സാങ്കേതികതയും സ്റ്റൈലും ഒത്തു ചേര്‍ന്നപ്പോള്‍ അത് മോട്ടോറോളയുടെ 'ഓറ'യായി. ഒരു ഡിസൈനര്‍ ഫോണിനായി കാത്തിരുന്നവരുടെ ആകാംക്ഷക്ക് വിരാമമായാണ് ഈ സ്റ്റൈലന്‍ ഫോണ്‍ എത്തുന്നത്. ഓറയുടെ ലോകത്തിലെ ആദ്യത്തെ പ്രദര്‍ശനം ഈയിടെ മുംബൈയില്‍ നടന്നു. മോട്ടോറോള ബ്രാന്റ് അംബാസിഡറും പ്രശസ്ത നടനുമായ അഭിഷേക് ബച്ചനാണ് ഫോണ്‍ പ്രദര്‍ശിപ്പിച്ചത്.
ലക്ഷ്വറി വാച്ചുളുടെ രൂപകല്പനയോട് സാദൃശ്യമുള്ളതാണ് ഓറയുടെ രൂപകല്പനയും. 16ദശലക്ഷം നിറങ്ങളും വൃത്താകൃതിയിലുള്ള ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലെയും 300 ഡിപിഐ റെസല്യൂഷനുമുള്ള ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണാണ് ഓറയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഈ ലക്ഷ്വറി ഹാന്റ് സെറ്റിന്റെ പുറംചട്ട സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുള്ളതാണ്. ഇതിലുള്ള 62 കാരറ്റ് ഗ്രേഡ്1 ക്രിസ്റ്റല്‍ ലെന്‍സ് നിലവില്‍ ലഭ്യമായിട്ടുള്ള പോറലേല്ക്കാത്ത ഏറ്റവും നല്ല വസ്തുവാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഫിക്സഡ് ഫോക്കസോടെയുള്ള 2 മെഗാപിക്സല്‍ കാമറ, 2ജി.ബി ഓണ്‍ബോഡ് മെമ്മറി എന്നിവ മോട്ടോറോള ഓറയുടെ പ്രത്യേകതയാണ്.സ്റ്റീരിയോ ബ്ലൂടൂത്ത് 2.0, എഡിപി2, യുഎസ്ബി 2.0 എന്നിവ അതിവേഗത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കും. ഇതോടൊപ്പം സിംഫണി ബ്രൗസര്‍, ജിഎസ്എം 850/900/1800/1900 സപ്പോര്‍ട്ട്, ക്ലാസ്സ് 12 എഡ്ജ് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്. 7.3 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 400 മണിക്കൂര്‍ സ്റ്റാന്ഡ്ബൈയും നല്കാന് ബാറ്ററിക്കാവുമെന്നും മോട്ടോറോള അവകാശപ്പെടുന്നു. ഇവ കൂടാതെ മോട്ടോറോള ഫോണില്‍ സജ്ജമാക്കിയിരിക്കുന്ന ക്രിസ്റ്റല്‍ ടോക്ക് സംവിധാനം ശബ്ദ വ്യക്തതയും സംഗീത ശ്രവണത്തില്‍ പുതിയൊരു അനുഭവവും സമ്മാനിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഇതൊരു ലക്ഷ്വറി ഫോണാണെന്നതിനാല് ഇതിന്റെ വില സാധാരണക്കാരന് താങ്ങുന്നതിനുമപ്പുറമാണ്. മാര്‍ച്ച് പകുതിയോടെ ഓറ ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളില്‍ വില്പനക്കെത്തും.
Sunday, 8 March 2009
മോട്ടോറോളയുടെ ഓറ
Subscribe to:
Posts (Atom)
