Thursday, 17 July 2008

5എം പി കാമറയുമായി സി 902

കാമറ ഫോണുകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്‌ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍. ഹൈഎന്‍ഡ്‌ ഫോണുകളില്‍ പലതും കാമറയെ വെല്ലുന്ന ഫോണ്‍ സംവിധാനവും ഫോണിനെ വെല്ലുന്ന കാമറ സംവിധാനവുമായാണ്‌ പുറത്തിറങ്ങുന്നത്‌. ഇത്തരത്തിലൊന്നാണ്‌ സോണി എറിക്‌സണ്‍ ഈയിടെ അവതരിപ്പിച്ച സൈബര്‍ഷോട്ട്‌902. 20000 രൂപയോളം വില വരുന്ന ഈ ഫോണ്‍ സ്വന്തമാക്കാന്‍ ചെറുപ്പക്കാര്‍ മടി കാണിക്കുന്നുമില്ല.5 മെഗാപിക്‌സല്‍ കാമറയാണ്‌ സി902 ന്റെ പ്രത്യേകത. കാമറയ്‌ക്ക്‌ മാത്രമായി എട്ട്‌ ടച്ച്‌ കീകളാണുള്ളത്‌. ഓട്ടോ ഫോക്കസ്‌, ഇമേജ്‌ സ്‌റ്റെബിലൈസര്‍, വിഡിയോ, ഫ്‌ളാഷ്‌, സെക്കന്‍ഡറി വീഡിയോ കാള്‍ കാമറ, പിക്‌ചര്‍ എഡിറ്റര്‍/ബ്ലോഗിങ്‌ ഇങ്ങനെ പോകുന്നു ഇതിലെ കാമറയുടെ പ്രത്യേകതകള്‍. 3G നെറ്റ്‌ വര്‍ക്കിംഗ്‌ സംവിധാനമുള്ള ഇതില്‍ 160mb ഇന്റേണല്‍ മെമ്മറിയാണുള്ളതെങ്കിലും 8Gb വരെ അപ്‌ഗ്രേഡ്‌ ചെയ്യുകയുമാവാം. ബാറ്ററിയുടെ കാര്യത്തിലാണ്‌ മറ്റൊരു പ്രത്യേകത. സ്റ്റാന്റ്‌ബൈ 400 മണിക്കൂറും 9 മണിക്കൂര്‍ ടോക്ക്‌ ടൈമുമാണ്‌ സോണി എറിക്‌സണ്‍ വാഗ്‌ദാനം ചെയ്യുന്നത്‌.107 ഗ്രാം ഭാരമാണ്‌ C902 ന്‌ ഉള്ളത്‌. ക്ലാസ്സ്‌10 GPRS സംവിധാനം 32-48 kbsp ല്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കും. ക്ലാസ്സ്‌ 10 EDGE സംവിധാമത്തില്‍ അത്‌ 236.8 kbsp വരെയാണ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്‌. HDSPA(3.6) Mbps 3G സംവിധാനമാണ്‌ സൈബര്‍ഷോട്ട്‌ 902ല്‍ ഉള്ളത്‌. ബ്ലൂടൂത്ത്‌ സംവിധാനമുണ്ടെങ്കിലും ഇന്‍ഫ്രാറെഡ്‌ ഇതിലില്ല. WAP 2.0/HTML(നെറ്റ്‌ഫ്രണ്ട്‌) ബ്രൗസര്‍, ആര്‍എസ്‌എസ്‌ റീഡര്‍, പുഷ്‌ ഇ-മെയില്‍, ഇന്‍സ്റ്റന്റ മെസേജിംഗ്‌ എന്നിവയും C902 ല്‍ ഉണ്ട്‌.ജാവ MIDP 2.0, എഫ്‌.എം റേഡിയോ, എം.പി ത്രി/എഎസി/എംപിഇജി4 പ്ലെയര്‍, ട്രാക്ക്‌ ഐ.ഡി മ്യൂസിക്‌ റെക്കഗ്നിഷന്‍, ബില്‍റ്റ്‌ ഇന്‍ ഹാന്റ്‌സ്‌ ഫ്രീ, വോയിസ്‌ മെമ്മോ/ ഡയല്‍ തുടങ്ങിയവയുള്ള സോണി എറിക്‌സണ്‍ C902 സ്വിഫ്‌റ്റ്‌ ബ്ലാക്ക്‌, ലൂഷ്യസ്‌ റെഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌.

