വീടുകളും ഓഫീസുകളും വൈഫൈ ആക്കുന്നതിനുള്ള ചെലവ് വളരെ കുറഞ്ഞത്ോടെ ഇവിടെയും ഹോട്ട് സ്പോട്ടുകള്‍ പെരുകുകയാണ്. ഈ സാഹചര്യത്തില്‍ വാര്‍ ഡ്രൈവിംഗ് എന്നതിനും പ്രസക്തി കൂടുന്നു.യുദ്ധ മേഘലയിലൂടെയുള്ള കാര്‍ ഓടിക്കലല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്, ഹോട്ട് സ്പോട്ടുകളില്‍ നിന്നുള്ള കണക്ഷന്‍ ചൂഷണമാണിത്.വന്‍കിട നഗരങ്ങളില്‍,ഹോട്ട് സ്പോട്ട് മേഖലകളില്‍ വാഹനങ്ങളില്‍ ഇരുന്നു ലാപ്ടോപ് ഉപയോഗിച്ച് ഇത്തരത്തില്‍ കണക്ഷന്‍ ചോര്‍ത്തുന്നതിനെയാണ് വാര്‍ ഡ്രൈവിംഗ് എന്നു പറയുന്നത്. യഥാര്‍ഥത്തില്‍ ഈ വാക്ക് വാര്‍ ഡലിംഗ് എന്നതില്‍നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. നമ്മുടെ നാട്ടിലും ഹോട്ട് സ്പോട്ടുക വ്യാപകമായതോടെ നെറ്റ് ചോര്‍ത്തുന്നതും വ്യാപിക്കുകയാണ്. മലയാളികള്‍ ലാപ്ടോപ് ഉപയോഗിക്കുന്നത് വ്യാപകമായതതോടെയും നഗരങ്ങളില്‍ പലയിടങ്ങളും ഹൊട്ട് സ്പോട്ട് ആയതതോടെയുമാണിത്. വേണ്ടത്ര സുരക്ഷാ സജ്ജീകരണകളില്ലാത്ത ഹോട്ട് സ്പോട്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ നെറ്റ് ചോര്‍ച്ച നടക്കുന്നത്. പലപ്പോഴും താരതമ്യേന വിലകുറഞ്ഞ റൌട്ടറുകള് ഉപയോഗിച്ച് ഹോട്ട് സ്പോട്ട് സംവിധാനം ഒരുക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാം എന്നത് സ്വാഭാവികമാണ്. അതേസമയം, ആവശ്യത്തിനു സുരക്ഷ ഒരുക്കി ഈ ചോര്‍ച്ച ഒഴിവാക്കുന്ന റൌത്തറുകളും മറ്റു സംവിധാനങ്ങളും ഇന്നു വിപണിയില്‍ ഉണ്ടുതതാനും. ഇതിനാകട്ടെ പതിനായിരത്തില്‍ താഴെ മാത്രമേ വില വരൂ. ഒരു ഹോം നെറ്റ്‌വര്‍ക്കില്‍ മറ്റൊരാള്‍ കടന്നുകായറുന്നത് പലപ്പോഴും നെറ്റ്‌വര്‍ക്ക് ഉടമയ്ക്ക് അറിയാനകുന്നില്ല എന്നതാണു സത്യം . ഇത്തരത്തില്‍ കടന്നുകായറുന്നവര്‍ ചെയ്യുന്നത് എന്തെന്നും അറിയാനകില്ല. അതുകൊണ്ടുതന്നെ ഇത്തരം ചോര്‍ത്താലുകള്‍ പല സൈബര്‍ കുറ്റങ്ങള്‍ക്കും വഴിവക്കും.
ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്ക് ചോര്‍ത്തലുകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ആവശ്യത്തിനു സുരക്ഷയൊരുക്കി മാത്രം ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കുക. വയേഡ് ഇക്വലന്റ് പ്രൈവസി, എന്‍ക്രിപ്‌ഷന്‍ സ്റ്റാന്‍ഡേഡ്, വൈഫൈ പ്രൊട്ടക്ടഡ് ആക്‌സസ് തുടങ്ങിയവ ഫയര്‍വാളിനൊപ്പം തന്നെ ഉപയോഗിച്ചാല്‍ നമ്മുടെ സ്വകാര്യ നെറ്റ്‌വര്‍ക്കിലേക്ക് മറ്റൊരാള്‍ കടന്നുകയറുന്നത് തടയാം. അല്ലെങ്കില്‍ വെറുമൊരു വൈഫൈ സംവിധാനമുള്ള ലാപ്‌ടോപ്പ് ഉപയോഗിച്ച് നമ്മുടെ ഹോം നെറ്റ്‌വര്‍ക്കിലേക്ക് മറ്റൊരാള്‍ കടന്നുകറി ചെയ്‌ത്‌കൂട്ടുന്നവക്ക് നാം മറുപടി പറയേണ്ടിവന്നേക്കും.
Sunday, 4 May 2008
വാര്‍ ഡ്രൈവിങ്ങ്
Subscribe to:
Post Comments (Atom)

4 comments:
നന്ദി...
നല്ല ലേഖനം
നല്ല ലേഖനം...അഭിനന്ദനങ്ങള്‍...
റൗടറിന്റെ വില കുറവും സെക്യൂരിറ്റിയും തമ്മില്‍ ബന്ധമുണ്ടോ? ഏത് ബേസിക് മോഡലും സെക്യൂരിറ്റി ഫീച്ചറുകള്‍ തരുന്നുണ്ട് എന്നാണ് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള മോഡലുകള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നത്. ദുബായ് പോലുള്ള മെട്രോകളില്‍ പോലും ടെലികോം ദാതാക്കള്‍ വയര്‍ലെസ് ബ്രോഡ്‌ബാന്‍ഡ് നല്‍കുമ്പോള്‍ സെക്യൂരിറ്റി എനാബിള്‍ ചെയ്യാറില്ല, അങ്ങനെയൊരു കാര്യത്തിനെ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുക കൂടെയില്ല മിക്കപ്പോഴും.
Post a Comment