ലോകപ്രശസ്ത മൊബൈല്‍ ഗെയിമായ ' ആന്‍ഗ്രി ബേഡ്‌സ് ' ഫേസ്ബുക്കിലേക്കുമെത്തുന്നു. ലോകത്തെമ്പാടുമായി 75 ദശലക്ഷം തവണയിലധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകൊിരിക്കുകയും ചെയ്യുന്ന ആന്‍ഗ്രി ബേഡ്‌സിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള ചേക്കേറല്‍ ഔന്നുരുമാസത്തിനുള്ളില്‍ തന്നെ സാധ്യമായേക്കും. പസില്‍ വീഡിയോ ഗെയിമായ ആന്‍ഗ്രി ബേഡ്‌സ് ഫിന്നിഷ് കമ്പനിയായ റോവിയോ മൊബൈല്‍ ആണ് പുറത്തിറക്കിയത്. 2009 ഡിസംബറില്‍ ആപ്പിള്‍ ഐ ഒ എസ്സിന് വേിയായിരുന്നു അത്. അന്നു മുതല്‍ക്ക് ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് 12 ദശലക്ഷത്തിലധികം പകര്‍പ്പുകളാണ് വിറ്റഴിക്കപ്പെട്ടത്. ഈയൊരു വിജയം ആന്‍ഗ്രി ബേഡ്‌സിന്റെ മറ്റ് ഉപകരണങ്ങളിലേക്കുള്ള പതിപ്പുകള്‍ വികസിപ്പിക്കാന്‍ റോവിയോ മൊബൈലിനെ പ്രേരിപ്പിച്ചു. അങ്ങനെ ഐഫോണില്‍ നിന്നും ഐപോഡിലേക്കും ടച്ച് സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിലേക്കും പിന്നീട് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളിലേക്കുമൊക്കെ ആന്‍ഗ്രി ബേഡ്‌സ് പറന്നിറങ്ങി. ഇതിന്റെ ജനപ്രിയത ഈ ഗെയിമിനെ പെഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കും ഗെയിം കണ്‍സോളുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ഉടനിത് വിന്‍ഡോസ് ഫോണ്‍7 ഉപകരണങ്ങിലും എത്തും. ഈ ഗെയിമിനെ പിന്തുണയ്ക്കുന്ന മറ്റുചില ഉള്ളടക്കങ്ങള്‍കൂടി റോവിയോ പുറത്തിറക്കുകയും ചെയ്തു. ആന്‍ഗ്രി ബേഡ്‌സുമായി ബന്ധപ്പെട്ട് ഒരു അനിമേറ്റഡ് ചലച്ചിത്ര നിര്‍മാണത്തിന് റോവിയോയും ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സും തമ്മില്‍ കരാറായിക്കഴിഞ്ഞു. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ച പന്നികളെ പക്ഷികള്‍ ഇല്ലായ്മ ചെയ്യുന്നതാണ് ഗെയിം. ഇതില്‍ പക്ഷിക്കൂട്ടങ്ങളുടെ നിയന്ത്രണമാണ് കളിക്കാരനുള്ളത്. വിവിധ തരത്തിലുള്ള പക്ഷികളെയാണ് ഈ ഗെയിമില്‍ ഉപയോഗിച്ചിട്ടുള്ളത്. മറ്റു പ്ലാറ്റ്‌ഫോമുകളിലുള്ള ആന്‍ഗ്രി ബേഡ്‌സ് അനുഭവമായിരിക്കില്ല ഫേസ്ബുക്കിലേതെന്ന് റോവിയോ സ്റ്റുഡിയോ തലവന്‍ മൈക്കേല്‍ ഹെഡ് വ്യക്തമാക്കുന്നു. അതുപോലെ പന്നികള്‍ക്ക് ഗെയിമില്‍ കൂടുതല്‍ പ്രധാനപ്പെട്ട റോളുാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടു്.
Friday, 11 March 2011
Subscribe to:
Post Comments (Atom)

No comments:
Post a Comment