്‌റ്റ്‌വെയര്‍ പ്രത്യേകതകളും കൂടാതെ തന്നെ, ഉപയോഗ സമയത്ത് എറ്റവും ലളിതമാണെന്ന അനുഭവവും എന്‍20എ വാഗ്‌ദാനം ചെയ്യുന്നു. ഇതിനൊപ്പമുള്ള ബില്‍ട്ട് ഇന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വളരെ വേഗത്തില്‍ സിസ്റ്റം ബൂട്ട് ചെയ്യുന്നത് സാധ്യമാക്കുന്നു. ട്രൂ പ്രിന്റ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് റെക്കഗ്നിഷന്‍ സംവിധാനം എന്നിവയും എന്‍20എ യിലുണ്ട്.ഇന്റല്‍ സെന്‍ട്രിനോ 2 ഡ്യുവോ പ്രോസസര്‍,320 ജിബി സാറ്റാ ഹാര്‍ഡ് ഡിസ്‌ക്, 4 ജിബി ഡിഡിആര്‍2 മെമ്മറി, ഇന്റഗ്രേറ്റഡ് ഇന്റല്‍ ജിഎംഎ x4500HD ഗ്രാഫിക്‌സ് കാര്‍ഡ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. 3ജി, 3.5ജി മൊബൈല്‍ ബ്രോഡ്‌ബാന്റ് സപ്പോര്‍ട്ട് ചെയ്യുന്ന എന്‍20എ യില്‍ 1.3 മെഗാപിക്‌സല്‍ വെബ്‌കാമറ, 8 ഇന്‍ 1 മീഡിയ കാര്‍ഡ് റീഡര്‍, 3യു എസ് ബി പോര്‍ട്ടുകള്‍. ജിഗാബിറ്റ് ലാന്‍പോര്‍ട്ട്, ഇ സാറ്റാ പോര്‍ട്ട് തുടങ്ങിയ സവിശേഷതകളുമുണ്ട്.
Thursday, 13 November 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment