കാമറ ഫോണുകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍. ഹൈഎന്‍ഡ് ഫോണുകളില്‍ പലതും കാമറയെ വെല്ലുന്ന ഫോണ്‍ സംവിധാനവും ഫോണിനെ വെല്ലുന്ന കാമറ സംവിധാനവുമായാണ് പുറത്തിറങ്ങുന്നത്. ഇത്തരത്തിലൊന്നാണ് സോണി എറിക്സണ് ഈയിടെ അവതരിപ്പിച്ച സൈബര്‍ഷോട്ട്902. 20000 രൂപയോളം വില വരുന്ന ഈ ഫോണ്‍ സ്വന്തമാക്കാന്‍ ചെറുപ്പക്കാര്‍ മടി കാണിക്കുന്നുമില്ല.5 മെഗാപിക്സല്‍ കാമറയാണ് സി902 ന്റെ പ്രത്യേകത. കാമറയ്ക്ക് മാത്രമായി എട്ട് ടച്ച് കീകളാണുള്ളത്. ഓട്ടോ ഫോക്കസ്, ഇമേജ് സ്റ്റെബിലൈസര്‍, വിഡിയോ, ഫ്ളാഷ്, സെക്കന്‍ഡറി വീഡിയോ കാള്‍ കാമറ, പിക്ചര്‍ എഡിറ്റര്‍/ബ്ലോഗിങ് ഇങ്ങനെ പോകുന്നു ഇതിലെ കാമറയുടെ പ്രത്യേകതകള്‍. 3G നെറ്റ് വര്‍ക്കിംഗ് സംവിധാനമുള്ള ഇതില്‍ 160mb ഇന്റേണല്‍ മെമ്മറിയാണുള്ളതെങ്കിലും 8Gb വരെ അപ്ഗ്രേഡ് ചെയ്യുകയുമാവാം. ബാറ്ററിയുടെ കാര്യത്തിലാണ് മറ്റൊരു പ്രത്യേകത. സ്റ്റാന്റ്ബൈ 400 മണിക്കൂറും 9 മണിക്കൂര്‍ ടോക്ക് ടൈമുമാണ് സോണി എറിക്സണ് വാഗ്ദാനം ചെയ്യുന്നത്.107 ഗ്രാം ഭാരമാണ് C902 ന് ഉള്ളത്. ക്ലാസ്സ്10 GPRS സംവിധാനം 32-48 kbsp ല്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കും. ക്ലാസ്സ് 10 EDGE സംവിധാമത്തില് അത് 236.8 kbsp വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. HDSPA(3.6) Mbps 3G സംവിധാനമാണ് സൈബര്‍ഷോട്ട് 902ല്‍ ഉള്ളത്. ബ്ലൂടൂത്ത് സംവിധാനമുണ്ടെങ്കിലും ഇന്‍ഫ്രാറെഡ് ഇതിലില്ല. WAP 2.0/HTML(നെറ്റ്ഫ്രണ്ട്) ബ്രൗസര്‍, ആര്‍എസ്എസ് റീഡര്‍, പുഷ് ഇ-മെയില്‍, ഇന്‍സ്റ്റന്റ മെസേജിംഗ് എന്നിവയും C902 ല്‍ ഉണ്ട്.ജാവ MIDP 2.0, എഫ്.എം റേഡിയോ, എം.പി ത്രി/എഎസി/എംപിഇജി4 പ്ലെയര്‍, ട്രാക്ക് ഐ.ഡി മ്യൂസിക് റെക്കഗ്നിഷന്‍, ബില്‍റ്റ് ഇന്‍ ഹാന്റ്സ് ഫ്രീ, വോയിസ് മെമ്മോ/ ഡയല് തുടങ്ങിയവയുള്ള സോണി എറിക്സണ് C902 സ്വിഫ്റ്റ് ബ്ലാക്ക്, ലൂഷ്യസ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
Thursday, 17 July 2008
Subscribe to:
Post Comments (Atom)

1 comment:
ഇന്നാ ഇവിടെ വരാനൊത്തത്,
നന്ദി.
ഇ-വിവരങ്ങളറിയാനിനിയുമെത്താം.
Post a Comment