Wednesday, 9 July 2008

ഓംനിയ വരുന്നു

ആപ്പിളിന്റെ ഐഫോണ്‍ വന്‍ ഹിറ്റായിക്കഴിഞ്ഞപ്പോള്‍ ഐഫോണിലെ എല്ലാ സവിശേഷതകളുമുണ്ടെന്ന്‌ അവകാശപ്പെട്ട്‌ സാംസംഗും 3G ഫോണുമായി രംഗത്തു വരുന്നു. സിംഗപ്പൂരില്‍ നടന്ന ട്രേഡ്‌ ഷോയില്‍ സാംസംഗ്‌ അവതരിപ്പിച്ച ഓംനിയ സ്‌മാര്‍ട്ട്‌ ഫോണാണ്‌ വിപണിയിലെത്താന്‍ പോകുന്നത്‌. ഇതിന്‌ ഐഫോണിനെ വെല്ലാനാകുമോ എന്ന്‌ ഉടനറിയാം.നിലവിലുള്ള സാംസംഗ്‌ സ്‌മാര്‍ട്ട്‌ ഫോണിലില്ലാത്ത ഒട്ടേറെ സവിശേഷതകളായിരിക്കും ഓംനിയയിലുണ്ടാവുക. 3g വയര്‍ലെസ്‌ സംവിധാനത്തിനൊപ്പം ഡിജിറ്റല്‍ വീഡിയോ, ഓഡിയോ സംവിധാനവും ഓംനിയയില്‍ ഉണ്ടാകും. ജി.പി.എസ്‌, എഫ്‌.എം റേഡിയോ എന്നിവക്കൊപ്പം വൈഫൈ സംവിധാനവും ഓംനിയയില്‍ സാംസംഗ്‌ നല്‍കിയേക്കും.5 മെഗാപിക്‌സല്‍ കാമറയാകും ഇതിലുണ്ടാവുക.സാംസഗ്‌ മൊബൈല്‍ഫോണ്‍ ശ്രേണിയിലെ ആദ്യ ടച്ച്‌വിസ്‌ സംവിധാനമുള്ള ഫോണാകും ഓംനിയ. വിന്‍ഡോസ്‌ മൊബൈല്‍ 6.1 പ്രൊഫഷണലാണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. ഒപ്പേറ 9.5 ആണ്‌ ബ്രൗസര്‍. അതോടൊപ്പം ഐഫോണിലേതുപോലെ ഫോണ്‍ തിരിക്കുന്നതിനനുസരിച്ച്‌ സ്‌ക്രീനും തിരിയുന്ന സംവിധാനവും ഓംനിയയുലുണ്ടാവും.8ജി.ബി, 16ജി.ബി മെമ്മറിയിലാകും ഇത്‌ വിപണിയിലെത്തുക. എക്‌സ്‌റ്റേണല്‍ മെമ്മറി സ്ലോട്ടും ഉണ്ടാകും. ഫേസ്‌ റെക്കഗ്നിഷന്‍, സ്‌മൈല്‍ റെക്കഗ്നിഷന്‍ എന്നിവയും ഉണ്ടാകുമെന്ന്‌ സാംസംഗ്‌ അവകാശപ്പെടുന്നുണ്ട്‌. DivX, Xvid, H.263, H.264, WMV, MP4 ഫോര്‍മാറ്റുകളില്‍ വീഡിയോ റെക്കോഡിംഗും സാധ്യമാകും.ജൂണ്‍17ന്‌ സിംഗപ്പൂരിലെ കമ്യൂണിക്‌ ഏഷ്യ ട്രേഡ്‌ ഷോയില്‍ അവതരിപ്പിച്ച സാംസംഗ്‌ ഓംനിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യന്‍ വിപണിയില്‍ ഇത്‌ ജൂലൈ മാസത്തില്‍ എത്തിയേക്കും.

