ഏറെനാള്‍ കാത്തിരുന്ന ആറ്റം പ്രോസസറുമായി എം എസ് ഐ വിന്‍ഡ് നോട്ട്‌ബുക്ക് വിപണിയിലെത്തി. അള്‍ട്ര മൊബൈല്‍ ശ്രേണിയിലെ ആദ്യ 10 ഇഞ്ച് സ്‌ക്രീന്‍ നോട്ട്‌ബുക്കാണ് എം എസ് ഐ വിന്‍ഡ് നോട്ട്‌ബുക്ക്. ഫുള്‍ സൈസ് കീബോഡിനേക്കാള്‍ 20 ശതമാനം മാത്രം വലിപ്പക്കുറവുള്ള കീബോഡുമായി വിപണിയിലെത്തിയിരിക്കുന്ന എം എസ് ഐക്ക് വന്‍ വരവേല്‍പ്പാണ് അല്‍ട്ര മൊബൈല്‍ പിസികള്‍ക്കിടയില്‍ ലഭിക്കുന്നത്.ഇന്റല്‍ ആറ്റം 1.6GHz പ്രോസസര്‍, ഇന്റല്‍ 945 ചിപ്‌സെറ്റ് മെയിന്‍ബോഡ്, 1 ജി.ബി ഡി ഡി ആര്‍2 റാം, 80 ജി ബി സാറ്റാ ഹാര്‍ഡ് ഡിസ്‌ക്, 4 ഇന്‍ 1 കാര്‍ഡ് റിഡര്‍, വൈഫൈ, ഹൈ റെസലൂഷന്‍ വെബ്‌കാം, സ്റ്റീരിയോ സ്‌പീക്കേഴ്‌സ്, ടച്ച് പാഡ് എന്നിവയാണ് എം എസ് ഐയുടെ സ്‌പെസിഫിക്കേഷന്‍. 3സെല്‍ ബാറ്ററിയുള്‍പ്പടെ ഇതിന് 1 കിലോഗ്രാം മാത്രമാണ് ഭാരം. സൂസി ലിനക്‌സ്, വിന്‍ഡോസ് എക്‌സ്‌പി ഓപ്പറേറ്റ്‌ംഗ് സിസ്റ്റവുമായി ഇവ കേരള വിപണിയില്‍ ലഭ്യമാണ്. 26 സെന്റിമീറ്റര്‍ നീളവും 18 സെന്റിമീറ്റര്‍ വീതിയും മാത്രമാണ് ഇത്‌ിന്റെ ഫ്രെയിമിനുള്ളത്. അതോടൊപ്പം കീകള്‍ തമ്മിലുള്ള അകലവും 54 എം എം ടച്ച്‌പാഡും ഉപയോഗം എളുപ്പമാക്കുന്നു. ഇതിലെ എല്‍ ഇ ഡി പവര്‍ സേവിംഗ് ബാക്ക്‌ലൈറ്റ് സാങ്കേതികത സ്‌ക്രീനിന് കൂടുതല്‍ വ്യക്തതയും പ്രകാശവും നല്‍കുന്നു. ഇതിന്റെ വളരെ കുറഞ്ഞ അളവിലുള്ള ഊര്‍ജ ഉപയോഗം കൂടുതല്‍ സമയം സിസ്‌റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് ഉതകും.മറ്റ് അള്‍ട്ര മൊബൈല്‍ നോട്ട് ബുക്കുകളില്‍ നിന്ന് വ്യത്യസ്‌തമായി, ഇതിന്റെ സ്‌ക്രീന്‍ 10 ഇഞ്ച് അണെന്നതിനാല്‍ ബ്രൗസിംഗ് വേളകളില്‍ വെബ് പേജുകള്‍ പൂര്‍ണമായും ഇതില്‍ ഡിസിപ്ലെ ചെയ്യപ്പെടും എന്ന പ്രത്യേകതയും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, എം എസ്‌് ഐ വിന്‍ഡില്‍ ഒപ്‌ടിക്കല്‍ ഡ്രൈവില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഇതിന്റെ വില 26500 രൂപയാണ്. എം എസ് ഐ ഡീലര്‍മാരില്‍ നിന്ന് വിന്‍ഡ് നോട്ട്‌ബുക്ക് വാങ്ങാനാകും.
Sunday, 17 August 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment