ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ പ്രീമിയം എക്‌സ് സീരീസ്, മൊബൈല്‍ ഒാപ്‌ടിമം ക്യു സീരീസ്, മെയിന്‍സ്‌ട്രീം ആര്‍ സീരീസ് നോട്ട്‌ബുക്കുകള്‍ സാംസങ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. നോട്ട്‌ബുക്ക്, അള്‍ട്ര മൊബൈല്‍ ശ്രേണിയിലെ പുതിയ അവതാരങ്ങളാണിവ. പ്രവര്‍ത്തമക്ഷമതയെ ഒട്ടും അവഗണിക്കാതെ, ഡിസൈനിലും പോര്‍ട്ടബിലിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ് എക്‌സ് സീരീസ് നോട്ട്‌ബുക്കുകള്‍. 13.3 ഇഞ്ച് എക്‌സ്360,14.1 ഇഞ്ച് എക്‌സ്460 നോട്ട്‌ബുക്കുകളില്‍ ഇന്റല്‍ സെന്‍ട്രിനോ 2 പ്രോസസര്‍ സാങ്കേതികതയിലുള്ള കോര്‍ 2 ഡ്യുവോ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഇന്റലിന്റെ പുതിയ വയര്‍ലെസ് ലാന്‍ ( 802.11n) സംവിധാനവുമുണ്ട്. മെഗ്നീഷ്യം അലോയ് ചേസിസ് ആണെന്നതിനാല്‍ ഭാരം വളരെ കുറവുമാണ്. എക്‌സ്360ലും എക്‌സ്460ലും ഉപയോഗിച്ചിരിക്കുന്നത് സാംസങിന്റെ 300 നിറ്റ്‌സ് സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലെയാണ്. ഇത് പകല്‍ വെളിച്ചത്തിലും വ്യക്തമായ ഡിസ്‌പ്ലെ സാധ്യമാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എസ്‌ക്360 1,15,014 രുപക്കും എക്‌സ്460 80,614 രുപക്കുമാണ് വിപണിയില്‍ ലഭ്യമാവുക. ഈ രണ്ട് നോട്ട് ബുക്കുകളിലും 1.3 എം പി വെബ് കാം, ബ്ലൂ ടൂത്ത് 2.0, എച്ച് ഡി എം ഐ, സില്‍വര്‍ നാനോ കീബോഡ് എന്നീ സവിശേഷതകളുമുണ്ട്.സാംസങ് എച്ച്‌ഡിടിവി, ഡെസ്‌ക്‌ടോപ്പ് മോണിട്ടറുകളിലെ സവിശേഷതകളടങ്ങിയതാണ് ക്യൂ, ആര്‍ സീരീസ് നോട്ട്‌ബുക്കുകളിലെ മോണിട്ടര്‍. അള്‍ട്ര പോര്‍ട്ടബിള്‍ ആയ Q310-ല്‍ 13.3 ഇഞ്ച് വൈഡ് എല്‍ സി ഡി ഡിസ്‌പ്ലെയാണുള്ളത്. ആര്‍610 നോട്ട്‌ബുക്കില്‍ ഹൈ ഡെഫിനിഷന്‍ സാധ്യമാകുന്ന 16 ഇഞ്ച് വൈഡ് എല്‍സിഡിയാണുള്ളത്. രണ്ടിലും 512 എംബി മെമ്മറിയും ഫുള്‍ സൈസ് ന്യൂമെറിക് കീബോര്‍ഡുമുണ്ട്. ഇന്റല്‍ സെന്‍ട്രിനോ മൊബൈല്‍ പ്രോസസറുകളാണിതില്‍. Q310 61,694 രൂപയ്‌ക്കും R സീരീസ് 34,604-62,339 വിലകളിലും വിപണിയില്‍ ലഭ്യമാണ്.ഇതുകൂടാതെ, 10.2 ഇഞ്ച് വൈഡ് എല്‍ഇഡി ഉള്ള NC10 നോട്ട്‌ബുക്കും സാംസങ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്റല്‍ N270 ആറ്റം പ്രോസസര്‍, 160 ജിബി ഹാര്‍ഡ് ഡ്രൈവ്, 3 ഇന്‍ 1 മള്‍ട്ടി മെമ്മറി സ്ലോട്ട്, ബ്ലൂ ടൂത്ത് 2.0+ ഇഡിആര്‍, ബില്‍ട്ട് ഇന്‍ 1.3 എംപി വെബ്‌കാം, 93% ഫുള്‍സൈസ് കീബോഡ് തുടങ്ങിയ സവിശേഷതകളാണ് ഇതിലുള്ളത്. ഇതിലുപയോഗിച്ചിരിക്കുന്ന സ്‌റ്റാന്‍ഡേഡ് 5200nMH ഹൈ കപ്പാസിറ്റി 6 സെല്‍ ലിത്തിയം ബാറ്ററി എട്ടു മണിക്കൂര്‍ വരെ ചാര്‍ജ് നല്‍കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. NC10 ന്റെ വില 28,477 രൂപയാണ്.