Saturday, 5 July 2008

അസ്യൂസ്‌ ലാംബോര്‍ഗിനി പി.ഡി.എ

ലാംബോര്‍ഗിനി ശ്രേണിയിലെ നോട്ട്‌ബുക്കുകള്‍ക്ക്‌ പിന്നാലെ ഉന്നത ശ്രേണിയിലെ പി.ഡി. യും പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ അസ്യൂസ്‌ പുറത്തിറക്കിക്കഴിഞ്ഞു. അസ്യൂസ്‌ ലാംബോര്‍ഗിനി സെഡ്‌ എക്‌സ്‌ വണ്‍ പി.ഡി., സാങ്കേതികോന്നതികൊണ്ടും രൂപകല്‍പനകൊണ്ടും മറ്റു പി.ഡി.എകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു.കാര്‍ബണ്‍ ഫൈബര്‍കൊണ്ടുള്ള പുറംചട്ടയും കാമറ ഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സ്റ്റെയിന്‍ലെസ്‌ കെയ്‌സും ഒരു സ്വിസ്സ്‌ വാച്ചിന്റെ ഭംഗിയാണ്‌ നല്‍കുന്നത്‌. ഇതൊക്കെയാണെങ്കിലും ബാറ്ററി ഉള്‍പ്പടെ വെറും 119 ഗ്രാം ഭാരം മാത്രമാണ്‌ ലാംബോര്‍ഗിനി സെഡ്‌ എക്‌സ്‌ വണ്ണിനുള്ളത്‌.

വിന്‍ഡോസ്‌ മൊബൈല്‍ 6.1 പ്രൊഫഷണല്‍ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. HSDPA 3.6 Mbps, UMTS 850/1900/2100 MHz, EDGE/GPRS/GSM 850/900/1800/ MHz, Class 10 നെറ്റ്‌ വര്‍ക്കുകള്‍ സപ്പോര്‍ട്ട്‌ ചെയ്യും. കറുത്ത നിറത്തിലുള്ള സുന്ദരന്‍ പി.ഡി. ഇന്‍ബില്‍ട്ട്‌ ജി.പി.എസ്‌ സംവിധാനമുള്ളതാണ്‌.2.8 ഇഞ്ച്‌ ടി.എഫ്‌.ടി എല്‍സിഡി സ്‌ക്രീനാണ്‌ ലാംബോര്‍ഗിനിക്കുള്ളത്‌.
2ജി സംവിധാനത്തില്‍ 2-3 മണിക്കൂറും 3ജിയില്‍ 4-5 മണിക്കൂറും ടോക്ക്‌ ടൈം ലഭിക്കുമെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സ്റ്റാന്റ്‌ബൈ ടൈം 150-200 മണിക്കൂര്‍ ലഭിക്കും.1100m ലിത്തിയം അയണ്‍ ബാറ്ററിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. WLAN 802.11b+g, USB v2.0, bluetooth 2.0+ EDR കണക്ടിവിറ്റിയാണ്‌ പി.ഡി.എയിലുള്ളത്‌. 256mb ഫ്‌ളാഷ്‌ മെമ്മറിയും 128mb എസ്‌.ഡി റാമും ഉണ്ട്‌.HTTP, WAP 2.0 ആണ്‌ ബ്രൗസര്‍. 3മെഗാ പിക്‌സല്‍ കാമറ, വീഡിയോ റെക്കോഡിംഗ്‌ എന്നിവയുമുണ്ട്‌.
ടാസ്‌ക്‌സ്‌, കലണ്ടര്‍, വോയിസ്‌ നോട്ട്‌സ്‌, ഫയല്‍ എക്‌സ്‌പോര്‍ട്ടര്‍, എംഎസ്‌ ഓഫീസ്‌, എംഎസ്‌എന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കൊപ്പം എനിടൈം ലോഞ്ചര്‍, അസ്യൂസ്‌ സിപ്‌, ബിസിനസ്‌ കാര്‍ഡ്‌ റെക്കഗ്നിഷന്‍, വോയിസ്‌ കമാന്‍ഡര്‍, യൂടൂബ്‌/ ഫ്‌്‌ളിക്കര്‍ അപ്‌ലോഡര്‍ നെറ്റ്‌വര്‍ക്ക്‌ ആട്ടോ കോണ്‍ഫിഗറേഷന്‍ തുടങ്ങിയ അസ്യൂസ്‌ ആപ്‌ളിക്കേഷനുകളും ലാംബോര്‍ഗിനി സെഡ്‌ എക്‌സ്‌ വണ്ണിലുണ്ട്‌.

