Monday, 31 March 2008

അള്ട്ര വൈഡ് ബാന്ഡ്

വയര്ലെസ്സ് സാന്കെതികതയുടെ ലോകത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കാന് ഒരുങ്ങുകയാണ്. അള്ട്ര വൈഡ് ബാന്ഡ്. നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യക്കും പകരം വയ്ക്കാവുന്ന യു.ഡബ്ലിയു. ബി ആയിരിക്കും നാളെയുടെ സാന്കെതികത എന്നാണ് കരുതപ്പെടുന്നത്. വയര് ലെസ്സ് സ്പോട്ടുകള് കൂണുകള് പോലെയാണ് മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും അവിടെയെല്ലാം വയറുകള് കാണനകുമെന്നത് രസകരമായ് മറ്റൊരു കാര്യം. പി.സിയെ മോനിറ്റരുമായി ബന്ധിപ്പിച്ചിരിക്കുന്ന വയറുകള്, പ്രിന്റര്, സ്കാന്നര് , ഹെഡ് സെറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന വയറുകള്... അങ്ങനെ വയര് ലെസ്സ് മേഘലയില് തന്നെ വയറുകളുടെ പ്രളയം യു.ഡബ്ലിയു. ബി എന്ന റേഡിയോ സിഗ്നല് രംഗപ്രവേശം ചെയ്യുംബോഴേക്കും വയരുകളൊക്കെ പൂര്ണമായും ഒഴിവാക്കാനകുമെന്നതിന്റെ സൂചനകള് വിവിധ കമ്പനികള് നല്കി കഴിഞ്ഞു.
യു.ഡബ്ലിയു. ബി പുതിയൊരു സാങ്കേതിക വിദ്യയൊന്നുമല്ല. സൈനിക ആവശ്യങ്ങള്ക്കും റഡാറുകളുടെ ഉപയോഗത്തിനുമായി 1960 കളുടെ അന്ത്യത്തില് വികസിപ്പിചെടുതതാണ് ഇത്. iതുവരെ സൈനിക ആവശ്യങ്ങള്ക്ക് മാത്രം ഉപയോഗിച്ചിരുന്നത് ഇപ്പോള് പൊതു ആവശ്യത്തിനും ചെറിയൊരു അളവില് ഉപയോഗിക്കാമെന്ന് വന്നതോടെയാണ് ഡിജിറ്റല് ലോകത്ത് ഇതിന്റെ സാധ്യതകള്‍ പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്.
വിശാലമായൊരു സ്പെക്ട്രത്തില് ചെറിയ പള്സുകളിലായി ഡാറ്റ വയര് ലെസ്സ് കമ്യൂണികേഷന്‍ വിദ്യ ആണ് അള്ട്ര വൈഡ് ബാന്ഡ് . ഒരു സിംഗിള് ഫ്രീക്വേന്സി അല്ല ഇത് ഉപയോഗിക്കുന്നത് എന്നതിനാല് ഇതിന്റെ ഗുണങ്ങളും കൂടുതലാണ്. ഇതില് ഒരേസമയം നിരവധി ചാന്നലുകളിലൂടെയാണ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം ഇതില് എളുപ്പമാകുന്നു. അതുപോലെ മറ്റു ആപ്ലികാശനുകള് ഉപയോഗിക്കുന്ന ഫ്രീക്വന്സ്യകളെ പന്കുവക്കാനും ഇതിന് സാധിക്കും. എങ്കിലും ഇതിന്റെ ഡാറ്റ കൈമാറ്റം ചെറിയ സമയതെക്കയതിനാല് മറ്റു ഫ്റീക്വന്‍സികളുമായി കൂടിക്കുഴയുകയുമില്ല.
സെക്കണ്ടില് ഒരു ജി.ബി വരെയുള്ള ഡാറ്റ ട്രാന്സ്മിഷന് സാധ്യമാക്കാന് ഇതിന് കഴിയും. അതുകൊണ്ടുതന്നെ വീട് ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ കംമുനികശന് അനുയോജ്യമാണ് ഇതെന്ന് കരുതപ്പെടുന്നു. ഒരു യു.ഡബ്ലിയു. ബി ഉപകരണം കൊണ്ടുതന്നെ ഹൈ സ്പീഡ് ഇന്റര്നെറ്റ് , വീഡിയോ സ്ട്രീമിംഗ് , ഫോണ് തുടങ്ങിയവ സപ്പോര്ട്ട് ചെയ്യാനാകും.
ചെറിയ ദൂര പരിധിയിലെ വയര് ലെസ്സ് മള്‍ടിമീഡിയ നെററ്വര്‍കിങില്‍ വന് സാധ്യതകളാണ് ഇത് തുറന്നിടുന്നത്. വളരെ ചെറിയ പവര് ഉപയോഗിച്ചു തന്നെ ഇലക്ട്രോണിക് ഉപകരണങ്ങള് കമ്പ്യൂട്ടര് അനുബന്ധ ഉപകരണങ്ങള് ഫോണ് എന്നിവയിലെ ഡാറ്റ കൈമാറ്റം ഇത് സാധ്യമാക്കിയേക്കും. ഡാറ്റ കൈമാറ്റം സാധ്യമാകുന്നത് പൂര്ണമായും വയരുകളെ ഒഴിവാക്കി കൊണ്ടുമായിരിക്കും.
യു.ഡബ്ലിയു. ബിയെ പൊതുജനങ്ങളിലെക്ക് എത്തിക്കാന് നിരവധി കമ്പനികള് ശ്രമം തുടങ്ങി കഴിഞ്ഞു. എക്സ്ട്രീം, ഇന്റല്, ലൂസേന്ട്ട്, . ടി. ആണ്ട്. ടി എന്നിവര് യു.ഡബ്ലിയു. ബി ഉപകരണങ്ങള് വികസിപ്പിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമായികഴിഞ്ഞാല്‍ വയര് ലെസ്സ് ലോകമെന്നത് കുറച്ചുകൂടി വിശാലമാകും

1 comment:

Anonymous said...

നന്നായി. കൂടുതല്‍ വിശദമാക്കാമായിരുന്നു.