Thursday, 25 December 2008
Friday, 12 December 2008
പുതുവര്‍ഷത്തില്‍ എന്‍97 ഉം
ഐഫോണ്‍ കില്ലര്‍ എന്ന ഓമനപ്പേരുമായി നോക്കിയയുടെ എന്‍97 പുറത്തിറങ്ങുന്നു. ടച്ച് സ്‌ക്രീനും സ്ലൈഡ് ഔട്ട് ഫുള്‍ ക്വര്‍ട്ടി കീബോഡ് സവിശേതകളുമുള്ള നോക്കിയയുടെ ആദ്യ സ്‌മാര്‍ട്ട് ഫോണായിരിക്കുമിത്. നോക്കിയ5800ന് ശേഷം നോക്കിയ പുറത്തിറക്കുന്ന ടച്ച്‌സ്‌ക്രിന്‍ ഫോണുമാണ് എന്‍ 97.
16:9 അനുപാതത്തിലുള്ള തിരിക്കാവുന്ന സ്‌ക്രീനുള്ള ഈഫോണ്‍ പ്രധാനമായും ഹൈ എന്‍ഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. ഐഫോണിന്റെയും റിം ബ്ലാക്ക്‌ബെറിയുടെയും മിക്ക സവിശേഷതകളെയും ഒന്നിച്ചു ചേര്‍ത്തിട്ടുള്ള എന്‍97 ഇ90ന് ശേഷമുള്ള കമ്യൂണിക്കേറ്റര്‍ ആയും കണക്കാക്കാം. നോക്കിയയുടെ വൈസ് പ്രസിഡന്റ് ജോനാസ് ജ്യൂസ്‌റ്റ് അഭിപ്രായപ്പെട്ടപോലെ ഡോസ്‌ക്‌ടോപ്പില്‍നിന്ന് ലാപ്‌ടോപിലേക്കും പിന്നെ കീശയിലൊതുങ്ങുന്ന ഉപകരണത്തിലേക്കുമുള്ള കമ്പ്യൂട്ടറുകളുടെ പ്രയാണമാണ് എന്‍97 ലൂടെ സാധ്യമായിരിക്കുന്നത്. അതായത് കീശയിലിട്ടു നടക്കാവുന്ന കമ്പ്യൂട്ടറായിത്തന്നെയാണ് നോക്കിയ എന്‍97 നെ കാണുന്നത്.
32 ജിബി സംഭരണശേഷിയുമായാണ് എന്‍ 97 രംഗപ്രവേശം ചെയ്യുന്നത്. 48 ജി ബി വരെ സംഭരണശേഷി വര്‍ധിപ്പിക്കാം. അസിസ്റ്റഡ് ജി.പി.എസ്, എഫ് എം റേഡിയോ, വൈഫൈ സംവിധാനങ്ങളുമുണ്ട്. 5 മെഗാപിക്‌സല്‍ കാമറയുള്‍പ്പടെ രണ്ട് കാമറകളാണുണ്ടാവുക. ഡ്യുവല്‍ എല്‍ ഇ ഡി ഫ്‌ളാഷ്, കാള്‍സീസ് ലെന്‍സ് എന്നിവയും എന്‍97 ന്റെ പ്രത്യേകതകളാണ്. ഫേസ്‌ബുക്ക്, മൈ സ്‌പേസ്, ട്വിറ്റര്‍, വെബ്‌സൈറ്റ്‌സ് എന്നിവയിലേക്കും ഓണ്‍ലൈന്‍ കണ്ടന്റുകളിലേക്കും എളുപ്പത്തില്‍ എത്താവുന്ന സംവിധാനവുമുണ്ടാകും. 2009ന്റെ തുടക്കത്തില്‍തന്നെ എന്‍97 വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നോക്കിയ കൈക്കെണ്ടിട്ടുള്ളത്.
Subscribe to:
Posts (Atom)
