Thursday, 5 June 2008

വേഗമേറിയ ഡി.വി.ഡി റൈറ്റര്‍

ഡി.വി.ഡി റൈറ്ററുകള്‍ വിപണിയില്‍ ഏറെയുണ്ടെങ്കിലും വേഗതയേറിയ റൈറ്റര്‍ എന്ന അവകാശവാദവുമായി സാംസങ്‌ പുറത്തിറക്കിയ ഡി.വി.ഡി ബേണറിന്‌ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്‌. സാംസങ്‌ സൂപ്പര്‍ റൈറ്റ്‌ മാസ്റ്റര്‍ SH-S 223 ആണ്‌ ഈ ബേണര്‍. വിപണിയില്‍ ലഭിക്കുന്നതില്‍ ഏറ്റവും വേഗതയേറിയ ഡി.വി.ഡി ബേണറാണ്‌ ഇതെന്ന്‌ സാംസങ്‌ അവകാശപ്പെടുന്നുണ്ട്‌.എല്ലാ ഡി.വി.ഡി ഫോര്‍മാറ്റുകള്‍ക്കും അനുയോജ്യമായ സൂപ്പര്‍ റൈറ്റ്‌ മാസ്റ്റര്‍ SH-S 223 ന്റെ ബേണ്‍ സ്‌പീഡ്‌ DVD RW മീഡിയയില്‍ 22x, DVD RAM ല്‍ 12x, DVD+R ഡ്യുവല്‍ ലെയറില്‍ 16x, DVD-R ഡ്യുവല്‍ ലെയറില്‍ 12x, DVD+RW ല്‍ 8x, DVD-RW ല്‍ 6x എന്നിങ്ങനെയാണ്‌. അതിവേഗ ബേണിംഗിലാണെങ്കില്‍ 16x ഡിസികുകളില്‍ 22x സ്‌പീഡിലും 8x മീഡിയയില്‍ 12x സ്‌പീഡിലും റൈറ്റ്‌ ചെയ്യാനാകും. സാറ്റ കണക്ടിവിറ്റിയാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. 4.7 ജി.ബി ഡി.വി.ഡി ഡിസ്‌കില്‍ 4 മിനിറ്റും 26 സെക്കന്റും കോണ്ട്‌ സൂപ്പര്‍ റൈറ്റ്‌ മാസ്റ്റര്‍ SH-S 223 ഉപയോഗിച്ച്‌ പൂര്‍ണമായും റൈറ്റ്‌ ചെയ്യാനാകും.ഇവ കൂടാതെ മറ്റു ചില സവിശേഷതകളും കൂടി സൂപ്പര്‍ റൈറ്റ്‌ മാസ്റ്റര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. സ്‌പീഡ്‌ അഡ്‌ജസ്റ്റ്‌മെന്റ്‌ ടെക്‌നോളജി, ടില്‍റ്റ്‌ ആക്‌ച്വേറ്റര്‍ കോംപന്‍സേഷന്‍, ഡബിള്‍ ഓപ്‌ടിമം പവര്‍ കണ്‍ട്രോള്‍, ബഫര്‍ അണ്ടര്‍ റണ്‍ഫ്രീ ടെക്‌നോളജി, മാജിക്‌ സ്‌പീഡ്‌, ഓട്ടോമാറ്റിക്‌ ബാള്‍ ബാലന്‍സിങ്‌ സിസ്‌റ്റം എന്നിവയാണവ. സാംസങ്‌ സൂപ്പര്‍ റൈറ്റ്‌ മാസ്റ്റര്‍ SH-S223 ന്റെ കൊച്ചിയിലെ വില 1300 രൂപയാണ്‌.