ഒടുവില്‍ ഒരു വാട്ടര്‍പ്രൂഫ് പി.സി കൂടി. അള്‍ട്ര മൊബൈല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശ്രേണിയില്‍പെടുന്ന പാനസോണിക്കിന്റെ സി.എഫ്-യു1 ടഫ്‌ബുക്കാണ് ഈ പ്രത്യേകതയുമായി എത്തിയിരിക്കുന്നത്.അവതരണവേളയില്‍ അവര്‍ ഈ ലാപ്‌ടോപ്പില്‍ വെള്ളമൊഴിച്ച് കാട്ടുകയും ചെയ്‌തു. അതുപോലെ, ഒരു മീറ്റര്‍ പൊക്കത്തില്‍ നിന്ന് നിലത്തുവീണാലും ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന് ഒന്നും സംഭവിക്കില്ലെന്നാണ് പാനസോണിക്കിന്റെ വാദം. ഇന്റലിന്റെ ലോ എനര്‍ജി പ്രോസസറായ ആറ്റം ആണ് ഇതില്‍ ഉപോയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
1ജി.ബി റാമും 16 ജി.ബി ഹാര്‍ഡ് ഡ്രൈവുമാണ് ഇതിലുള്ളത്. 7 ഇഞ്ച് ടച്ച് സ്‌ക്രീനും ക്വര്‍ട്ടി കീ ബോഡും ഇതിനെ മറ്റു യു.എം.പി.സികളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നു. ബാര്‍കോഡ്/ ആര്‍ എഫ് ഐ ഡി റീഡര്‍, 2 മെഗാപിക്‌സല്‍ കാമറ, വൈഫൈ, ബ്ലൂടൂത്ത്,3ജി സപ്പോര്‍ട്ട് ഒക്കെയുള്ള ഈ ടഫ്‌ബുക്ക് വിന്‍ഡോസ് എക്‌സ്‌പി, വിന്‍ഡോസ് വിസ്‌ത ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
Tuesday, 1 July 2008
വെള്ളമൊഴിക്കാം ഈ പി.സിയില്‍
10 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് പറയുന്ന സി എഫ്‌്-യു1 ഫാനില്ലാത്തതാണെന്ന പ്രത്യേകതയുമുണ്ട്. ആഗസ്‌തോടെ ഈ ടഫ്‌ബുക്ക് ആഗോള വിപണിയിലെത്തിക്കാനാണ് പാനസോണിക് ലക്ഷ്യമിട്ടിരിക്കുന്നത്.
Subscribe to:
Post Comments (Atom)

No comments:
Post a Comment