പണത്തിനുപകരമായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ നല്‍കി സാധനങ്ങള്‍ വാങ്ങുന്ന പ്രവണത നമ്മുടെ നാട്ടിലും സര്‍വസാധാരണമായിക്കഴിഞ്ഞു. എന്നാല്‍ കാര്‍ഡുകള്‍ക്ക് പകരം നമ്മുടെ കയ്യിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുതന്നെ പണമിടപാടു നടത്താനാകുന്ന ഇ-വാലറ്റ് സംവിധാനം ആന്‍ഡ്രോയ്ഡ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പിലുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരമായി മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ സി ഇ ഒ എറിക് ഷ്മിഡ്റ്റ് പറയുന്നു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ജിഞ്ചര്‍ ബ്രെഡ് എന്ന് കോഡ് നാമമുള്ള ആന്‌ഡ്രോയ്ഡ് 2.3 പതിപ്പിലായിരിക്കും ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തിലാണ് ഷ്മിഡ്റ്റ് പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍, ആന്‍ഡ്രോയ്ഡ് സോഫ്റ്റവെയറും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇത് പരിചയപ്പെടുത്തിയത്.( എന്നാല്‍ ഈ ഫോണ്‍, സാംസങ് പുറത്തിറക്കാനുദ്ദേശിച്ചിട്ടുള്ള നെക്‌സസ് ഒന്നിന്റെ പിന്‍മുറക്കാരന്‍ നെക്‌സസ് എസ് ആണെന്ന സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടെത്രെ.)
പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സാങ്കേതികത തന്നെയാണ് നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ ഉപയോഗിക്കുന്ന ഒരു ചിപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പറോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം മുഖേനയോ ആണ് കാര്‍ഡിനു പകരമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ സാധ്യമാക്കുന്നത്.
പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരമയി ഫോണ്‍ ഉപയോഗിക്കുന്നതിനെ ഏറെക്കാലമായി പലരും പ്രതീക്ഷിക്കുന്നണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, വരും കാലങ്ങളില്‍ ഡെസ്‌ക് ടോപ്പുകള്‍ക്ക് പകരമായിപ്പോലും മൊബൈല്‍ ഫോണ്‍ വളര്‍ന്നേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

No comments:
Post a Comment