Tuesday, 1 July 2008

വെള്ളമൊഴിക്കാം ഈ പി.സിയില്‍

ഒടുവില്‍ ഒരു വാട്ടര്‍പ്രൂഫ്‌ പി.സി കൂടി. അള്‍ട്ര മൊബൈല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശ്രേണിയില്‍പെടുന്ന പാനസോണിക്കിന്റെ സി.എഫ്‌-യു1 ടഫ്‌ബുക്കാണ്‌ ഈ പ്രത്യേകതയുമായി എത്തിയിരിക്കുന്നത്‌.അവതരണവേളയില്‍ അവര്‍ ഈ ലാപ്‌ടോപ്പില്‍ വെള്ളമൊഴിച്ച്‌ കാട്ടുകയും ചെയ്‌തു. അതുപോലെ, ഒരു മീറ്റര്‍ പൊക്കത്തില്‍ നിന്ന്‌ നിലത്തുവീണാലും ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്‌ ഒന്നും സംഭവിക്കില്ലെന്നാണ്‌ പാനസോണിക്കിന്റെ വാദം. ഇന്റലിന്റെ ലോ എനര്‍ജി പ്രോസസറായ ആറ്റം ആണ്‌ ഇതില്‍ ഉപോയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌.
1ജി.ബി റാമും 16 ജി.ബി ഹാര്‍ഡ്‌ ഡ്രൈവുമാണ്‌ ഇതിലുള്ളത്‌. 7 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീനും ക്വര്‍ട്ടി കീ ബോഡും ഇതിനെ മറ്റു യു.എം.പി.സികളില്‍ നിന്ന്‌ വ്യത്യസ്ഥമാക്കുന്നു. ബാര്‍കോഡ്‌/ ആര്‍ എഫ്‌ ഐ ഡി റീഡര്‍, 2 മെഗാപിക്‌സല്‍ കാമറ, വൈഫൈ, ബ്ലൂടൂത്ത്‌,3ജി സപ്പോര്‍ട്ട്‌ ഒക്കെയുള്ള ഈ ടഫ്‌ബുക്ക്‌ വിന്‍ഡോസ്‌ എക്‌സ്‌പി, വിന്‍ഡോസ്‌ വിസ്‌ത ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ ലഭ്യമാകുമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു.

10 മണിക്കൂര്‍ ബാറ്ററി ലൈഫ്‌ കിട്ടുമെന്ന്‌ പറയുന്ന സി എഫ്‌്‌-യു1 ഫാനില്ലാത്തതാണെന്ന പ്രത്യേകതയുമുണ്ട്‌. ആഗസ്‌തോടെ ഈ ടഫ്‌ബുക്ക്‌ ആഗോള വിപണിയിലെത്തിക്കാനാണ്‌ പാനസോണിക്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.